കടലില്‍ നിന്നും ശേഖരിച്ച തേങ്ങ - Fishermen  വിഡിയോ സ്‌ക്രീന്‍ ഷോട്ട്
Life

മീനൊന്നും കിട്ടിയില്ല: കടലില്‍ തേങ്ങയുടെ ചാകര, വള്ളം നിറച്ച് മത്സ്യത്തൊഴിലാളികള്‍

കടലില്‍ നിന്നും കാര്യമായി മീനൊന്നും കിട്ടാതിരുന്നതോടെയാണ് വെള്ളത്തില്‍ പൊങ്ങിക്കിടന്നിരുന്ന തേങ്ങകള്‍ ശേഖരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂരില്‍ നിന്നും കടലില്‍ പോയ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് (Fishermen ) വള്ളം നിറയെ കിട്ടിയത് പൊന്നും വിലയുള്ള തേങ്ങ. അഴീക്കലില്‍നിന്ന് ചൊവ്വാഴ്ച കടലില്‍ പോയ മൂന്ന് വള്ളങ്ങളാണ് നിറയെ തേങ്ങയുമായി തിരിച്ചെത്തിയത്. കടലില്‍ നിന്നും കാര്യമായി മീനൊന്നും കിട്ടാതിരുന്നതോടെയാണ് വെള്ളത്തില്‍ പൊങ്ങിക്കിടന്നിരുന്ന തേങ്ങകള്‍ ശേഖരിച്ചത്. മൂന്ന് വള്ളങ്ങളിലുള്ളവര്‍ക്കും കൂടി മുന്നൂറിലധികം തേങ്ങയാണ് ഇവര്‍ക്ക് കടലില്‍നിന്ന് കിട്ടിയത്. വിവരമറിഞ്ഞ് രണ്ടാമത് ആയിക്കരയില്‍നിന്ന് പുറപ്പെട്ടവര്‍ക്ക് കിട്ടിയതാവട്ടെ ആയിരക്കണക്കിന് തേങ്ങയും.

അഴീക്കലിലെ 'ശിവഗംഗ' എന്ന വലിയ തോണിയിലും മറ്റ് രണ്ട് കാരിയര്‍ വള്ളങ്ങളിലുമായാണ് 25-ഓളം പേര്‍ ചൊവ്വാഴ്ച രാവിലെ കടലില്‍ പോയത്. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ദിവസങ്ങളായി പണിയില്ലാതിരിക്കുകയായിരുന്നു. വലയില്‍ മീനൊന്നും കുടുങ്ങാത്തതിനാല്‍ നിരാശയിലായ തോണിക്കാര്‍ കടലില്‍ പൊങ്ങിക്കിടക്കുന്ന തേങ്ങകള്‍ വള്ളത്തിലേക്ക് വലിച്ചിടുകയായിരുന്നു. കാരിയര്‍ വള്ളത്തിലുള്ളവര്‍ കൈകൊണ്ടും മീന്‍കോരി ഉപയോഗിച്ചും തേങ്ങ വള്ളത്തിലടുപ്പിച്ചു.

ഉച്ചയ്ക്ക് ഒന്നിന് ഇവര്‍ ആയിക്കര ഹാര്‍ബറില്‍ തിരിച്ചെത്തി. ഇതോടെ ആയിക്കരയില്‍നിന്ന് മറ്റൊരു വള്ളം കടലിലേക്ക് പുറപ്പെട്ടു. ആയിരത്തോളം തേങ്ങയുമായാണ് അവരും തിരിച്ചെത്തിയത്. മാറ്റിവെച്ച് 85 കിലോഗ്രാമോളം തേങ്ങയാണ് ആയിക്കരയില്‍നിന്ന് പോയ സംഘം തൂക്കിവിറ്റു. തേങ്ങയ്ക്ക് പുറമെ കടലില്‍ നിറയെ മരക്കഷണങ്ങളും മാലിന്യവും നിറഞ്ഞുകിടക്കുകയാണെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മലവെള്ളത്തില്‍ പുഴയിലൂടെ ഒലിച്ചുവന്നതാകാമെന്നുമാണ് മത്സ്യബന്ധന തൊഴിലാളികള്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും 'കരുത്ത്'

SCROLL FOR NEXT