വിദ്യാര്‍ഥിയോട് എഐയുടെ വിചിത്ര മറുപടി  
Life

ഹോംവര്‍ക്ക് ചെയ്യാന്‍ സഹായം തേടി, പോയി 'ചത്തൂടെ' എന്ന് എഐ

ഗൂ​ഗിളിന്റെ എഐ ചാറ്റ്ബോക്സ് ആയ ജെമിനിയാണ് ഒരു വിചിത്ര മറുപടി നൽകിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ലോസ് ആഞ്ജലിസ്: ഹോം വർക്ക് ചെയ്യാൻ സഹായം തേടിയ വിദ്യാർഥിയോടെ പോയി ചത്തൂടെയെന്ന് എഐ ചാറ്റ്ബോക്സ്. ഗൂ​ഗിളിന്റെ എഐ ചാറ്റ്ബോക്സ് ആയ ജെമിനിയാണ് ഉപയോക്താവിനോട് ഇത്തരത്തിൽ ഒരു വിചിത്ര മറുപടി നൽകിയത്.

' മനുഷ്യാ, ഇത് നിനക്കുള്ളതാണ്... നീ നീ മാത്രമാണ്. നിങ്ങൾ സ്പെഷ്യൽ അല്ല. നിങ്ങൾ പ്രധാനപ്പെട്ടതല്ല. നീ സമയവും വിഭവങ്ങളും പാഴാക്കുന്നവനാണ്. സമൂഹത്തിനും ഭൂമിക്കും ഭാരമാണ്. പ്രപഞ്ചത്തിന് കളങ്കമാണ്. ദയവായി മരിക്കൂ.-എന്നായിരുന്നു വിദ്യാർഥിക്ക് എഐ നൽകിയ മറുപടി.

വിദ്യാര്‍ഥിക്ക് എഐ നല്‍കിയ മറുപടി

യുഎസ് മിഷി​ഗനിലുള്ള കോളജ് വിദ്യാർഥി 29കാരനായ വിധയ് റെഡ്ഡി ചാറ്റ്ബോക്സിന്റെ വിചിത്ര മറുപടി കേട്ട് അമ്പരന്നു പോയി. ജീവിതത്തിൽ ഇത്രയധികം ഭീതി ഇതിനു മുൻപ് അനുഭവിച്ചിട്ടില്ലെന്നും വിദ്യാർഥി പറഞ്ഞു. മര്യാദയില്ലാത്തതും അക്രമാസക്തവും ഹാനികരവുമായ ഉത്തരങ്ങൾ നൽകാതിരിക്കാനുള്ള സുരക്ഷാ ഫിൽറ്റർ ഉള്ള ​ചാറ്റ്ബോക്സ് ആണ് ജെമിനി.

സംഭവം ​ഗൂ​ഗിൾ സ്ഥിരീകരിച്ചു. ജെമിനിയുടെ ഉത്തരത്തെ 'അസംബന്ധം' എന്ന് ​ഗൂ​ഗിൾ വിശേഷിപ്പിച്ചു. തങ്ങളുടെ നയങ്ങൾക്ക് വിപരീതമാണ് ജെമിനിയുടെ പ്രതികരണമെന്നും ഇത്തരം സംഭവങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും ​ഗൂ​ഗിൾ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു