കാര്‍ത്തിക്  സമകാലിക മലയാളം
Life

ഗ്യാസ് ലീക്കായോ? ആശങ്കപ്പെടേണ്ട, ഇനി അപകട സൂചന മുന്നറിയിപ്പ് കിട്ടും - വിഡിയോ

കൊല്ലം ഇടമണ്‍ എച്ച് എസ് ആന്‍ഡ് വിഎച്ച്എസ്ഇ യിലെ വിദ്യാര്‍ത്ഥിയാണ് ഉപകരണം കണ്ടുപിടിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: അടുക്കളയില്‍ ഗ്യാസ് ലീക്ക് ആയാല്‍ ഇനി ആശങ്കപ്പെടേണ്ട, മൊബൈലില്‍ അപകട സൂചന മുന്നറിയിപ്പ് നല്‍കുന്ന ഒരു ഉപകരണം കണ്ടുപിടിച്ചിരിക്കുകയാണ് പത്താം ക്ലാസുകാരന്‍. കൊല്ലം ഇടമണ്‍ എച്ച് എസ് ആന്‍ഡ് വിഎച്ച്എസ്ഇ യിലെ വിദ്യാര്‍ത്ഥിയാണ് ഉപകരണം കണ്ടുപിടിച്ചത്.

വീട്ടില്‍ ഗ്യാസ് ലീക്ക് ആയപ്പോള്‍ കാര്‍ത്തിക്കിന്റെ അമ്മയ്ക്ക് ഉണ്ടായ മാനസിക സംഘര്‍ഷമാണ് വിദ്യാര്‍ത്ഥിയെ ഉപകരണം കണ്ടുപിടിക്കാന്‍ പ്രേരിപ്പിച്ചത്. ആറുമാസത്തെ പരിശ്രമത്തിനൊടുവില്‍ ആണ് ഇടമണ്‍ സ്വദേശിയായ കാര്‍ത്തിക് ഗ്യാസ് ഡിറ്റക്ടര്‍ കണ്ടുപിടിച്ചത്.അടുക്കളയില്‍ പാചകവാതകം ചോര്‍ന്നാല്‍ ഈ ഉപകരണം തിരിച്ചറിഞ്ഞ് എക്‌സോസ്റ്റ് ഫാന്‍ പ്രവര്‍ത്തിപ്പിച്ച് ചോര്‍ന്ന വാതകം പുറന്തള്ളും,ഉടന്‍ ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറിലേക്ക് സന്ദേശവും എത്തുന്നതോടെ അപകടം തിരിച്ചറിയാനാകും എന്ന് കാര്‍ത്തിക് അവകാശപ്പെടുന്നു.

കാര്‍ത്തിക് അധ്യാപകരോട് ഈ ആശയം പങ്കുവെച്ചപ്പോള്‍ ഉപകരണം നിര്‍മ്മിക്കുന്നതിനായുള്ള ചിലവ് പൂര്‍ണമായും അധ്യാപകരാണ് ഏറ്റെടുത്തത്. സ്‌കൂള്‍ ശാസ്ത്രമേളയിലും ഗ്യാസ് ഡിറ്റക്ടര്‍ ഉപകരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഇതുകൂടാതെ നിരവധി കണ്ടുപിടിത്തങ്ങളും കാര്‍ത്തിക് നടത്തിയിട്ടുണ്ട്.ഭാവിയില്‍ എയറോനോട്ടിക്കല്‍ എന്‍ജിനീയറാകണം എന്നുള്ള വലിയ ആഗ്രഹമാണ് ഈ കുട്ടി ശാസ്ത്രജ്ഞന്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT