വിഡിയോ സ്ക്രീൻഷോട്ട് 
Life

മേശവിരിയല്ല ഇത് ഗൗണ്‍, പാതി കഴിച്ച പ്ലേറ്റും ഗ്ലാസുമൊക്കെയായി നടന്ന് നീങ്ങി മോഡല്‍; ഇത് വേറെ ലെവല്‍ ക്രിയേറ്റിവിറ്റി, വിഡിയോ

മേശവിരിയിലേക്ക് നീണ്ടു കിടക്കുന്ന രീതിയിൽ ഡിസൈൻ ചെയ്ത ഗൗൺ ധരിച്ച് മോഡൽ നടന്നുനീങ്ങുന്നതാണ് വിഡിയോയിൽ

Author : സമകാലിക മലയാളം ഡെസ്ക്

ക്രിയേറ്റിവിറ്റിക്ക് ഏറെ സ്ഥാനമുള്ള ഒരു മേഖലയാണ് ഫാഷന്‍ ഷോകള്‍. വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതില്‍ മാത്രമല്ല അത് അവതരിപ്പിക്കുന്നതിലും സര്‍ഗ്ഗാത്മകത വലിയ പങ്ക് വഹിക്കും. വ്യത്യസ്തമായ അവതരണരീതി കാണികളുടെ ശ്രദ്ധ നേടിയെടുക്കാന്‍ എത്രമാത്രം സഹായിക്കും എന്ന് കാണിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു ക്യാറ്റ് വോക്ക് വിഡിയോ. 

മേശവിരിയിലേക്ക് നീണ്ടു കിടക്കുന്ന രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്ന ഗൗണ്‍ ധരിച്ച് അപ്രതീക്ഷിതമായാണ് മോഡല്‍ നടന്നുനീങ്ങുന്നത്. നടക്കുമ്പോള്‍ മേശവിരിയിലുണ്ടായിരുന്ന പാത്രങ്ങളും ഗ്ലാസും ഭക്ഷണവുമെല്ലാം അതിലുണ്ട്. ഡിസൈനര്‍ സഹോദരങ്ങളായ നന്നയും സൈമണ്‍ വിക്കും ചേര്‍ന്ന് ഒരുക്കിയ ഗൗണ്‍ ആണിത്. കോപ്പന്‍ഹേഗന്‍ ഫാഷന്‍ വീക്കില്‍ ഗൗണ്‍ അവതരിപ്പിച്ചപ്പോഴുള്ള വിഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

സാറാ ഡാല്‍ എന്ന മോഡല്‍ അതിഥികള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിരിക്കുകയാണ്. പാതി കഴിച്ച പ്ലേറ്റുകളും വൈന്‍ ഗ്ലാസുകളും മേശയിലുണ്ട്. പെട്ടെന്നാണ് വൈന്‍ ഗ്ലാസില്‍ കൊണ്ട് ശബ്ദമുണ്ടാക്കി സാറാ എല്ലാവരുടെയും ശ്രദ്ധ ക്ഷണിച്ചത്. പിന്നെ എഴുന്നേറ്റ് നടക്കുകയായിരുന്നു. ഈ സമയമാണ് അവരുടെ ഗൗണ്‍ ആണ് മേശവിരിയിലേക്ക് നീണ്ട് കിടന്നിരുന്നതെന്ന് തൊട്ടടുത്തിരുന്ന വ്യക്തയടക്കം മനസ്സിലാക്കിയത്. ഈ രംഗം കണ്ട് ചുറ്റുമുള്ളവര്‍ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയില്‍ കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'ഇരുവരും സ്വാതന്ത്ര്യം നേടി'; ഒമര്‍ അബ്ദുല്ലയും പായലും വിവാഹമോചിതരായി, 17 വര്‍ഷത്തെ കേസ് തീര്‍പ്പാക്കി സുപ്രീംകോടതി

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും