വിഡിയോ സ്‌ക്രീന്‍ഷോട്ട് 
Life

ആകാശത്തേക്ക് പറന്ന ഹോട്ട് എയര്‍ ബലൂണിന് തീപിടിച്ചു, രക്ഷപെടാന്‍ താഴേക്ക് ചാടി യാത്രക്കാര്‍; രണ്ട് മരണം, വിഡിയോ 

സാരമായി പൊള്ളലേറ്റ കുട്ടിയുടെ വലത് തുടയെല്ലിന് പൊട്ടലുമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

മെക്‌സിക്കോ സിറ്റി: ഹോട്ട് എയര്‍ ബലൂണിന് തീ പിടിച്ച് രണ്ട് പേര്‍ മരിച്ചു. മെക്‌സിക്കോ സിറ്റിയിലെ പ്രശസ്തമായ തിയോതിഹുവാക്കന്‍ പുരാവസ്തു കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്. ആകാശത്തേക്ക് പറന്ന ഹോട്ട് എയര്‍ ബലൂണിന് തീപിടിച്ചതിനെത്തുടര്‍ന്ന് ഇതില്‍ ഉണ്ടായിരുന്ന രണ്ടുപേര്‍ താഴേക്ക് ചാടി. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചെന്ന് പ്രാദേശിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിക്ക് പൊള്ളലേറ്റെന്നും അധികൃതര്‍ പറഞ്ഞു. 

39 വയസ്സുള്ള സ്ത്രീയും 50 വയസ്സുള്ള പുരുഷനുമാണ് മരിച്ചത്. സാരമായി പൊള്ളലേറ്റ കുട്ടിയുടെ വലത് തുടയെല്ലിന് പൊട്ടലുണ്ട്. ബലൂണില്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എയര്‍ ബലൂണിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് വിഡിയോയില്‍ കാണാം. യാത്രക്കാര്‍ രക്ഷപെടാന്‍ താഴേക്ക് ചാടുന്നതും ദൃശ്യങ്ങളില്‍ കാണാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

നഗരത്തിരക്കുകൾക്കിടയിൽ ഇനി കണ്ടൽക്കാടിന്റെ തണൽ; കാസർകോട് 'നഗരവനം' മൂന്ന് മാസത്തിനകം തുറക്കും

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത