shoe cleaning tips Pinterest
Life

ഷൂസിലെ ദുർ​ഗന്ധം നാണംകെടുത്തുന്നുണ്ടോ? കഴുകാതെ മാറ്റാൻ ചില പൊടിക്കൈകൾ

ഒരു തുണിയിലോ സോക്സിലോ ചെറിയ അളവിൽ ബേക്കിങ് സോഡ നിറച്ച്, രാത്രി മുഴുവൻ ഷൂസിനുള്ളിൽ വയ്ക്കുക.

Author : സമകാലിക മലയാളം ഡെസ്ക്

ചൂട് കനത്തതോടെ തല മുതൽ പാദം വരെ വിയർത്തു കുളിക്കുകയാണ്. വസ്ത്രം വിയർപ്പിൽ കുതിരുന്നത് പോലെ ധരിക്കുന്ന ഷൂവിലും നമ്മുടെ വിയർപ്പുണ്ടാകും. ഷൂസിൽ നിന്ന് ദുർഗന്ധം വരാൻ തുടങ്ങുമ്പോഴാണ് മറ്റുള്ളവർക്കും ഇത് പ്രശ്നമായി തുടങ്ങുന്നത്. ഷൂസ് കഴുകാൻ സമയമില്ലെങ്കിലും ഈ പ്രശ്നം പരിഹരിക്കാൻ ചില വഴികളുണ്ട്.

ഒരു തുണിയിലോ സോക്സിലോ ചെറിയ അളവിൽ ബേക്കിങ് സോഡ നിറച്ച്, രാത്രി മുഴുവൻ ഷൂസിനുള്ളിൽ വയ്ക്കുക. രാവിലെ ആകുമ്പോഴേക്കും ദുർഗന്ധം കുറഞ്ഞിട്ടുണ്ടാവും. ഷൂസിൽ നിന്നുള്ള ഈർപ്പവും ദുർഗന്ധവും ബേക്കിങ് സോഡ ആഗിരണം ചെയ്യുന്നു.

വെള്ളവും വിനാഗിരിയും തുല്യ അളവിൽ കലർത്തി ഒരു സ്പ്രേ തയ്യാറാക്കി ഷൂസിനുള്ളിൽ അടിക്കുക. അതിനു ശേഷം, ഷൂസ് പൂർണ്ണമായും ഉണങ്ങാൻ കുറച്ച് ഒരു മണിക്കൂർ വെയിലത്ത് വയ്ക്കുക. ദുർഗന്ധം ഉണ്ടാക്കുന്ന അണുക്കളെ ഇല്ലാതാക്കാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങൾ വിനാഗിരിയിലുണ്ട്.

ഒരു കോട്ടൺ ബോൾ ആൽക്കഹോളിൽ മുക്കി ഷൂസിനുള്ളിൽ നന്നായി പുരട്ടി രാത്രി മുഴുവൻ വയ്ക്കുക. രാവിലെയാകുമ്പോഴേക്കും ഷൂസിലുള്ള ബാക്ടീരിയകൾ ഇല്ലാതാകുകയും ദുർഗന്ധം ഗണ്യമായി കുറയുകയും ചെയ്യും.

How to remove odour from shoes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT