SUMMER HACKS Pinterest
Life

ജനാലകൾ പകൽ സമയത്ത് അടച്ചിടാം, വീടിനകം 'കൂൾ' ആക്കി വെക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

പുറത്തെ ചൂടുകാറ്റ് അകത്ത് കയറാതിരുന്നാൽ തന്നെ വീടിനുള്ളിൽ താപനില മൂന്ന്-നാല് ഡിഗ്രി വരെ കുറയും.

സമകാലിക മലയാളം ഡെസ്ക്

പൊള്ളുന്ന ചൂടുകാരണം ഉച്ചസമയത്ത് വീടിനുള്ളിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്. കനത്ത വേനൽച്ചൂടിനെ മറികടക്കാനും വീടിനുള്ള് കൂൾ ആക്കി വയ്ക്കാനും ചില ടിപ്സ് പ്രയോ​ഗിച്ചാലോ?

ജനലുകൾ അടച്ചിടാം

ചൂടു കാരണം പകൽ സമയത്ത് ജനാലകൾ തുറന്നിടുന്നത് വലിയൊരു അബദ്ധമാണ്. ഉച്ചയ്ക്ക് 11 മണി മുതൽ വൈകുന്നേരം നാല് മണി വരെ ജനാലകളും കർട്ടനും അടച്ചിടണം. പുറത്തെ ചൂടുകാറ്റ് അകത്ത് കയറാതിരുന്നാൽ തന്നെ വീടിനുള്ളിൽ താപനില മൂന്ന്-നാല് ഡിഗ്രി വരെ കുറയും.

നനഞ്ഞ തുണിയുടെ മാജിക്

ജനലഴികളിലോ ബാൽക്കണിയിലോ നനഞ്ഞ കോട്ടൺ തുണികൾ വിരിച്ചിടുക. പുറത്തുനിന്നുള്ള കാറ്റ് ഈ നനഞ്ഞ തുണിയിലൂടെ കടന്നു വരുമ്പോൾ സ്വാഭാവികമായ ഒരു ‘കൂളർ’ ഇഫക്റ്റ് മുറിക്കുള്ളിൽ നൽകും.

വീടിനുള്ളിൽ ചെടികൾ വളർത്താം

മണിപ്ലാൻ്റ്, സ്നേക്ക് പ്ലാൻ്റ് , കറ്റാർവാഴ തുടങ്ങിയ ഇൻഡോർ ചെടികൾ മുറിക്കുള്ളിലെ വായു തണുപ്പിക്കാൻ സഹായിക്കും. ഇവ വായുവിലെ ഈർപ്പം നിലനിർത്തുന്നതിനാൽ മുറിക്കുള്ളിൽ നല്ല കുളിർമ അനുഭവപ്പെടും.

എക്‌സ്‌ഹോസ്റ്റ് ഫാൻ

അടുക്കളയിലെയും കുളിമുറിയിലെയും എക്‌സ്‌ഹോസ്റ്റ് ഫാനുകൾ വൈകുന്നേരങ്ങളിൽ പ്രവർത്തിപ്പിക്കുക. ഇത് വീടിനുള്ളിൽ കെട്ടിക്കിടക്കുന്ന ചൂടുവായുവിനെ പുറത്തേക്ക് തള്ളാൻ സഹായിക്കും.

ടെറസിന് മുകളിൽ വെള്ളം നനയ്ക്കാം

വൈകുന്നേരം സൂര്യൻ താഴ്ന്ന ശേഷം ടെറസിന് മുകളിൽ അല്പം വെള്ളം നനയ്ക്കുന്നത് സ്ലാബ് തണുപ്പിക്കാൻ സഹായിക്കും. ഇത് രാത്രിയിൽ വീടിനുള്ളിലെ ആവി ഒഴിവാക്കാൻ ഏറ്റവും നല്ല മാർഗ്ഗമാണ്.

How to reduce tempreture inside House

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിന്തുണയും അനുഗ്രഹവും തേടി മോഹനനെത്തി; ഷാള്‍ അണിയിച്ച് സ്വീകരിച്ച് കെ സുധാകരന്‍

'ഒരു കാലുവാരലും ഉണ്ടാകില്ല, കോന്നിയില്‍ അംഗീകരിച്ചത് ഞാന്‍ നല്‍കിയ സ്ഥാനാര്‍ഥിയെ'

കത്വ ബലാത്സംഗ കേസ്: സുരക്ഷ വെട്ടിക്കുറച്ചെന്ന് ഇരയുടെ അഭിഭാഷക, മകളെ സ്‌കൂളില്‍ വിടാൻ പോലും ഭയം

ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം, ഓർമ്മശക്തിയും ഏകാ​ഗ്രതയും കൂടും, അൽഷിമേഴ്സ് സാധ്യത കുറയും

സായ് അഭ്യങ്കാർ അല്ല; മണിരത്നം സിനിമയ്ക്ക് സം​ഗീതമൊരുക്കുന്നത് റഹ്മാൻ തന്നെ

SCROLL FOR NEXT