പഴക്കച്ചവടക്കാരൻ / ചിത്രം ഇൻസ്റ്റാ​ഗ്രാം വിഡിയോ 
Life

അലറിവിളിച്ചും ​ഗോഷ്‌ടി കാണിച്ചും കച്ചവടം; 'ഇത് മാർക്കറ്റിങ് അല്ല ഓവർ ആക്ടിങ്!'; വിഡിയോ

സമൂഹമാധ്യമങ്ങളിൽ വൈറലായി വേറിട്ട പഴക്കച്ചവടം

സമകാലിക മലയാളം ഡെസ്ക്

സാധനങ്ങൾ വിറ്റു പോകാൻ ഏതു തരത്തിലുള്ള മാർക്കറ്റിങ് തന്ത്രങ്ങൾ പയറ്റാനും കച്ചവടക്കാർ തയ്യാറാണ്. അത്തരത്തിൽ തെരുവിൽ പഴക്കച്ചവടം നടത്തുന്ന ഒരു വ്യാപാരിയുടെ രസകരമായ ഒരു മാർക്കറ്റിങ് വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഒരോ പഴം മുറിക്കുമ്പോഴും അതിന്റെ വിശേഷണങ്ങൾ അലറിവിളിച്ച് പറഞ്ഞാണ് കച്ചവടക്കാരൻ വ്യാപാരം നടത്തുന്നത്. 

ആവേശത്തിൽ തലയിൽ പാത്രം കൊണ്ട് അടിച്ചും ​ഗോഷ്‌ടി കാണിച്ചുമൊക്കെയാണ് കച്ചവടം. ഇന്ത്യയിലെ ഏറ്റവും ഭ്രാന്തുപിടിച്ച പഴക്കച്ചവടക്കാരൻ എന്ന ക്യാപ്‌ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഫൂഡി ഇൻകാർനെറ്റ് എന്ന ഇൻസ്റ്റാ​ഗ്രാം പേജിലൂടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 'മാർക്കറ്റിങ്ങോ അതോ ഓവർ ആക്ടിങ്ങോ...' നിങ്ങൾക്ക് എന്താണ് തോന്നുന്നതെന്നും വിഡിയോയ്‌ക്കൊപ്പം കുറിച്ചിട്ടുണ്ട്. എന്നാൽ പഴക്കച്ചവടക്കാരനെ കുറിച്ചോ എവിടെയാണ് കച്ചവടമെന്നോ വ്യത്യമാക്കിയിട്ടില്ല. 

രസകരമായ നിരവധി കമന്റുകളും വിഡിയോയ്‌ക്ക് താഴെ പ്രത്യക്ഷപ്പെട്ടു. അയാൾ ഓവർ ആക്ട് ചെയ്യുന്നകയാണ് എന്നാൽ മാർക്കറ്റിങ് ചെയ്യുന്നത് നിങ്ങളാണെന്നായിരുന്നു ഒരാളുടെ കമന്റ്. ആരാണ് ഇത്തരത്തിൽ പ്രഹസനം കാണിക്കുന്ന കടയിൽ നിന്നും സാധനങ്ങൾ വാങ്ങുക, വിഡിയോ എടുക്കുന്നത് കൊണ്ടാകും അയാൾ ഇങ്ങനെയൊക്കെ കാണിക്കുന്നത് തുടങ്ങിയ തരത്തിലായിരുന്നു കമന്റുകൾ. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT