ചോറിനോടെന്ന പോലെ ചപ്പാത്തിയോടും പ്രിയമുള്ളവരുടെ എണ്ണം കുറവല്ല. എന്നാല്‍ ഏറ്റവും വലിയ ആശങ്ക ചപ്പാത്തി ഫ്രഷ് ആയി വൈകുന്നേരം വരെ സൂക്ഷിക്കുക എന്നതാണ്. രാവിലെ ഉണ്ടാക്കുന്ന ചപ്പാത്തി, മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കട്ടിയായി പോകുന്നത് പലപ്പോഴും നിരാശയുണ്ടാക്കുന്നതാണ്. എന്നാല്‍ ഇനി ടെന്‍ഷന്‍ വേണ്ട, ദിവസം മുഴുവന്‍ ചപ്പാത്തി ഫ്രഷ് ആയി ഇരിക്കാന്‍ വഴിയുണ്ട്.
പാൽ: ചപ്പാത്തിക്ക് മാവ് കുഴയ്ക്കുമ്പോൾ അൽപം പാലു കൂടി ചേർത്താൽ ചപ്പാത്തി കൂടുതൽ മൃദുവാകാനും കൂടുതൽ നേരം ഈർപ്പമുള്ളതാക്കാനും സഹായിക്കും. രുചിയുടെ കാര്യത്തിലും ഇത് നല്ല രീതിയാണ്.
നെയ്യ് അല്ലെങ്കിൽ എണ്ണ: മാവ് കുഴയ്ക്കുമ്പോൾ എണ്ണയോ നെയ്യോ ചേർക്കുന്നതും മാവ് സോഫ്റ്റ് ആകാൻ സഹായിക്കും.
സമയമെടുത്തു മാവ് കുഴയ്ക്കുന്നത് മാവ് കൂടുതൽ മൃദുവാക്കും. കുഴച്ച ശേഷം വൃത്തിയുള്ള നനഞ്ഞ തുണി കൊണ്ട് മൂടിവയ്ക്കാം. 20 മിനിറ്റെങ്കിലും മാവ് വിശ്രമിക്കാൻ അനുവദിക്കുക. മാവിലെ ഗ്ലൂട്ടൻ അയയുകയും ദ്രാവകത്തെ നന്നായി വലിച്ചെടുക്കുകയും ചെയ്യും. ഇത് ചപ്പാത്തിയെ കൂടുതൽ മൃദുവാക്കും.
ചപ്പാത്തി തവ നന്നായി ചൂടായ ശേഷം മാത്രം ചപ്പാത്തി പരത്തിയത് ചുട്ടെടുക്കുക. ചപ്പാത്തി പെട്ടെന്ന് എടുത്താൽ ഉണങ്ങിപ്പോകും, കൂടുതൽ നേരം വെച്ചാൽ കട്ടിയാകും. ചപ്പാത്തി വീർത്ത് തിരിച്ച് പഴയ അവസ്ഥയിലേക്ക് വന്ന്, രണ്ട് വശത്തും ഗോൾഡൻ നിറത്തിലുള്ള പുള്ളികൾ വരുമ്പോൾ ചപ്പാത്തി എടുക്കുക.
ചപ്പാത്തി ചുട്ടെടുത്ത് നേരെ പാത്രത്തിലാക്കി അടച്ചു വയ്ക്കരുത്. ദീർഘനേരം ഫ്രഷ് ആയിരിക്കാൻ, ചൂടാറിയ ചപ്പാത്തി ഒരു വൃത്തിയുള്ള കോട്ടൺ തുണിയിലോ പേപ്പർ ടവ്വലിലോ പൊതിഞ്ഞു ഒരു എയർടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കാവുന്നതാണ്. ഇത് ഈർപ്പം നഷ്ടപ്പെടാതെ ചപ്പാത്തിയെ മണിക്കൂറുകളോളം മൃദുവായി നിലനിർത്താൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates