How to Grow Strawberries at Home: Easy Gardening Guide & Tips 
Life

വില കൊടുത്ത് വാങ്ങേണ്ട; വീട്ടുമുറ്റത്തും വിളയിക്കാം ചുവന്നുതുടുത്ത സ്‌ട്രോബെറി

കൃത്യമായി പരിചരിച്ചാല്‍ വീട്ടുമുറ്റത്തും ടെറസിലും ഗ്രോബാഗുകളില്‍ പോലും സ്‌ട്രോബെറി വിളയിച്ചെടുക്കാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

സ്‌ട്രോബെറി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കുളിര്‍മയുള്ള കാലാവസ്ഥയും കടകളില്‍ കാണുന്ന ഉയര്‍ന്ന വിലയുമാണ് മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക. തണുപ്പുള്ള പ്രദേശങ്ങളില്‍ മാത്രം വളരുന്ന ഫലവര്‍ഗമായതിനാല്‍ തന്നെ നമ്മള്‍ കഴിക്കുന്ന സ്‌ട്രോബെറിയുടെ വലിയൊരു പങ്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ വിദേശത്തു നിന്നോ ആണ് എത്തുന്നത്. എന്നാല്‍ ശരിയായ ഇനം തെരഞ്ഞെടുത്ത് കൃത്യമായി പരിചരിച്ചാല്‍ നമ്മുടെ വീട്ടുമുറ്റത്തും ടെറസിലും ഗ്രോബാഗുകളില്‍ പോലും നല്ല ഒന്നാന്തരം സ്‌ട്രോബെറി വിളയിച്ചെടുക്കാം.

നല്ല ആരോഗ്യമുള്ള തൈകള്‍ വിശ്വസനീയമായ നഴ്‌സറികളില്‍ നിന്ന് കൃഷിക്കായി തെരഞ്ഞെടുക്കണം. ഗ്രോബാഗുകളിലോ ചട്ടികളിലോ നിലത്തോ സ്ട്രോബറി വളര്‍ത്താം. വെള്ളം കെട്ടിക്കിടക്കാതെ എളുപ്പത്തില്‍ വാര്‍ന്നുപോകുന്ന മണ്ണാണ് ഇതിന് ഏറ്റവും അനുയോജ്യം. ചാണകപ്പൊടി, ചകിരിച്ചോറ്, മേല്‍മണ്ണ് എന്നിവ തുല്യ അനുപാതത്തില്‍ ചേര്‍ത്ത് ഗ്രോബാഗുകളോ ചട്ടികളോ നിറയ്ക്കാം. തൈ നടുമ്പോള്‍ വേരുകള്‍ നന്നായി മണ്ണില്‍ ഉറയ്ക്കണമെങ്കിലും ചെടിയുടെ നടുവിലുള്ള 'ക്രൗണ്‍' ഭാഗം മണ്ണിലേക്ക് ആണ്ടുപോകാത്ത വിധം ശ്രദ്ധിച്ച് നടണം.

പരിചരണവും നനയും

സ്ട്രോബറി ചെടികള്‍ക്ക് കൃത്യമായ പരിചരണം അത്യന്താപേക്ഷിതമാണ്. ദിവസവും കുറഞ്ഞത് 4-6 മണിക്കൂര്‍ വെയില്‍ ലഭിക്കുന്ന സ്ഥലത്തായിരിക്കണം ചട്ടികള്‍ വെക്കേണ്ടത്. മണ്ണില്‍ എപ്പോഴും ചെറിയ ഈര്‍പ്പം വേണം, എന്നാല്‍ വെള്ളം കെട്ടിനില്‍ക്കാന്‍ പാടില്ല. ചെടിയുടെ ഇലകളിലും പൂക്കളിലും നേരിട്ട് വെള്ളമൊഴിക്കാതെ ചുവട്ടില്‍ ഒഴിച്ചുനനയ്ക്കുന്നതാണ് നല്ലത്. മള്‍ച്ചിങ് (ആവരണം നല്‍കല്‍) ഇലകളോ ഉണങ്ങിയ പുല്ലോ ഉപയോഗിച്ച് ചെടിയുടെ ചുവട് മൂടുന്നത് മണ്ണിന്റെ ഈര്‍പ്പം നിലനിര്‍ത്താനും, കായ്കള്‍ മണ്ണില്‍ തട്ടി ചീഞ്ഞുപോകാതിരിക്കാനും സഹായിക്കും.

പച്ചനിറത്തിലുള്ള കായ്കള്‍ നല്ല ചുവപ്പുനിറമാകുന്നതോടെ വിളവെടുക്കാം

വളപ്രയോഗം

ചെടിയുടെ വളര്‍ച്ചയ്ക്കും മികച്ച വിളവിനും ജൈവവളങ്ങള്‍ ഉപയോഗിക്കാം. ചാണകപ്പൊടി, ആട്ടിന്‍കാഷ്ടം, വേപ്പിന്‍പിണ്ണാക്ക് എന്നിവ ചെറിയ അളവില്‍ നിശ്ചിത ഇടവേളകളില്‍ നല്‍കാം. പൂവിടുന്ന സമയത്ത് ജൈവ സ്‌ളറിയോ കമ്പോസ്റ്റോ നല്‍കുന്നത് കായ്കള്‍ വലുപ്പമുള്ളതാകാന്‍ സഹായിക്കും.

വിളവെടുപ്പ്

തൈ നട്ട് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ചെടികള്‍ പൂവിടാന്‍ തുടങ്ങും. പച്ചനിറത്തിലുള്ള കായ്കള്‍ നല്ല ചുവപ്പുനിറമാകുന്നതോടെ വിളവെടുക്കാം. ചെടിക്ക് കേടുപാടുകള്‍ സംഭവിക്കാത്ത രീതിയില്‍ ശ്രദ്ധയോടെ വേണം പഴങ്ങള്‍ പറിച്ചെടുക്കാന്‍. കൃത്യമായ പരിചരണം കൊണ്ട് വലിയ സന്തോഷവും ഫലവും നല്‍കുന്ന ഒന്നാണ് സ്ട്രോബറി കൃഷി. വീടുകളില്‍ ലഭ്യമായ ചെറിയ സ്ഥലത്ത് പോലും വളരെ എളുപ്പത്തില്‍ ഇത് ചെയ്‌തെടുക്കാം.

How to Grow Bright Red Strawberries at Home

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്യാനേഷ് കുമാറിന്റെ രാജി വരെ പ്രക്ഷോഭവുമായി തെരുവിൽ'; ബംഗളൂരുവില്‍ സിജെപി പ്രതിഷേധം

'അപ്പ മരിച്ച അന്ന് ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല'; ഭാ​ഗ്യരാജിനെ ഓർത്ത് മകൻ ശന്തനു

​Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന്‍ മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം