വീഡിയോ ദൃശ്യം 
Life

പുള്ളിപ്പുലി മണിക്കൂറുകൾ കാത്ത് പിടികൂടിയ ഇര; അടിച്ചുമാറ്റി കഴുതപ്പുലി; പിന്നെ നടന്നത് (വീഡിയോ)

പുള്ളിപ്പുലി മണിക്കൂറുകൾ കാത്ത് പിടികൂടിയ ഇര; അടിച്ചുമാറ്റി കഴുതപ്പുലി; പിന്നെ നടന്നത് (വീഡിയോ)

Author : സമകാലിക മലയാളം ഡെസ്ക്

പുള്ളിപ്പുലികൾ കഷ്ടപ്പെട്ട് വേട്ടയാടുന്ന ഇരകളെ കഴുതപ്പുലികൾ മോഷ്ടിക്കുന്നത് സാധാരണ കാഴ്ചയാണ്. അതുകൊണ്ടു തന്നെ ഇരകളെ മരത്തിന് മുകളിൽ വച്ചും മറ്റുമാണ് അവ ഭക്ഷിക്കാറുള്ളത്. അത്തരമൊരു വീഡിയോ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. ക്രൂഗർ ദേശീയ പാർക്കിലാണ് സംഭവം നടന്നത്. 63 കാരനായ ജെറി സ്മിത്ത് എന്ന റെയ്ഞ്ചറാണ് ഈ ദൃശ്യം ക്യാമറയിൽ പകർത്തിയത്. 

ജലാശയത്തിനു സമീപമുള്ള പുൽമേട്ടിൽ മണിക്കൂറുകളോളം കാത്തിരുന്നപ്പോഴാണ് പുള്ളിപ്പുലിയുടെ മുന്നിലേക്ക് രണ്ട് ഇമ്പാലകളെത്തിയത്. 
ഉടൻതന്നെ ഇതിലൊന്നിനെ പുള്ളിപ്പുലി ചാടിവീണ് കീഴ്പ്പെടുത്തുകയും ചെയ്തു. പിടികൂടിയ ഇരയെ പുൽമേട്ടിലിരുന്ന് ഭക്ഷിക്കുന്നതിനിടയിലാണ് ഇരയെ ലക്ഷ്യമാക്കി കഴുതപ്പുലി അവിടേക്കെത്തിയത്. 

പുള്ളിപ്പുലിയെ തുരത്തിയ കഴുതപ്പുലി ബാക്കി വന്ന ഭക്ഷണം കൈക്കലാക്കി. പല പ്രാവശ്യം കഴുതപ്പുലിയെ അവിടെ നിന്ന് തുരത്തി പുള്ളിപ്പുലി തന്റെ ഭക്ഷണം സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും കഴുതപ്പുലി പിൻമാറിയില്ല. ഒടുവിൽ മിച്ചം വന്ന മാംസക്കഷണം ഉപേക്ഷിച്ച് കഴുതപ്പുലി പോയതോടെ പുൽമേട്ടിൽ മറഞ്ഞിരുന്ന പുള്ളിപ്പുലി മടങ്ങിയെത്തി അതും കടിച്ചെടുത്ത് കാടിനുള്ളിലേക്ക് മറഞ്ഞു. 

വാശിയേറിയ പോരാട്ടമാണ് കണ്ടു നിന്നവർ പ്രതീക്ഷിച്ചതെങ്കിലും നടന്നത് വേറിട്ട പോരാട്ടമായിരുന്നുവെന്ന് ജെറി സ്മിത്ത് വിശദീകരിച്ചു. ലേറ്റസ്റ്റ് സൈറ്റിങാണ് ഇതു സംബന്ധിച്ച വാർത്തയും ദൃശ്യവും പുറത്തുവിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !