റോള്‍സ് റോയ്‌സില്‍ നൈറ്റ് റൈഡുമായി ഇഷയും ആകാശ് അംബാനിയും ഇന്‍സ്റ്റഗ്രാം
Life

റോള്‍സ് റോയ്‌സില്‍ നൈറ്റ് റൈഡുമായി ഇഷയും ആകാശ് അംബാനിയും, വൈറല്‍ വിഡിയോ

വിഡിയോ ആരാധകര്‍ ഏറ്റെടുത്തതോടെ സോഷ്യല്‍ മീഡിയില്‍ വൈറലായി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മക്കളും ഇരട്ട സഹോനരങ്ങളുമായ ഇഷ അംബാനിയും ആകാശ് അംബാനിയും മുംബെയില്‍ നൈറ്റ് റൈഡ് നടത്തുന്ന വിഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മിഡിയ.

വെള്ള നിറത്തിലുള്ള റോള്‍സ് റോയ്‌സില്‍ കാറില്‍ ഇരുവര്‍ക്കും ഒപ്പം ആകാശിന്റെ ഭാര്യ ശ്ലോക മേത്തയെയും കാണാം. കാറിന്റെ പിന്‍ സീറ്റിലിരുന്ന് കാമറയെ നോക്കി ചിരിക്കുന്നതും വിഡിയോയില്‍ കാണാം.

വിഡിയോ ആരാധകര്‍ ഏറ്റെടുത്തതോടെ സോഷ്യല്‍ മീഡിയില്‍ വൈറലായി. 'ഇരട്ടസഹോദരങ്ങളായ ഇഷയും ആകാശും ആഡംബരത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്, സ്വപ്‌നത്തില്‍ ജീവിക്കുന്ന ഒരു സാധാരണ ദിവസം മാത്രം,' എന്ന അടിക്കുറിപ്പോടെയാണ് ഒരു ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ വിഡിയോ പോസ്റ്റ് ചെയ്തത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും നിത അംബാനിക്കും മൂന്ന് മക്കളാണുള്ളത്. ഇരട്ട സഹോദരങ്ങളായ ആകാശ്, ഇഷ, ഇളയ സഹോദരന്‍ അനന്ത് അംബാനി എന്നിവര്‍. ഇഷയും ആകാശും ഹുറൂണ്‍ ഇന്ത്യ അണ്ടര്‍ 35 റാങ്കിംഗില്‍ ഇടം നേടിയത് വാര്‍ത്തയായിരുന്നു. 35 വയസ്സിന് താഴെയുള്ള 150 മികച്ച സംരംഭകരെ അടയാളപ്പെടുത്തുന്ന പട്ടികയാണ് ഇത്. റിലയന്‍സ് റീട്ടെയിലിലെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇഷ അംബാനി പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതകളില്‍ ഒരാളാണ്. റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ചെയര്‍മാന്‍ ആണ് ആകാശ് അംബാനി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT