പ്രതീകാത്മക ചിത്രം 
Life

മഹാരാഷ്ട്രയുടെ സ്വന്തം മിസൽ പാവ്; വീ​ഗൻ ഭക്ഷണത്തിലും തിളങ്ങി ഇന്ത്യൻ രുചി, ലിസ്റ്റിൽ ആലു ​ഗോബിയും ഗോബി മഞ്ചൂരിയനും 

മികച്ച പരമ്പരാ​ഗത വീ​ഗൻ ഭക്ഷണങ്ങളുടെ ലിസ്റ്റിലാണ് മിസൽ പാവ് സ്ഥാനം നേടിയത്. ഇതേ പട്ടികയിൽ ‌ആലു ​ഗോബി 20-ാം സ്ഥാനത്തും രാജ്മ 22-ാം സ്ഥാനത്തുമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്ത്യൻ വിഭവങ്ങളായ വടാ പാവും ഷാഹി പനീറുമൊക്കെ ലോകശ്രദ്ധ നേടിയതിന് പിന്നാലെ മറ്റൊരു ഇന്ത്യൻ രുചി കൂടി മുകച്ച വിഭവങ്ങളുടെ പട്ടികയിലേക്കെത്തിയിരിക്കുകയാണ്. പരമ്പരാ​ഗത വീ​ഗൻ ഭക്ഷണങ്ങളിൽ 11-ാം സ്ഥാനത്തെത്തിയത് മഹാരാഷ്ട്രയുടെ സ്വന്തം മിസൽ പാവാണ്. മികച്ച പരമ്പരാ​ഗത വീ​ഗൻ ഭക്ഷണങ്ങളുടെ ലിസ്റ്റിലാണ് മിസൽ പാവ് സ്ഥാനം നേടിയത്. ഇതേ പട്ടികയിൽ ‌ആലു ​ഗോബി 20-ാം സ്ഥാനത്തും രാജ്മ 22-ാം സ്ഥാനത്തുമുണ്ട്. ​

ഗോബി മഞ്ചൂരിയൻ (24), മസാല വട (27), ബേൽപൂരി (37), രാജ്മ ചാവൽ (41) എന്നിവയും 50 വിഭവങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പേർഷ്യൻ വിഭവമായ സെയ്ത്തൂൺ പർവദേശ് ആണ് പട്ടികയിൽ ഒന്നാമത്. ട്രാവൽ ഗൈഡ് പ്ലാറ്റ്ഫോമായ ടേസ്റ്റ് അറ്റ്ലസ് പുറത്തിറക്കിയ പട്ടികയാണിത്.

തയ്യായാറാക്കുന്ന വിധം

മഹാരാഷ്ട്രയിലെ ദെഷ് എന്ന സ്ഥലത്തു നിന്നാണ് മിസൽ പാവിന്റെ ഉത്ഭവം. മട്കി എന്ന പയർ മുളപ്പിച്ചാണ് ഈ വിഭവം തയ്യായാറാക്കുന്നത്. മട്കി ഉപ്പിട്ട് വേവിച്ചെടുക്കണം. ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ചശേഷം ജീരകവും കറിവേപ്പിലയും ഇടണം. ചെറുതായി അരിഞ്ഞ സവോളയും പച്ചമുളകും ചേർത്തശേഷം അതിലേക്ക് മട്കിയും വേവിച്ചു ചെറുതായി അരിഞ്ഞ ഉരുളക്കിഴങ്ങും ചേർത്ത് രണ്ട് മിനിറ്റ് ഇളക്കണം. മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർക്കാം. അൽപം വെള്ളം ചേർത്ത് മൂടിവെച്ച് വേവിക്കുക. അടുപ്പിൽനിന്നിറക്കിയ ശേഷം ചെറുനാരങ്ങ നീരും മല്ലിയില അരിഞ്ഞതും ചേർക്കാം. 

മസാല തയാറാക്കാനായി ഒരു പാനിൽ എണ്ണ ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ സവോള, വെളുത്തുള്ളി, ഇഞ്ചി എന്നിവ ദോൾഡൻ ബ്രൗണ്‌ നിറമാകുന്നതുവരെ വഴറ്റുക. തക്കാളി ചെറുതായി അരിഞ്ഞതും ഇതിലേക്കിട്ട് വഴറ്റാം. ഇത് തണുത്തുകഴിയുമ്പോൾ തേങ്ങാക്കൊത്ത് കൂടെ ചേർത്ത് നന്നായി അരച്ചെടുക്കണം. ഒരു പാനിൽ വീണ്ടു കുറച്ച് എണ്ണ ചൂടാക്കി അതിൽ കടുക് പൊട്ടിച്ചശേഷം കായപ്പൊടി ഇടുക. അരച്ചുവച്ച മിശ്രിതം ഇതിലേക്ക് ചേർക്കാം. മല്ലിപ്പൊടി, ജീരകപ്പൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ്, പഞ്ചസാര എന്നിവയിട്ട് എണ്ണ തെളിയുന്നതുവരെ വഴറ്റു. ഇതിലേക്ക് മൂന്ന് കപ്പ് വെള്ളവും പുളിവെള്ളവും ​ഗരം മസാലയും ചേർക്കാം. ഇനി 10 മിനിറ്റ് തിളപ്പിക്കണം.  മല്ലിയില അരിഞ്ഞതും കൂടി ചേർത്താൽ മസാല റെഡി. 

ഒരു പാത്രത്തിൽ ആദ്യം തയ്യാറിക്കിവച്ചിരിക്കുന്ന മട്കി വിളമ്പിയശേഷം അതിലേക്ക് മസാല ഒഴിക്കാം. ചെറുതായി അരിഞ്ഞ സവാളയും തക്കാളിയും മല്ലിയിലയും തൈരും ചേർക്കുക. മുകളിലായി മിക്സ്ചർ വിതറി ചെറുനാരങ്ങാ നീരും തളിച്ച് വിളമ്പാം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം