smart phone use Pexels
Life

ടോയ്ലറ്റ് സീറ്റിനെക്കാൾ രോ​ഗാണുക്കൾ, സ്മാർട്ട് ഫോൺ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇത്രയേറെ പ്രദേശങ്ങൾ സഞ്ചരിക്കുന്നതു കൊണ്ട് തന്നെ അതിൽ അത്രയേറെ രോ​ഗാണുകൾ പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യതയുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ലയാളികൾ പൊതുവെ വൃത്തിയുടെ കാര്യത്തിൽ മുന്നിലാണ്. ദിവസവും പറ്റിയാൽ മൂന്ന് നേരം വരെ കുളിക്കാൻ റെഡി. എന്നാൽ ശുചിത്വം പാലിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം വിട്ടു പോവുകയും ചെയ്യും. പറഞ്ഞു വരുന്നത് കൈകളിൽ സദാസമയവും മുറുക്കെ പിടിച്ചിരിക്കുന്ന ഫോണിന്റെ കാര്യമാണ്. രാവിലെ ഉണരുമ്പോൾ മുതല്‍ രാത്രി ഉറങ്ങുന്നതു വരെ അവ നമ്മുടെ കയ്യിലുണ്ടാവും. അതിനിടെ ഭക്ഷണം കഴിക്കണമെങ്കിലും ടോയ്ലറ്റിൽ പോകണമെങ്കിലും ഫോൺ വേണമെന്നതാണ് അവസ്ഥ.

ഇത്രയേറെ പ്രദേശങ്ങൾ സഞ്ചരിക്കുന്നതു കൊണ്ട് തന്നെ അതിൽ അത്രയേറെ രോ​ഗാണുകൾ പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യതയുണ്ട്. ഒരു ടോയ്‌ലറ്റ് സീറ്റിനേക്കാള്‍ കൂടുതല്‍ ബാക്ടീരിയകൾ നിങ്ങളുടെ സ്മാര്‍ട്‌ഫോണിന് പുറമെ ഉണ്ടാവുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇ.കോളി, സ്റ്റാഫൈലോകോക്കസ് ഓറിയസ് തുടങ്ങിയ ബാക്ടീരിയകളും ഇന്‍ഫ്‌ലുവന്‍സ വൈറസുകളുടെ അവശിഷ്ടങ്ങളും ഫോണുകളില്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുള്ളതായി ജേണല്‍ ഓഫ് ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷനില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറയുന്നു.

നമ്മുടെ ശരീരത്തിന്റെ ചൂട്, ഈര്‍പ്പം, ഭക്ഷണാവശിഷ്ടങ്ങള്‍, മേക്കപ്പ്, നിരന്തരമായ ഉപയോഗം എന്നിവ സൂക്ഷ്മാണുക്കള്‍ വളരാന്‍ അനുയോജ്യമായ അന്തരീക്ഷവും നല്‍കുന്നു. ഫോണില്‍ നിന്ന് കയ്യില്‍ പറ്റുന്ന അണുക്കള്‍ കണ്ണുകളിലേക്കും വായിലേക്കും ഭക്ഷണത്തിലേക്കും എളുപ്പം വ്യാപിക്കാം.

ഫോണ്‍ അണുവിമുക്തമാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഫോണ്‍ ഓഫ് ആക്കിയ ശേഷം, 70 ശതമാനം ഐസോപ്രോപൈല്‍ ആല്‍ക്കഹോള്‍ വൈപ്പുകള്‍ അല്ലെങ്കില്‍ ആല്‍ക്കഹോള്‍ സ്‌പ്രേ കൊണ്ട് മൈക്രോഫൈബര്‍ തുണി ഉപയോഗിച്ച് ദിവസവും നിങ്ങളുടെ ഫോണ്‍ തുടയ്ക്കുക. ഇത് ഫോണ്‍ അണുവിമുക്തമാക്കി സൂക്ഷിക്കാന്‍ സഹായിക്കും.

ഫോണിന്റെ കേയ്‌സും സമാനമായ രീതിയില്‍ വൃത്തിയാക്കാം. സിലിക്കണ്‍ കേയ്‌സുകള്‍ പോലുള്ള നനയ്ക്കാന്‍ പറ്റുന്ന കേയ്‌സ് ആണെങ്കില്‍ കഴുകി വൃത്തിയാക്കി ഉണക്കി ഉപയോഗിക്കാം. ലെതര്‍ കേയ്‌സുകള്‍ സാനിറ്റൈസര്‍ വൈപ്പുകളോ മറ്റ് ക്ലെന്‍സറോ ഉപയോഗിച്ച് വൃത്തിയാക്കാം.

ഫോണ്‍ ബാത്ത്‌റൂമില്‍ കൊണ്ടുപോകരുത്

ഫോണുമായി ബാത്ത്റൂമില്‍ കയറുന്നത് അത്ര നല്ലശീലമല്ല, ബാത്ത്റൂം രോഗാണുക്കളുടെ ഒരു ഹബ് ആണ്. ഫോണ്‍ ബാത്ത്റൂമില്‍ കൊണ്ട് പോകുന്നത്, ഈ രോഗാണുക്കള്‍ ഫോണില്‍ പറ്റാന്‍ കാരണമാകും.

How to clean smart phones

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ഇനിയില്ല, വി ബി ജി റാം ജി ബില്‍ രാഷ്ട്രപതി അംഗീകരിച്ചു

ആള്‍ക്കൂട്ട ആക്രമണത്തില്‍ ശിക്ഷ ഉറപ്പാക്കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി വി ഡി സതീശന്‍

100-ാം വയസില്‍ കന്നിസ്വാമി; 102 ന്റെ നിറവില്‍ മൂന്നാം തവണയും അയ്യനെ തൊഴുത് പാറുക്കുട്ടി

വിവാഹം താല്‍പ്പര്യമില്ലാത്തവര്‍ സന്യാസം സ്വീകരിക്കണം, ലിവ് ഇന് റിലേഷന്‍ഷിപ്പിനെതിരെ മോഹന്‍ ഭാഗവത്

ചിത്രപ്രിയയുടെ തലയിലേക്ക് 22 കിലോ ഭാരമുള്ള കല്ലെടുത്തിട്ടു, മുന്‍പും വധശ്രമം; കൊലപാതക രീതി വിശദീകരിച്ച് അലന്‍

SCROLL FOR NEXT