റോളിങ് മെഷീനിൽ അകപ്പെട്ടുപോയ സ്ത്രീയുടെ അത്ഭുത രക്ഷപ്പെടൽ/ ട്വിറ്റർ 
Life

റോളിങ് മെഷീനിൽ അകപ്പെട്ട് സ്ത്രീ; അത്ഭുത രക്ഷപ്പെടൽ, 'വാ പൊളിച്ച്' സോഷ്യൽമീഡിയ

മെഷീനിൽ കുടുങ്ങിപ്പോയ സ്ത്രീയുടെ അത്ഭുത രക്ഷപ്പെടൽ

Author : സമകാലിക മലയാളം ഡെസ്ക്

ത്ഭുതപ്പെടുത്തുന്ന പലതരത്തിലുള്ള വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു അത്ഭുത രക്ഷപെടൽ കണ്ട് വാ പൊളിച്ചിരിക്കുകയാണ് ഇപ്പോൾ സോഷ്യൽമീഡിയ. ഫാക്ടറിയിൽ ജോലിക്കിടെ റോളിങ് മെഷീനിൽ ഒരു സ്ത്രീ കുടുങ്ങുന്നതും തുടർന്ന് അത്ഭുതകരമായി രക്ഷപ്പെടുന്നതുമാണ് വിഡിയോയിൽ.

മെഷീൻ പരിശോധിക്കുന്നതിനിടെ ആദ്യം സ്ത്രീയുടെ കൈ റോളിങ് മെഷീനിൽ കുടുങ്ങി. പിന്നീട് യന്ത്രം കറങ്ങുന്നതോടെ സ്ത്രീ മുഴുവനായും റോളിങ് മെഷീനിൽ അകപ്പെട്ടു പോവുന്നതും വിഡിയോയിൽ കാണാം. മഷീൻ കറങ്ങുന്നതിനൊപ്പം സ്ത്രീയും മൂന്നുനാലു തവണ തുടർച്ചയായി കറങ്ങുന്നുണ്ട്. പെട്ടന്ന് യന്ത്രം നിർത്താനായതാണ് ജീവൻ രക്ഷിച്ചത്.

വിഡിയോ വലിയ തോതിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഫാക്ടറിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണെന്നാണ് സൂചന. വിഡിയോയ്ക്ക് നിരവധി പേരാണ് പ്രതികരിച്ച് രംഗത്തെത്തിയത്. 'ഇപ്പോഴും ആ സ്ത്രീ ജീവനോടെയുണ്ടോ', 'ഇത് അവരുടെ രണ്ടാം ജന്മമാണ്' എന്നൊക്കെയായിരുന്നു വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. അത്ഭുത രക്ഷപ്പെടൽ കണ്ട് 'വാ പൊളിച്ചു പോയെ'ന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് ചൈനയിലെ ഏതോ ഫാക്ടറിയാണെന്നാണ് സോഷ്യൽമീഡിയയിൽ ഉയർന്നു വരുന്ന സംശയം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT