കിങ്‌സ് ഹാന്‍ഡ്/ ചിത്രം: ട്വിറ്റര്‍ 
Life

'രാജാവിന്റെ കൈ', സ്വപ്‌നത്തില്‍ കണ്ട വിചിത്ര പാചകവിധി യാഥാര്‍ത്ഥ്യമാക്കി; ട്വിറ്ററില്‍ വൈറലായ ഒരു പരീക്ഷണം

ഗെയിം ഓഫ് ത്രോണ്‍സ് ആരാധകര്‍ക്ക് ഏറെ പരിചിതമായ 'കിങ്‌സ് ഹാന്‍ഡ്' ആണ് ഈ വിഭവത്തിന്റെ പേര്

Author : സമകാലിക മലയാളം ഡെസ്ക്

സ്വപ്‌നം കാണുന്ന പതിവ് പലര്‍ക്കും ഉണ്ടെങ്കിലും കണ്ടതില്‍ പാതി മറന്നും ബാക്കി പാതി അവ്യക്തമായി തുടരുന്നതുമൊക്കെയാണ് ഭൂരിഭാഗം ആളുകളുടെയും അവസ്ഥ. എന്നാലിവിടെ ഒരാള്‍ താന്‍ കണ്ട സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. വിചിത്രമായ ഒരു വിഭവത്തിന്റെ റെസിപ്പി സ്വപ്‌നം കണ്ട ഇയാള്‍ ഇപ്പോഴിതാ ആ വിഭവം തയ്യാറാക്കിയിരിക്കുന്നു.

കാല്‍പനിക കഥകളോടും ഭക്ഷണത്തോടുമുള്ള പ്രിയം സ്വപ്‌നത്തില്‍ പ്രതിഫലിച്ചതാകാം. ഗെയിം ഓഫ് ത്രോണ്‍സ് ആരാധകര്‍ക്ക് ഏറെ പരിചിതമായ 'കിങ്‌സ് ഹാന്‍ഡ്' ആണ് ഈ വിഭവത്തിന്റെ പേര്. അകത്ത് ഗ്രീക്ക് സാലഡ് നിറച്ച കൈയുടെ ആകൃതിയിലുള്ള ഒരു കുക്കി ആണ് ഇത്. തന്റെ ട്വിറ്റര്‍ പേജിലുടെ ഉണ്ടാക്കിയ വിഭവത്തിന്റെ ചിത്രങ്ങള്‍ ഇയാള്‍ പങ്കുവച്ചിട്ടുണ്ട്.

എം ആന്‍ഡ് എം കുക്കീസിനുള്ളില്‍ ഗ്രീക്ക് സാലഡ് ഫില്‍ ചെയ്താണ് ഇത് തയ്യാറാക്കിയത്. ട്വിറ്ററില്‍ ഞൊടിയിടയില്‍ വൈറലായ പോസ്റ്റ് 22,000ത്തോളം റീട്വീറ്റുകള്‍ നേടിക്കഴിഞ്ഞു. ചിത്രങ്ങള്‍ക്ക് കൂടുതല്‍ ആരാധകരെ ലഭിച്ചതോടെ പാചകപരീക്ഷണത്തില്‍ ഓരോ ഘട്ടവും വിശദമായി വിവരിച്ചിട്ടുമുണ്ട് ഇയാള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി