കുഞ്ഞന്‍ വാഷിങ്മെഷീന്‍, സെബിന്‍ വിഡിയോ സ്ക്രീന്‍ഷോട്ട്
Life

'ഇത്തിരിക്കുഞ്ഞന്‍ വാഷിങ്‌മെഷീന്‍'; ലോകത്തിലെ തന്നെ ഏറ്റവും ചെറുത്, കൈയടി നേടി മലയാളി എഞ്ചിനീയറിങ് വിദ്യാര്‍ഥി

25.2 ഗ്രാം മാത്രം ഭാരമുള്ള വാഷിങ്‌മെഷീന്‍ നാല്‍പ്പത് മിനിറ്റുകൊണ്ട് നിര്‍മിച്ചാണ് സെബിന്‍ ഇത് മറികടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ലോകത്തിലെ ഏറ്റവും ചെറിയ വാഷിങ് മെഷീന്‍ നിര്‍മിച്ച് മലയാളിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥി. രണ്ടാം വര്‍ഷ ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിയായ സെബിന്‍ സജിയാണ് ലോകത്തിലെ ഏറ്റവും ചെറിയ വാഷിങ് മെഷിന്‍ നിര്‍മിച്ച് നിലവിലെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനം നടത്തിയത്.

ആന്ധ്രാപ്രദേശ് സ്വദേശിയുടെ പേരിലായിരുന്നു ലോകത്തിലെ ഏറ്റവും ചെറിയ വാഷിങ് മെഷീന്‍ നിര്‍മിച്ചതിന്റെ റെക്കോര്‍ഡ്. 41 മില്ലീ മീറ്റര്‍ നീളവും 37 മില്ലീമീറ്റര്‍ വീതിയുമുള്ള വാഷിങ് മെഷീന്‍ നിര്‍മിച്ചതിനായിരുന്നു റെക്കോര്‍ഡ്. 25.2 ഗ്രാം മാത്രം ഭാരമുള്ള വാഷിങ്‌മെഷീന്‍ നാല്‍പ്പത് മിനിറ്റുകൊണ്ട് നിര്‍മിച്ചാണ് സെബിന്‍ ഇത് മറികടന്നത്. 33.6 മില്ലീമീറ്റര്‍ നീളവും 32.5 മില്ലീമീറ്റര്‍ വീതിയുമുള്ള വാഷിങ് മെഷീനാണ് സെബിന്‍ നിര്‍മിച്ചത്.

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജിലെ ഇലക്ട്രോണിക്‌സ് വിഭാഗം വിദ്യാര്‍ഥിയായ സെബിന്‍ മാതാപിതാക്കളും സഹപാഠികളും അടങ്ങുന്ന സദസിന് മുന്നിലാണ് വാഷിങ് മെഷീന്‍ നിര്‍മിച്ചത്. തത്സമയം വാഷിങ് മെഷീനില്‍ തുണി കഴുകുകയും ചെയ്തു. സാക്ഷ്യപത്രവും വിഡിയോയും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഗിന്നസ് അധികൃതര്‍ക്ക് അയച്ചു നല്‍കി. അധികം വൈകാതെ സെബിനെ തേടി ഗിന്നസ് അധികൃതരുടെ പ്രഖ്യാപനം എത്തുമെന്നാണ് കരുതുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം