കെസിയ വാര്‍ത്താസമ്മേളനത്തില്‍ 
Life

മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടവുമായി കെസിയ സ്വന്തം നാട്ടില്‍; ഗ്രാന്‍ഡ് ഹോം കമിങ് ഒരുക്കി ഗ്രാന്‍ഡ് ഹയാത്ത്

മിസ് യൂണിവേഴ്‌സ് വേദിയില്‍ ഭാരതത്തിന്റെ ത്രിവര്‍ണ പതാകയേന്താനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് കെസിയ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം കുറിച്ച പത്തൊന്‍പതുകാരി കെസിയ ലിസ് മെജോയ്ക്ക് സ്വന്തം നാട്ടില്‍ ആവേശോജ്ജ്വല വരവേല്‍പ്പ്. ചരിത്രവിജയത്തിനു ശേഷം കൊച്ചിയിലെത്തിയ കെസിയയെ ആദരിക്കുന്നതിനായി കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടിയില്‍ പ്രൗഢഗംഭീരമായ 'ഹോം കമിങ്' സംഘടിപ്പിച്ചു. മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടുന്ന ആദ്യ മലയാളി എന്ന സുവര്‍ണ നേട്ടവുമായാണ് മാവേലിക്കര സ്വദേശിയായ കെസിയ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

ദി ഗ്ലമാനന്ദ് ഗ്രൂപ്പ് ജയ്പൂരില്‍ സംഘടിപ്പിച്ച ഫിനാലെയില്‍, രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള 52 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് ഈ രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥി ഇന്ത്യയുടെ സൗന്ദര്യറാണിയായത്. വരുന്ന നവംബറില്‍ പ്യൂര്‍ട്ടോ റിക്കോയില്‍ നടക്കുന്ന 75-ാം മിസ് യൂണിവേഴ്‌സ് വേദിയില്‍ ഭാരതത്തിന്റെ ത്രിവര്‍ണ പതാകയേന്താനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് കെസിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

17-ാം വയസ്സില്‍ മിസ് ടീന്‍ ദിവ 2024 പട്ടവും, തുടര്‍ന്ന് 2025ല്‍ ലോകത്തിലെ ഏറ്റവും വലിയ കൗമാര സൗന്ദര്യമത്സരമായ മിസ് ടീന്‍ ഇന്റര്‍നാഷണലില്‍ ഇന്ത്യക്കായി മത്സരിച്ച് ഒന്നാം റണ്ണറപ്പ് പദവിയും നേടിയ കെസിയയുടെ അനുഭവസമ്പത്താണ് ഇപ്പോള്‍ ദേശീയ കിരീടമായി മാറിയത്. മിസ് യൂണിവേഴ്‌സ് കേരള മത്സരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിജയി കൂടിയായിരുന്നു ഈ പ്രതിഭ.

നവംബറില്‍ പ്യൂര്‍ട്ടോ റിക്കോയില്‍ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്‌സ് വേദിയില്‍ ഭാരതത്തെ പ്രതിനിധീകരിക്കുന്നതിനെക്കുറിച്ച് കെസിയ മനസ്സ് തുറന്നു: 'പ്യൂര്‍ട്ടോ റിക്കോയില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് വേദിയില്‍ കേരളത്തെയും ഇന്ത്യയെയും പ്രതിനിധീകരിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഇതുവരെ നിങ്ങള്‍ നല്‍കിയ പിന്തുണ പോലെ, ആ വലിയ വേദിയിലും എന്റെ പ്രിയപ്പെട്ട മലയാളികളുടെ പ്രോത്സാഹനവും ഒപ്പമുണ്ടാകണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു' - താരം കൂട്ടിച്ചേര്‍ത്തു.

മാവേലിക്കര സ്വദേശികളായ മെജോ എബ്രഹാമിന്റെയും സുജ മെജോയുടെയും മകളായ കെസിയ, നിലവില്‍ ബംഗളൂരുവില്‍ നിയമപഠനം നടത്തിവരികയാണ്. പ്യൂര്‍ട്ടോ റിക്കോയിലെ ലോകവേദിയില്‍ ഇന്ത്യയെയും ഒപ്പം മലയാളികളുടെ അഭിമാനത്തെയും ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും വേണമെന്ന് കെസിയ വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു. ചടങ്ങില്‍ മിസ് യൂണിവേഴ്‌സ് കേരള ടീം അംഗങ്ങളും കെസിയയുടെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.

Kaziah returns home with the Miss Universe India crown; Grand Hyatt hosts a grand homecoming

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓപ്പറേഷന്‍ സിന്ദൂര്‍ നായകന്‍'; റിട്ട. എയര്‍ മാര്‍ഷല്‍ ജിതേന്ദ്ര മിശ്ര അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ

'പരസ്യങ്ങള്‍ പതിക്കുന്നതിന് അനുമതി; സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്ത് പ്രിയദര്‍ശിനിയാക്കും'; റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

കാന്തപുരത്തിന്റെ പ്രസ്താവന ഇസ്ലാമിക ചരിത്രത്തിന് വിരുദ്ധം; കേരളം വിഡി സതീശന്റെ കൈയില്‍ ഭദ്രം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഐസിസി ചട്ടം ലംഘിച്ച് ശ്രീലങ്ക; പ്രഥമ വനിതാ ചാംപ്യന്‍സ് ട്രോഫിക്ക് ഇന്ത്യ ആതിഥേയരാകും

അഷ്ടമി രോഹിണി: ഗുരുവായരൂരില്‍ സ്‌പെഷ്യല്‍ ദര്‍ശനത്തിന് നിയന്ത്രണം; ശയനപ്രദക്ഷിണമില്ല; വിശേഷാല്‍ പ്രസാദം ഊട്ട്