ചാന്ദ്ര വിസ്മയം ഇന്ന് എക്‌സ്
Life

സൂപ്പർ മൂണും ബ്ലൂ മൂണും ഒന്നിച്ച്: ഇന്ന് നേരിൽ കാണാം ചാന്ദ്ര വിസ്മയം

ഇന്ത്യയിൽ തിങ്കളാഴ്ച 11.56 മുതലാകും സൂപ്പർമൂൺ കാണാനാവുക

Author : സമകാലിക മലയാളം ഡെസ്ക്

പൂർണ ശോഭയിൽ ചന്ദ്രൻ. ആകാശത്ത് ഇന്ന് തെളിയുക മനോഹരമായ കാഴ്ച. ഈ വർഷത്തെ ആദ്യത്തെ സൂപ്പർമൂണിനായാണ് ലോകം ഇന്ന് കാത്തിരിക്കുന്നത്. സൂപ്പർമൂണിനൊപ്പം ബ്ലൂ മൂൺ പ്രതിഭാസവും കാണാനാവും.

ഇന്ത്യയിൽ തിങ്കളാഴ്ച 11.56 മുതലാകും സൂപ്പർമൂൺ കാണാനാവുക. മൂന്ന് ദിവസത്തേക്കോളം ആകാശത്ത് സൂപ്പർമൂൺ ദൃശ്യമാകും. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ ഏറ്റവും അടുത്തു നൽക്കുന്ന സമയത്തെ പൂർണ ചന്ദ്രനെയാണ് സൂപ്പർമൂൺ എന്ന് പറയുന്നത്. ഈ വർഷത്തെ ഏറ്റവും വലുപ്പവും തിളക്കമുള്ളതുമായ പൂർണചന്ദ്രനാണ് ഇന്ന് കാണാനാവുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഈ വർഷം വരാനിരിക്കുന്നതിൽ നാല് സൂപ്പർമൂണുകളിൽ ആദ്യത്തേതാണ് ഇത്. നാല് പൂർണ ചന്ദ്രന്മാരുള്ള ഒരു സീസണിലെ മൂന്നാമത്തെ പൂർണ ചന്ദ്രനാണ് ബ്ലൂമൂൺ എന്നറിയപ്പെടുന്നത്. ബ്ലൂമൂൺ എന്നാണ് പേരെങ്കിലും ചന്ദ്രന് നീല നിറമുണ്ടാകില്ല. ശരാശരി രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ ബ്ലൂ മൂൺ പ്രതിഭാസം സംഭവിക്കാമെന്ന് നാസ പറയുന്നു. എന്നാൽ സൂപ്പർമൂണിനൊപ്പം ബ്ലൂമൂൺ എത്തുന്നത് ‌രണ്ട് പതിറ്റാണ്ടിലൊരിക്കലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT