തൃശൂർ: കേരളത്തിന്റെ കലാരൂപമായ കഥകളിയുടെ പെരുമ കേട്ടറിഞ്ഞ് ഇറ്റലിയിൽ നിന്നെത്തിയതായിരുന്നു പ്രശസ്ത തീയറ്റര്‍ നടന്മാരായ മൂന്നംഗ സംഘം. റുബെന്‍ മാനെന്റി, അലസ്റ്റന്‍ ഡ്രോ റിഗോലെറ്റി, സിമോണ്‍ നോറീസ് എന്നിവരാണ് കഥകളിയെ നെഞ്ചേറ്റിയ തീയേറ്റര്‍ ആര്‍ട്ടിസ്റ്റുകള്‍. കലാ തരംഗിണി സ്കൂളിലെ ഡയറക്ടറും അധ്യാപകനുമായ കലാമണ്ഡലം ജോണിന്റെ കീഴിൽ മൂന്ന് വർഷത്തെ പരിശീലനത്തിനൊടുവിൽ കല്യാണസൗഗന്ധികം വേദിയിൽ അരങ്ങേറി.
ഭീമനായി റുബെൻ മാനെൻ്റി വേഷമിട്ടപ്പോൾ അല സ്റ്റൻ ഡ്രോ റിഗോലെറ്റി ഹനുമാൻ ആയി. സിമോൺ നോറീസ് പാഞ്ചാലിയ വേഷത്തിലും പകർന്നാടി. ഇറ്റലി സ്വദേശിയായ കാറ്ററിന സ്കോട്ടിയാണ് കഥകളിയുടെ കഥ അവതരണം നടത്തിയത്. ചെറുതുരുത്തി കലാതരംഗിണി സ്കൂളിൽ വെച്ചായിരുന്നു അരങ്ങേറ്റം. 2023 ലാണ് കഥകളിയുടെ ആദ്യപാഠം ഇറ്റലിയിലെത്തി കലാമണ്ഡലം ജോണ്‍ പഠിപ്പിച്ചത്. തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളമായി ക്ലാസുകൾ തുടർന്നു.
തന്റെ സപ്തതി ആഘോഷത്തിൽ ഇങ്ങനെയൊരു അരങ്ങേറ്റം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കലാമണ്ഡലം ജോൺ. കേരള സംഗീത നാടക അക്കാദമി അംഗം അപ്പുക്കുട്ടൻ സ്വരലയം ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
മേക്കപ്പിൽ കലാമണ്ഡലം അരവിന്ദും ചുട്ടിയിൽ കലാമണ്ഡലം സുകുമാരനും കലാമണ്ഡലം രാജേഷും സൗന്ദര്യം തീർത്തപ്പോൾ. അണിയറയിൽ രമേശും ഷാജിയും വസ്ത്ര അലങ്കാരത്തിന് മികവേകി. കലാമണ്ഡലം രാജനാരായണൻ മദ്ദളവും കലാമണ്ഡലം സുധീഷ് ചെണ്ടയും കൈകാര്യം ചെയ്തു. കലാമണ്ഡലം അജേഷ് പ്രഭാകർ കലാമണ്ഡം ജീവൻ എന്നിവരും കൂടി ചേർന്നപ്പോൾ കഥകളിതാളവും മുദ്രകളും നൃത്തവും വേറിട്ട ഒരു അനുഭവമായി
1978 ല്‍ ഇറ്റലിയിലെ ഡ്രാമ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കലാമണ്ഡലത്തിലെത്തി കഥകളി പഠിച്ചിരുന്നു അന്ന് അധ്യാപകനായ കലാമണ്ഡലം ജോണ്‍ ആയിരുന്നു പഠിപ്പിച്ചിരുന്നത് ഈ ബന്ധത്തിനെ തുടര്‍ന്ന് 1981 ല്‍ ജോണ്‍ ഇറ്റലിയില്‍ എത്തി കൂടുതല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയും ചെയ്തിരുന്നു. ആ പഠന മികവിന്റെ ഭാഗമായാണ് തീയറ്റര്‍ ആര്‍ട്ടിസ്റ്റുകളായ മുന്ന് പേര്‍ കഥകളി പഠിക്കാനായി ജോണിനെ സമീപിച്ചത്. മുവര്‍ക്കും കഥകളി പഠിപ്പിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ജോണും പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates