നാസ പേടകം അയച്ച ചൊവ്വയുടെ കളര്‍ ചിത്രം/നാസ പുറത്തുവിട്ട ഫോട്ടോ 
Life

ഇതാ ഒരു സെൽഫി, ഇങ്ങനെയാണ് ചൊവ്വ; നാസാ പേടകത്തിൽനിന്നു ചുവന്ന ​​ഗ്രഹത്തിന്റെ കളർ ചിത്രങ്ങൾ എത്തി

ഇതാ ഒരു സെൽഫി, ഇങ്ങനെയാണ് ചൊവ്വ; നാസാ പേടകത്തിൽനിന്നു ചുവന്ന ​​ഗ്രഹത്തിന്റെ കളർ ചിത്രങ്ങൾ എത്തി

Author : സമകാലിക മലയാളം ഡെസ്ക്


വാ​ഷിം​ഗ്ട​ൺ: നാ​സ​യു​ടെ ചൊ​വ്വാ ദൗ​ത്യം പെ​ഴ്സി​വി​യ​റ​ൻ​സ് റോ​വ​ർ ആദ്യ കളർ ചിത്രങ്ങൾ ഭൂമിയിലേക്ക് അയച്ചു. ചുവന്ന ​ഗ്രഹത്തിന്റെ ഉപരിതലത്തിൽനിന്നു സെൽഫി ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് പെഴ്സിവിയറൻസ് ഭൂമിയിൽ എത്തിച്ചത്. 

ലാൻഡിങ്ങിന്റെ വിഡിയോ ദൃശ്യങ്ങളിൽനിന്നുള്ള ചിത്രമാണ് ഇതെന്ന് നാസ അറിയിച്ചു. നേരത്തെ നടത്തിയ ചൊവ്വ ദൗത്യങ്ങളിൽനിന്നു വ്യത്യസ്തമായി പെഴ്സിവിയറൻസിൽ ഉള്ളത് ഭൂരിഭാ​ഗവും കളർ കാമറകളാണ്.

ഏ​ഴു മാ​സ​ത്തെ യാ​ത്ര​യ്ക്ക് ഒടുവിൽ വെള്ളിയാഴ്ച പുലർച്ചെയാണ്ക പെ​ഴ്സി​വി​യ​റ​ൻ​സ് റോ​വ​ർ ചൊ​വ്വ​യി​ലെ ജെ​സ​റോ ഗ​ർ​ത്ത​ത്തി​ൽ ഇ​റ​ങ്ങി​യ​ത്. 

പാ​ര​ച്യൂ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് പേ​ട​ക​ത്തി​ൻറെ വേ​ഗം കു​റ​ച്ച് റോ​വ​ർ ലാ​ൻ​ഡ് ചെയ്യുകയായിരുന്നു. പെ​ഴ്സി​വി​യ​റ​ൻ​സ് റോ​വ​റും ഇ​ൻ​ജെ​ന്യു​റ്റി എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചെ​റു ഹെ​ലി​കോ​പ്റ്റ​റു​മാ​ണ് ദൗ​ത്യ​ത്തി​ലു​ള്ള​ത്. മ​റ്റൊ​രു ഗ്ര​ഹ​ത്തി​ൽ ഹെ​ലി​കോ​പ്റ്റ​ർ പ​റ​ത്തു​ന്ന ആ​ദ്യ ദൗ​ത്യ​മാണ് ഇതെന്ന സവിശേഷതയുമുണ്ട്. 

2020 ജൂ​ലൈ 30നാണ് പെ​ഴ്സി​വി​യ​റ​ൻ​സ് വി​ക്ഷേ​പി​ച്ച​ത്. അ​റ്റ്ല​സ് 5 റോ​ക്ക​റ്റ് ഉപയോ​ഗിച്ചായിരുന്നു വിക്ഷേപണം. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ചൊ​വ്വ​യി​ലെ​ത്തു​ന്ന മൂ​ന്നാ​മ​ത്തെ ദൗ​ത്യ​മാ​ണി​ത്. യു​എ​ഇ​യു​ടെ​യും ചൈ​ന​യു​ടെ​യും ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ചൊ​വ്വ​യെ വ​ല​യം വ​യ്ക്കു​ന്നു​ണ്ട്. ഭൂ​മി​യു​ടെ ഏ​റ്റ​വു​മ​ടു​ത്ത് ചൊ​വ്വ വ​ന്ന ജൂ​ലൈ​യി​ലാ​ണ് മൂ​ന്ന് പ​ദ്ധ​തി​ക​ളും വി​ക്ഷേ​പി​ച്ച​ത്. 

ഒ​ൻ​പ​ത് ഉ​പ​ഗ്ര​ഹ​ങ്ങ​ൾ മാ​ത്ര​മാണ് ഇ​തു​വ​രെ ചൊ​വ്വ​യി​ൽ വി​ജ​യ​ക​ര​മാ​യി ലാ​ൻ​ഡ് ചെ​യ്തി​ട്ടു​ള്ളത്. യു​എ​സ് വി​ക്ഷേ​പി​ച്ച​വ​യാ​ണ് ഒ​ൻ​പ​തും. ഒ​രു ചെ​റു​കാ​റി​ൻറെ വ​ലു​പ്പ​മാണ് പെ​ഴ്സി​വി​യ​റ​ൻ​സ് റോ​വ​റിനുള്ളത്. ചൊ​വ്വ​യി​ൽ ജീ​വ​ൻ നി​ല​നി​ന്നി​രു​ന്നോ​യെ​ന്ന് അറിയാനാവും റോവറിന്റെ ശ്രമം. ജ​ലം നി​റ​ഞ്ഞ ന​ദി​ക​ളും ത​ടാ​ക​വും 350 കോ​ടി വ​ർ​ഷം മു​ൻ​പ് ജെ​സീ​റോ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യി ശാ​സ്ത്ര​ജ്ഞ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 2031 ൽ ​സാമ്പിളുമായി പേ​ട​കം ഭൂ​മി​യി​ൽ മ​ട​ങ്ങി​യെ​ത്തും. പ​രീ​ക്ഷ​ണ​ത്തി​നു​ള്ള ഏ​ഴ് ഉ​പ​ഗ്ര​ഹ​ങ്ങ​ളും 23 കാ​മ​റ​ക​ളും ര​ണ്ട് മൊ​ക്രോ​ഫോ​ണും പേ​ട​ക​ത്തി​ലു​ണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം