Dosa recipe Pexels
Life

പച്ചരിക്ക് പകരം ഇതൊന്ന് ചേർത്തു നോക്കൂ, ഒരു ഹെൽത്തി ദോശ റെസിപ്പി

ഇതൊരു ഡയറ്ററി ഫൈബർ പവർഹൗസ് ആണെന്നുള്ളതാണ്.

സമകാലിക മലയാളം ഡെസ്ക്

ദോശയിൽ ഹെൽത്തി വെറൈറ്റി പരീക്ഷിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. ദോശയ്ക്കുള്ള ചേരുവയിൽ പച്ചരിക്ക് പകരം റാ​ഗി ഉപയോ​ഗിച്ചാകാം ഇന്നത്തെ പരീക്ഷണം. ഫിംഗർ മില്ലറ്റ് എന്നും അറിയപ്പെടുന്ന റാ​ഗിക്ക് നിരവധി പോഷക​ഗുണങ്ങളുണ്ട്. ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങളായ കാൽസ്യം, ഇരുമ്പ്, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് റാ​ഗി.

ഇതിന്റെ ഏറ്റവും വലിയ സവിശേഷത, ഇതൊരു ഡയറ്ററി ഫൈബർ പവർഹൗസ് ആണെന്നുള്ളതാണ്. ഇത് ദഹനം മികച്ചതാക്കും. ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിച്ച് പ്രമേഹ സാധ്യത തടയാനും റാ​ഗി മികച്ച മാർ​ഗമാണ്. മറ്റ് അന്നജാഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകൾ–ഐസോല്യൂസിൻ, മെഥിയോനൈൻ, ഫിനൈൽ അലനൈൻ– ഇവ റാഗിയിലുണ്ട്. ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർക്ക് ഇതു നല്ലതാണ്.

വിറ്റാമിൻ സി, വിറ്റമിൻ ബി6, ഫോളിക് ആസിഡ് എന്നിവ റാഗിയിലുണ്ട്. ആന്റിഓക്സിഡന്റ്, ആന്റിഡയബറ്റിക്, ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഇതിനുണ്ട്.

റാഗി ദോശ തയ്യാറാക്കാൻ

റാഗി, ഉഴുന്ന്, തൂവരപ്പരിപ്പ്, ഒരു ചെറിയ കഷ്ണം ഇഞ്ചി, ഒരു പിടി അവിൽ കുതിർത്തത്.

തയ്യാറാക്കുന്ന വിധം:

  1. റാഗി, ഉഴുന്ന്, തൂവരപ്പരിപ്പ് എന്നിവ ആവശ്യമുള്ള അളവിനെടുത്തു കുതിരാനിടുക.

  2. കുതിർത്ത അവലും ഒരു കഷ്ണം ഇഞ്ചിയും കുതിർന്ന റാഗിയും ഉഴുന്നും പരിപ്പും ചേർത്ത് ദോശ മാവിന്റെ പരുവത്തിൽ അരച്ചെടുക്കുക.

  3. 4-5 മണിക്കൂർ പുളിച്ചുപൊങ്ങാനായി മാറ്റി വക്കുക.

  4. ആവശ്യത്തിന് ഉപ്പ് ചേർത്ത് എണ്ണ / നെയ് പുരട്ടി ചൂടായ ദോശക്കല്ലിൽ ഒഴിച്ച് പരത്തി മൊരിച്ചു എടുക്കുക.

Healthy Dosa recipe using Ragi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Budget 2026 Live|ഡിഎ കുടിശ്ശിക തീര്‍ക്കും, 12-ാം ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ചു, റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം, അഷ്വേര്‍ഡ് പെന്‍ഷന്‍

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ക്കുന്നതിന് പിന്നിലെ രഹസ്യങ്ങൾ ഇതാണ്

പ്രസവ ശേഷം പൈനാപ്പിൾ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമോ?

'അവന്റെ മൂത്രത്തില്‍ ചോര, 12 മണിക്കൂറില്‍ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു'; മകന് ക്യാന്‍സര്‍ വന്നതിനെക്കുറിച്ച് ഇമ്രാന്‍ ഹാഷ്മി

ഹോട്ടലുകളിലെ സോഫ്റ്റ് പുട്ട് ഇനി വീട്ടിലും ഉണ്ടാക്കാം

SCROLL FOR NEXT