പ്രതീകാത്മക ചിത്രം 
Life

കാമുകി മനപ്പൂർവം കൊഞ്ചി സംസാരിക്കുന്നു; ബന്ധം ഉപേക്ഷിക്കണോ എന്ന് യുവാവ് 

തന്നോട് സംസാരിക്കുമ്പോഴെല്ലാം കാമുകി മനപ്പൂർവം കുഞ്ഞുങ്ങളെ പോലെ കൊഞ്ചി സംസാരിക്കുന്നു എന്നാണ് കാമുകന്റെ പരാതി

Author : സമകാലിക മലയാളം ഡെസ്ക്

പ്രണയബന്ധത്തിൽ പലതരത്തിലുള്ള ആശങ്കകൾ ഉയരാറുണ്ട്. അത്തരത്തിൽ തന്റെ കാമുകിയെ കുറിച്ച് ഒരു ‌‌‌യുവാവ് റെഡ്ഡിറ്റിൽ പങ്കുവെച്ച ഒരു ആശങ്കയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ചോദ്യമിതാണ്, കാമുകി തന്നോട് കുഞ്ഞുങ്ങളെ പോലെ കൊഞ്ചി സംസാരിക്കുന്നു, താൻ ഈ ബന്ധം ഉപേക്ഷിക്കണോ എന്നാണ് യുവാവിന്റെ ആശങ്ക. 30-കാരനായ യുവാവിന്റെ ആശങ്കയ്‌ക്ക് പരിഹാരം നിർദേശിച്ച് നിരവധി ആളുകളാണ് രം​ഗത്തെത്തിയത്.

തന്നോട് സംസാരിക്കുമ്പോഴെല്ലാം കാമുകി മനപ്പൂർവം കുഞ്ഞുങ്ങളെ പോലെ കൊഞ്ചി സംസാരിക്കുന്നു. കാമുകിയുടെ ഈ സംസാരം കേൾക്കുമ്പോൾ ആശങ്കയുണ്ടെന്നും യുവാവ് പറയുന്നുണ്ട്. ഇത് തങ്ങളുടെ ബന്ധത്തെ ബാധിക്കുമോ എന്നും താൻ ഈ ബന്ധം അവസാനിപ്പിക്കേണ്ടി വരുമോ എന്നെല്ലാമാണ് യുവാന്റെ സംശയം. സംശയം ദൂരികരിക്കാൻ തന്നെ സഹായിക്കണമെന്നും യുവാവ് അപേക്ഷിക്കുന്നുണ്ട്.  

നിരവധി ആളുകൾ യുവാവിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തി. കാമുകി ബേബി ടോക്ക് ചെയ്യുന്നത് ബുദ്ധിമുട്ടാണെങ്കിൽ ബന്ധം ഉപേക്ഷിക്കുന്നതാണ് നല്ലതെന്നായിരുന്നു പലരുടെയും അഭിപ്രായം. എന്നാൽ കാമുകി കൊഞ്ചി സംസാരിക്കുന്നത് ക്യൂട്ട് അല്ലെയെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.

അതേമസമയം 'ബേബി ടോക്ക്' പങ്കാളിക്ക് നിങ്ങളോടുള്ള ​ഗാഢമായ അടുപ്പമാണ് സൂചിപ്പിക്കുന്നതെന്നാണ് റിലേഷൻഷിപ്പ് സൈക്കോളജിയിൽ സ്പെഷ്യലിസ്റ്റായ ഡോ. അന്റോണിയ ഹാൾ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം