cooking gas tips Meta AI Image
Life

അരി വേവിക്കുന്നതിന് മുൻപ് 15 മിനിറ്റ് കുതിർക്കാം, പാചകത്തിന് ​ചെറിയ ബർണർ മതി, ഗ്യാസ് ലാഭിക്കാൻ ചില പൊടിക്കൈകൾ

വലിയ ബർണർ കൂടുതൽ ഗ്യാസ് കൂടുതൽ ഉപയോഗിക്കുകയും വേഗം ഗ്യാസ് തീർന്നു പോകുന്നതിനും കാരണമാകും.

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്ത് പാചകവാതക സിലിണ്ടറുകളുടെ വിതരണം പ്രതിസന്ധിയില്‍ ആയതോടെ അടുക്കളകളിൽ പുകയുന്ന ആശങ്കകൾ ചില്ലയറല്ല. ഹോട്ടൽ, കേറ്ററിങ് മേഖലയെ ഉൾപ്പെടെ ഇത് വലിയ തോതിൽ ബാധിച്ചുവെന്നാണ് റിപ്പോർട്ട്. സിലിണ്ടർ ബുക്ക് ചെയ്താൽ തന്നെ കിട്ടാൻ വൈകിയെന്നും വരാം. അൽപം കരുതലോടെ ഉപയോ​ഗിച്ചാൽ പാചകവാതക സിലിണ്ടർ അ​ധികദിവസം ഉപയോ​ഗിക്കാൻ കഴിയും.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

സ്റ്റൗ ബർണർ

ഗ്യാസ് സ്റ്റൗവിന്റെ ബർണർ വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. സ്റ്റൗവിൽ നിന്ന് ഉയരുന്ന തീ നീല നിറത്തിലാണെന്ന് ഉറപ്പാക്കുക.

എപ്പോഴും ചുവന്ന നിറത്തിലാണ് തീ കത്തുന്നതെങ്കിൽ അത് ഗ്യാസിന്റെ ഉപയോഗം വർധിപ്പിക്കുന്നുവെന്നാണ് അർഥം. അങ്ങനെ എങ്കിൽ സർവീസ് ചെയ്ത ശേഷം സ്റ്റവ് ഉപയോഗിക്കുക.

ഗ്യാസ് സ്റ്റൗവിലെ ചെറിയ ബർണർ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. വലിയ ബർണർ കൂടുതൽ ഗ്യാസ് കൂടുതൽ ഉപയോഗിക്കുകയും വേഗം ഗ്യാസ് തീർന്നു പോകുന്നതിനും കാരണമാകും.

വലിയ പാത്രങ്ങൾക്കു മാത്രം വലിയ ബർണർ ഉപയോഗിക്കുക. കൂടാതെ ചോറോ മറ്റു കറികളോ ഉണ്ടാക്കുമ്പോൾ തിളച്ചു കഴിഞ്ഞാൽ ചെറിയ ബർണറിലേക്ക് മാറ്റുന്നത് ഗ്യാസിന്റെ ഉപയോഗം കുറക്കുവാൻ സഹായിക്കും.

പാത്രത്തിലെ ഈർപ്പം നീക്കാം

സ്റ്റൗവിൽ വയക്കുന്ന പാത്രത്തിൽ ജലാംശം ഇല്ലെന്ന് ഉറപ്പാക്കുക. ഇത് പാത്രം വേ​ഗം ചൂടാകാൻ സഹായിക്കും അങ്ങനെ ​ഗ്യാസിന്റെ ഉപയോ​ഗം കുറയ്ക്കാം.

മൺചട്ടികൾ ഗ്യാസിൽ വയ്ക്കുമ്പോൾ വെള്ളം തുടച്ചു ഉണങ്ങിയതിനു ശേഷം മാത്രം വയ്ക്കുക. ചട്ടി ചൂടാകുവാൻ കൂടുതൽ സമയമെടുക്കും. ഇങ്ങനെ ചെയ്യുമ്പോൾ ചട്ടി പെട്ടെന്നു ചൂടാകും.

ചോറും കറിയും

ചോറ് വേവിക്കാൻ സ്റ്റൗവിൽ വയ്ക്കുന്നതിന് മുൻപ് അരി 15 മിനിറ്റ് വെള്ളത്തിൽ കുതിർത്ത ശേഷം വയ്ക്കുക. ചോറു പെട്ടെന്ന് വെന്തു കിട്ടാൻ ഇത് സഹായിക്കും. മട്ടയരി ആണെങ്കിൽ കുക്കറിൽ വച്ചു വാർത്താൽ വളരെയധികം ഗ്യാസ് സേവ് ചെയ്യാൻ സാധിക്കും.

വെള്ളം തിളപ്പിക്കുമ്പോൾ മൂടിവെച്ച് ചൂടാക്കുക. ഇത് വെള്ളം പെട്ടെന്ന് തിളയ്ക്കാനും ​ഗ്യാസ് സേവ് ചെയ്യാനും സഹായിക്കും.

കറികൾ ഉണ്ടാക്കുന്നതിന് മുൻപ് അതിന് വേണ്ട ചേരുവകൾ എല്ലാം തയാറാക്കിയ ശേഷം മാത്രം ഗ്യാസ് സ്റ്റൗ ഓൺ ചെയ്യുക. ഗ്യാസ് കത്തിച്ച ശേഷം ചേരുവകൾ അന്വേഷിച്ചു നടക്കുമ്പോൾ ഗ്യാസ് ആവശ്യമില്ലാതെ താഴ്ത്തി വയ്ക്കേണ്ടി വരുകയോ തീ കെടുത്തേണ്ടി വരുകയോ ചെയ്യും. അങ്ങനെയും ഗ്യാസിന്റെ ഉപയോഗം വർധിക്കും.

പരിപ്പ് വർഗ്ഗങ്ങൾ പാകം ചെയ്യുമ്പോൾ വെള്ളത്തിൽ ഇട്ടു കുതിർത്ത ശേഷം പാകം ചെയ്യാം. തുവര പരിപ്പ്, ചെറുപയർ പരിപ്പ്, തുടങ്ങിയവ പാകം ചെയ്യുന്നതിന് 15 അല്ലെങ്കിൽ 30 മിനിറ്റ് മുൻപ് വെള്ളത്തിൽ ഇട്ടാൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ മിതമായ ചൂടിൽ രണ്ട് വിസിൽ വരുമ്പോഴേയ്ക്കും പാകമായിട്ടുണ്ടാകും.

കടല വർഗ്ഗത്തിൽ പെട്ടവ തലേ ദിവസം വെള്ളത്തിൽ ഇട്ട ശേഷം പാകം ചെയ്യാം. ഇവ പ്രഷർ കുക്കറിൽ പാകം ചെയ്യുമ്പോൾ മിതമായ ചൂടിൽ വച്ചു പാകം ചെയ്താൽ പെട്ടെന്നു വെന്തു കിട്ടും.

പച്ചക്കറികളും മറ്റും വേവിക്കുമ്പോഴും അടച്ചു വച്ചു വേവിക്കുക, പോഷകം നഷ്‍ടപ്പെടാതെ പെട്ടെന്ന് വെന്തു കിട്ടും.

Kitchen Hacks: How to save cooking gas

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാര്‍ട്ടി അപമാനിച്ചു, അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരന്‍

പ്രമേഹരോ​ഗികൾ സ്ട്രോബെറി കഴിക്കുമ്പോൾ കരുതൽ വേണം

'സമ്മർദ്ദഘട്ടത്തിൽ പന്തെറിയാനാണ് ഏറെ ഇഷ്ടം', സ്വന്തം നാട്ടിൽ കീരീടം നേടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നു ബുംറ

'പൊന്നേ മോനേ പോകരുതെടാ എന്ന് പറയാന്‍ കഴിയുമോ; ഇതില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കിയവര്‍ പോയിട്ട് പോലും പാര്‍ട്ടിക്ക് ഒരു പുല്ലും സംഭവിച്ചില്ല'

തൃശൂർ ചിമ്മിനിയിൽ കാട്ടാന ആക്രമണം; ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു

SCROLL FOR NEXT