Air fryer Meta AI Image
Life

എയർഫ്രയറിൽ ചിക്കൻ ഫ്രൈ ഉണ്ടാക്കുമ്പോൾ പാളാറുണ്ടോ? ഇനി ടെൻഷൻ വേണ്ട...

ചിക്കൻ കഴുകി നല്ലതു പോലെ ജലാംശം നീക്കിയ ശേഷം വേണം എയർ ഫ്രയറിൽ വയ്ക്കാൻ.

സമകാലിക മലയാളം ഡെസ്ക്

ണ്ണ തൊടാതെ ആരോ​ഗ്യകരമായി ഭക്ഷണം പാകം ചെയ്യാമെന്നതാണ് എയർ ഫ്രയറുകളുടെ പ്രത്യേകത. ഫ്രഞ്ച് ഫ്രൈസും സ്നാക്സുമൊക്കെ എയർ ഫ്രയറുകളിൽ അനായാസം പാകം ചെയ്തെടുക്കാം. എന്നാൽ ചിക്കൻ ഫ്രൈയിലേക്ക് വരുമ്പോൾ ചിലപ്പോൾ പണി പാളും.

ഒന്നുകിൽ ചിക്കൻ പുറമെ കരിഞ്ഞു പോകും അല്ലെങ്കിൽ അകം വേവാതെ റബ്ബ‍ പോലെ ചവയ്ക്കാൻ പറ്റാത്ത പരുവത്തിലായിരിക്കും. ചിക്കൻ വേവാനും മൊരിയാനുമൊക്കെ അതിന്റേതായ രീതിയുണ്ട്. നമ്മുടെ നാടൻ മസാലകൾ എയർ ഫ്രയറിൽ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ചിക്കനിൽ വെള്ളം പാടില്ല

ചിക്കൻ കഴുകി നല്ലതു പോലെ ജലാംശം നീക്കിയ ശേഷം വേണം എയർ ഫ്രയറിൽ വയ്ക്കാൻ. ചിക്കൻ്റെ പുറത്ത് വെള്ളമുണ്ടെങ്കിൽ അത് മൊരിയുന്നതിന് പകരം ആവിയിൽ വെന്തത് പോലെയാകും. ഫ്രൈയുടെ രുചിയുണ്ടാകില്ല.

ടിഷ്യു ഉപയോഗിച്ച് ജലാംശം നീക്കിയ ശേഷം മസാല പുരട്ടിയാൽ അത് ചിക്കനിൽ നല്ലതു പോലെ പിടിക്കുകയും ചെയ്യും. കൂടാതെ ഫ്രിഡ്ജിൽ നിന്ന് നേരെ ചിക്കൻ എയർഫ്രയറിൽ വയ്ക്കരുത്. സാധാരണ താപനിലയിലേക്ക് എത്തിയ ശേഷം മാത്രം എയർഫ്രയറിൽ പാകം ചെയ്യാം.

നാടൻ മസാല വേണ്ട

ഇഞ്ചിയും വെളുത്തുള്ളിയും തൈരുമൊക്കെ ചേർത്തുള്ള മസാല പുരട്ടിയ ചിക്കൻ എയർഫ്രയറിൽ പരീക്ഷിച്ചാൽ ശരിയാകണമെന്നില്ല. മസാല ഒത്തിരി കട്ടിയായാൽ അത് ചിക്കനിൽ പിടിക്കാതെ ഉതിർന്നു വീഴുകയോ അല്ലെങ്കിൽ പെട്ടെന്ന് കരിഞ്ഞുപോവുകയോ ചെയ്യും.

തൈര് ഉപയോഗിക്കുന്നുണ്ടെങ്കിൽ ജലാംശം കുറഞ്ഞ കട്ടിത്തൈര് നേരിയ തോതിൽ ഉപയോഗിക്കുക. സാലപ്പൊടികൾ എണ്ണയിൽ ചാലിച്ച് പേസ്റ്റ് രൂപത്തിലാക്കി തേക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് ചിക്കനിൽ നന്നായി പിടിച്ചിരിക്കാനും മൊരിഞ്ഞു കിട്ടാനും സഹായിക്കും.

ചൂട് ക്രമീകരിക്കുന്നത് പ്രധാനം

ചൂടു കൂടുമ്പോൾ പെട്ടെന്ന് വെന്തുകിട്ടുമെന്ന് കരുതരുത്. അത് ചിക്കൻ പെട്ടെന്ന് കരിഞ്ഞു പോകാൻ കാരണമാകും. അത് ഒഴിവാക്കാൻ ആദ്യം 180 ഡിഗ്രിയിൽ വെച്ച് വേവിക്കുക. ചിക്കൻ വെന്തു എന്ന് ഉറപ്പായ ശേഷം അവസാനത്തെ 3-4 മിനിറ്റ് മാത്രം 200 ഡിഗ്രിയിലേക്ക് മാറ്റുക. ഇത് പുറംഭാഗം നല്ല ക്രിസ്പിയാക്കാൻ സഹായിക്കും. കൂടാതെ, ചിക്കൻ വെക്കുന്നതിന് മുൻപ് എയർ ഫ്രയർ 3-4 മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുന്നത് മാംസം ഡ്രൈ ആയി പോകാതിരിക്കാൻ സഹായിക്കും.

എല്ലാം കൂടി ഒന്നിച്ചു വയ്ക്കേണ്ട

ചിക്കൻ കഷ്ണങ്ങൾ എല്ലാം എയർഫ്രയറിനുള്ളിൽ കുത്തിനിറച്ച് വേവിക്കുന്നത് ചൂടുവായുവിന് സഞ്ചരിക്കാൻ സ്ഥലമില്ലാതാവുകയും ചിക്കൻ ശരിയായി വേവാതിരിക്കുകയും ചെയ്യും. ചിക്കൻ കഷ്ണങ്ങൾ ഒന്നിനു മീതെ ഒന്നായി അടുക്കിവെക്കാതെ, ഓരോന്നും പരസ്പരം തോടാത്ത രീതിയിൽ വെയ്ക്കുക.

കൂടുതൽ ചിക്കൻ ഉണ്ടെങ്കിൽ രണ്ട് ബാച്ചായി വേവിക്കുന്നതാണ് നല്ലത്. ഇടയ്ക്ക് വെച്ച് ബാസ്കറ്റ് ഒന്ന് കുലുക്കി കൊടുക്കുന്നതോ, ചിക്കൻ മറിച്ചിടുന്നതോ എല്ലായിടത്തും ഒരേപോലെ വേവാൻ സഹായിക്കും.

How to fry chicken in Air Fryer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി 48 മണിക്കൂര്‍ മാത്രം, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് മേല്‍ ദുരിതം വര്‍ഷിക്കും'; ട്രംപിന്റെ മുന്നറിയിപ്പ്

ജയിക്കാന്‍ 6 പന്തില്‍ 11; തുഷാര്‍ വഴങ്ങിയത് 4 റണ്‍സ് മാത്രം! 'ത്രില്ലറിൽ' റോയൽസ്

ആ പന്ത് മൂളിപ്പറന്നത് 154.2 കിലോമീറ്റര്‍ വേഗത്തില്‍! പുതിയ 'സ്പീഡ് ഗണ്‍' അശോക് ശർമ (വിഡിയോ)

2036ല്‍ കൈയില്‍ കിട്ടുക ഒരു കോടി രൂപ!; അറിയാം സ്റ്റെപ്പ്- അപ്പ് എസ്‌ഐപിയുടെ ഗുണങ്ങള്‍

അവധിയാഘോഷിക്കാന്‍ വര്‍ക്കലയില്‍ എത്തി; വിദ്യാര്‍ഥിനി കടലില്‍ തിരയില്‍പ്പെട്ട് മരിച്ചു

SCROLL FOR NEXT