കൃഷ്ണമൃ​ഗത്തെ രക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം സ്ക്രീൻഷോട്ട്
Life

കൃഷ്ണമൃഗത്തെ വിഴുങ്ങി കൂറ്റന്‍ പെരുമ്പാമ്പ്, നാട്ടുകാരുടെ ഇടപെടല്‍; ഒടുവില്‍- വിഡിയോ

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു പലതും ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ നാട്ടുകാര്‍ പിടികൂടിയ പെരുമ്പാമ്പ് വിഴുങ്ങിയ കൃഷ്ണമൃഗത്തെ വായിലൂടെ പുറന്തള്ളുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

പര്‍വീണ്‍ കാസ്വാന്‍ ആണ് എക്‌സില്‍ വിഡിയോ പങ്കുവെച്ചത്. കൃഷ്ണമൃഗത്തെ പൂര്‍ണമായി വിഴുങ്ങിയ നിലയില്‍ പെരുമ്പാമ്പ് കിടക്കുന്നതാണ് ദൃശ്യങ്ങളുടെ തുടക്കം. തുടര്‍ന്ന് നാട്ടുകാര്‍ കൃഷ്ണമൃഗത്തിന്‍റെ രക്ഷയ്ക്ക് എത്തുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് വാലില്‍ പിടിച്ച് തുടര്‍ച്ചയായി പാമ്പിനെ കുലുക്കി.

ശക്തമായി കുലുക്കിയതോടെ, പാമ്പ് വിഴുങ്ങിയ കൃഷ്ണമൃഗത്തെ വായിലൂടെ പുറന്തള്ളുന്നതാണ് വിഡിയോയുടെ അവസാനം. നാട്ടുകാരുടെ ഇടപെടല്‍ ശരിയാണെന്ന് തോന്നുന്നുണ്ടോ എന്ന തരത്തില്‍ ചോദ്യം ഉന്നയിച്ച് കൊണ്ടാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധര്‍മേന്ദ്ര പ്രധാന് പകരക്കാരനായി; പ്രള്‍ഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

CJP Jantar Mantar Protest Live: സമരം അവസാനിപ്പിച്ച് 'പാറ്റകള്‍', ജന്തര്‍ മന്തറില്‍ ആഹ്ലാദം

'യുവജനം എല്ലാം കാണുന്നുണ്ട്': പുതിയ വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിക്ക് സിജെപിയുടെ മുന്നറിയിപ്പ്

തുടരും... ഇന്ത്യയുടെ 'ബാറ്റിങ് വിപ്ലവം'; സ്വന്തം ലോക റെക്കോർഡിനൊപ്പം!

'കെഎം1' മോഴയാനയെ മയക്കുവെടിവച്ച് പിടികൂടാന്‍ ഉത്തരവ്; റേഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തിലേക്ക് വിടും