പ്രതീകാത്മക ചിത്രം 
Life

കുക്കറില്‍ തന്തൂരി റൊട്ടി ഉണ്ടാക്കാം? അതും ധാബാ സ്‌റ്റൈലില്‍; റെസിപ്പി

ഒരു പ്രഷര്‍ കുക്കര്‍ ഉണ്ടെങ്കില്‍ ധാബാ സ്റ്റൈലില്‍ തന്തൂരി റൊട്ടി വീട്ടിലുണ്ടാക്കാം

Author : സമകാലിക മലയാളം ഡെസ്ക്

നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹിക്കുമ്പോള്‍ ആദ്യം വരുന്ന ഓപ്ഷന്‍ ഒരു ധാബയില്‍ പോകാം എന്നായിരിക്കും. ധാബയിലെ നിങ്ങളുടെ ഇഷ്ട വിഭവങ്ങളിലൊന്ന് അതേ രുചിയില്‍ വീട്ടില്‍ തയ്യാറാക്കാം എന്ന് പറഞ്ഞാലോ?, തന്തൂരി റൊട്ടി ആണ് സംഗതി. ഒരു പ്രഷര്‍ കുക്കര്‍ ഉണ്ടെങ്കില്‍ ധാബാ സ്റ്റൈലില്‍ തന്തൂരി റൊട്ടി വീട്ടിലുണ്ടാക്കാം. 

ചെയ്യേണ്ടതെന്ത്? 

• ആദ്യം തന്നെ മാവ് തയ്യാറാക്കാം. ഇതിനായി മൈദയോ ഗോതമ്പ് പൊടിയോ ഉപയോഗിക്കാം. പൊടിയിലേക്ക് ഉപ്പും തൈരും ചേര്‍ത്ത് നന്നായി കുഴയ്ക്കുക. വെള്ളം അല്‍പാല്‍പ്പമായി വേണം ചേര്‍ക്കാന്‍. നന്നായി കുഴച്ചുകഴിഞ്ഞാല്‍ ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് മൂടിയതിന് ശേഷം രണ്ട് മണിക്കൂര്‍ മാറ്റിവയ്ക്കണം. 

• മാവിനെ ചെറിയ ഉരുളകളാക്കി മാറ്റണം. ഉരുളയുടെ വലുപ്പം അധികം വലുതാകാതിരിക്കാന്‍ ശ്രദ്ധിക്കണം. കുക്കറിന്റെ പാകത്തിന് വേണം റൊട്ടിയുടെ വലുപ്പം.

• ബോള്‍ ആക്കിയെടുത്തശേഷം നീളത്തില്‍ പരത്തിയെടുക്കാം. കട്ടി തീരെ കുറഞ്ഞുപോകാതിരിക്കാനും ശ്രദ്ധിക്കണം. 

• പരത്തിയെടുത്തശേഷം ഇരുവശത്തും കൈ ഉപയോഗിച്ച് വെള്ളം തേക്കാം. കുക്കറില്‍ വെക്കുമ്പോള്‍ ഒട്ടിനില്‍ക്കാന്‍ വേണ്ടിയാണ് വെള്ളം തേക്കുന്നത്. കുക്കര്‍ കുറച്ചുസമയം ചൂടാക്കിയശേഷം വേണം പരത്തിവച്ചിരിക്കുന്ന റൊട്ടി വെക്കാന്‍. കുക്കറിന്റെ വശങ്ങളില്‍ ചൂടെത്തി എന്ന് ഉറപ്പാക്കിയതിന് ശേഷം പരത്തിവച്ചിരിക്കുന്ന റൊട്ടി സെഡിലായി വെക്കാം.

• അഞ്ച് മിനിറ്റിന് ശേഷം കുക്കര്‍ തലകീഴായി തീയിലേക്ക് തിരിച്ചുപിടിക്കണം. റൊട്ടിയുടെ നിറം ഗോള്‍ഡന്‍ ബ്രൗണ്‍ ആയിക്കഴിയുമ്പോള്‍ എടുക്കാം. 
റൊട്ടിയില്‍ നെയ് തേച്ച് ചൂടോടെ വിളമ്പാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'