വീഡിയോ ദൃശ്യം 
Life

'ഓ... എഴുന്നേൽക്കാനൊന്നും വയ്യെന്നേ'- കിടന്ന കിടപ്പിൽ തന്നെ പുല്ല് ശാപ്പിടുന്ന 'മടിയൻ കുതിര!' (വീഡിയോ)

എഴുന്നേറ്റു നിന്ന് പുല്ലു തിന്നാനൊന്നും 'മാർലെ' എന്നു പേരുള്ള കക്ഷി മിനക്കെടുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

മനുഷ്യൻമാർ മടി കാണിക്കുന്നത് പോലെ മൃ​ഗങ്ങളും കാണിക്കാറുണ്ടോ. ഈ കുതിരയുടെ വീഡിയോ കണ്ടാൽ അതു ശരിയാണെന്ന് പറയേണ്ടി വരും. കിടന്നുകൊണ്ട് പുല്ലു തിന്നുന്ന കുതിരയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 

എഴുന്നേറ്റു നിന്ന് പുല്ലു തിന്നാനൊന്നും 'മാർലെ' എന്നു പേരുള്ള കക്ഷി മിനക്കെടുന്നില്ല. പച്ചപ്പുല്ലു നിറഞ്ഞ സ്ഥലത്ത് അലസമായി കിടന്നുകൊണ്ടാണ് കുതിരയുടെ പുല്ലു തീറ്റ. ഇങ്ങനെ ഒരു മടി ആദ്യമായാണ് കാണുന്നതെന്ന് വീഡിയോക്ക് താഴെ ചിലർ അഭിപ്രായപ്പെട്ടു. 

ഉടമയായ യുവതി തന്നെയാണ് 17 വയസുള്ള മാർലെ എന്ന തന്റെ കുതിരയുടെ ദൃശ്യം പകർത്തിയതും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതും . നേച്ചർ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് രസകരമായ ഈ വീഡിയോ പങ്കുവച്ചത്.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷാപ്രവര്‍ത്തിനിടെ ജീവന്‍ വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍

59,000 കോടി രൂപ കോടി തട്ടി, ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി കവര്‍ച്ച, പിന്നില്‍ ഉത്തരകൊറിയയോ?

വര്‍ക്കലയില്‍ വറ്റ കഴിച്ച 32 പേര്‍ ചികിത്സയില്‍, ഒരാളുടെ നില ഗുരുതരം; കടല്‍ ജീവികളില്‍ നിന്നുള്ള വിഷബാധയോ?

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്