Life in the UK for Indians is often perceived as comfortable screen grab
Life

'ഒരുമിച്ചാണ് ജീവിതമെങ്കിലും കണ്ടുമുട്ടല്‍ റെയില്‍വേ സ്‌റ്റേഷനില്‍'; യുകെയിലെ ജീവിതം പറഞ്ഞ് ഇന്ത്യന്‍ ദമ്പതികള്‍-വിഡിയോ

ഇവിടത്തെ ജീവിതം വളരെ സുഖപ്രദമാണെന്നാണ് പലരും കരുതുന്നത്.

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തില്‍ ഒന്ന് രക്ഷപ്പെടാമെന്ന് കരുതിയാണ് പലരും ജോലി തേടി പ്രവാസ ജീവിതം തെരഞ്ഞെടുക്കുന്നത്. പഠനത്തിനും ജോലിക്കുമായുമൊക്കെയാണ് ഇന്ത്യക്കാര്‍ വിദേശത്തേയ്ക്ക് എത്തുന്നത്. പുതുതലമുറ കൂടുതല്‍ കുടിയേറുന്ന രാജ്യം യുകെയാണ്. ഇവിടത്തെ ജീവിതം വളരെ സുഖപ്രദമാണെന്നാണ് പലരും കരുതുന്നത്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുയ്ക്കുന്ന വിഡിയോകളില്‍ കാണുന്നതല്ല യഥാര്‍ഥ ജീവിതം എന്ന് പറയുകയാണ് ലണ്ടനില്‍ താമസമാക്കിയ ഇന്ത്യന്‍ ദമ്പതികള്‍.

ഒരുമിച്ചാണ് ജീവിതമെങ്കിലും പരസ്പരം കാണുന്നത് റെയില്‍വേ സ്‌റ്റേഷനിലാണെന്നാണ് സെബ സെയ്ഫി എന്ന യുവതിയും ഭര്‍ത്താവും സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നത്. യുകെയിലെ റീല്‍ ലൈഫും റിയല്‍ ലൈഫും എന്ന കുറിപ്പോടെയാണ് ദമ്പതികള്‍ വിഡിയോ പങ്കുവച്ചത്. ഒരു റെയില്‍വേ സ്‌റ്റേഷനാണ് വിഡിയോയുടെ പശ്ചാത്തലം.

2025 ജൂലൈയിലാണ് ഞങ്ങള്‍ ലണ്ടനിലെത്തിയത്. പകല്‍ ഷിഫ്റ്റിലുള്ള ജോലിക്കായി ഞാന്‍ പോവുകയാണ്. ഈ സമയം തന്നെയാണ് എന്റെ ഭര്‍ത്താവ് രാത്രി ഷിഫ്റ്റിലുള്ള ജോലി കഴിഞ്ഞ് മടങ്ങി വരുന്നത്. റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് ഞങ്ങള്‍ കാണുന്നത്. ഒന്നിച്ച് വീട്ടിലിരുന്ന് 10 മിനിറ്റ് സംസാരിക്കാന്‍ പോലും കഴിയുന്നില്ല, ഇവര്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു. സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങള്‍ക്കകം തന്നെ വിഡിയോ ശ്രദ്ധനേടി. ഇന്ത്യയിലേക്ക് തിരിച്ചു വന്ന് സമാധാനത്തോടെ ജീവിക്കൂ എന്ന് ഉപദേശിക്കുന്നവര്‍ കുറവല്ല. ഉടനെ ജോലി മാറൂ എന്നാണ് വിഡിയോയ്ക്കു താഴെ ചിലര്‍ കമന്റ് ചെയ്തത്.

Life in the UK for Indians is often perceived as comfortable, but an Indian couple shared their reality on social media, revealing a stark difference between the 'reel' and 'real' life

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പശ്ചിമേഷ്യന്‍ പ്രതിസന്ധി; പ്രീമിയം പെട്രോള്‍ വില രണ്ട് രൂപ കൂട്ടി, വ്യവസായങ്ങള്‍ക്കുള്ള ഡീസലിന് 22 രൂപ വര്‍ധന

ബൗളിങ് മികവ്, ലാതത്തിന്റെ അര്‍ധ സെഞ്ച്വറി; റെക്കോര്‍ഡ് ജയവുമായി കിവികള്‍, പരമ്പരയില്‍ മുന്നില്‍

താരൻ നിയന്ത്രിച്ച് ആരോഗ്യമുള്ള മുടി സ്വന്തമാക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

തിരുവനന്തപുരത്ത് നടന്‍ സുധീര്‍ കരമന എല്‍ഡിഎഫ് സ്ഥാനാര്‍ഥി

നല്ല ഉറക്കം കിട്ടാൻ ഈ ചായകൾ കുടിക്കാം

SCROLL FOR NEXT