പ്രതീകാത്മക ചിത്രം 
Life

മാതളനാരങ്ങ പൊളിക്കാന്‍ എളുപ്പമാണ്!, ഇതാ ഒരു സിംപിള്‍ വഴി; വിഡിയോ 

ആന്റിഓക്‌സിഡന്റ്‌സുകളാല്‍ സമൃദ്ധമായ മാതളനാരങ്ങയില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഒരുപാട് ആരോഗ്യഗുണങ്ങളാല്‍ സമൃദ്ധമാണ് മാതളനാരങ്ങ. ആന്റിഓക്‌സിഡന്റ്‌സുകളാല്‍ സമൃദ്ധമായ മാതളനാരങ്ങയില്‍ ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ഇ, വൈറ്റമിന്‍ കെ, മഗ്നീഷ്യം തുടങ്ങി ശരീരത്തിനുവേണ്ട പല ഗുണങ്ങളും ഇവയില്‍ നിന്ന് ലഭിക്കും. 

ഗുണങ്ങളേറെയാണെങ്കിലും മാതളനാരങ്ങ വാങ്ങിവന്നാല്‍ ഇത് മുറിച്ച് കഴിക്കുന്നത് പലര്‍ക്കും ശ്രമകരമായ കാര്യമാണ്. എന്നാല്‍ ഇതത്ര കഠിനമല്ലെന്ന് കാണിച്ചുതരികയാണ് ഷെഫ് കുനാല്‍ കപുര്‍. വളരെ എളുപ്പത്തില്‍ മാതളനാരങ്ങ മുറിക്കേണ്ടത് എങ്ങനെയാണെന്നാണ് വിഡിയോയില്‍ കാണിക്കുന്നത്. 

ആദ്യം മാതളനാരങ്ങയുടെ മുകള്‍ ഭാഗം വട്ടത്തില്‍ മുറിക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ ഓരോ സെക്ഷനുകളും വേര്‍തിരിച്ച് കാണാനാകും. കട്ടിയുള്ള വെള്ള ഭാഗത്തുകൂടി മാത്രമാണ് മുറിക്കേണ്ടത്. തുറന്നുകഴിയുമ്പോള്‍ അകത്തെ കുരു എളുപ്പത്തില്‍ വേര്‍തിരിക്കാനാകും. ഇത് ജ്യൂസറിലിട്ട് അടിച്ചതിന് ശേഷം അരിച്ചെടുക്കാം. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

ശൈലപുത്രി മുതൽ സിദ്ധിദാത്രി വരെ, നവദുർഗ്ഗയിലെ ഒൻപത് രൂപങ്ങൾ; നവരാത്രിയുടെ പ്രാധാന്യമെന്ത്?

​Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്‌വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്‌സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർ​ഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ