കോൾ ഡോസ് അമ്മയ്‌ക്കൊപ്പം/ വിഡിയോ സ്ക്രീൻഷോട്ട് 
Life

അമ്മയുടെ കൈപിടിച്ച് പൈലറ്റിന്റെ സർപ്രൈസ് അനൗൺസ്മെന്റ്, കയ്യടിച്ച് യാത്രക്കാർ; വിഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ

യുണൈറ്റഡ് എയര്‍ലൈന്‍സ് ആണ് ഈ വൈകാരിക നിമിഷങ്ങള്‍ പങ്കുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

വൈകാരികമായ പല നിമിഷങ്ങള്‍ക്കും സോഷ്യല്‍മീഡിയ സാക്ഷ്യം വഹിക്കാറുണ്ട്. വിമാനം പറത്തുന്നതിന് മുന്‍പ് യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ പൈലറ്റ് കോൾ ഡോസ് നടത്തിയ അനൗണ്‍സ്‌മെന്റ് ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ മനം കവരുന്നത്. 

'നമ്മള്‍ പുറപ്പെടുകയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഞങ്ങളുടെ ഏറ്റവും മികച്ച ഫ്ലൈറ്റ് അറ്റന്‍ഡര്‍മാരാണ് നമ്മൾക്കൊപ്പം ഉള്ളത്. അതിൽ ഒരാൾ മികച്ച അറ്റന്‍ഡര്‍ മാത്രമല്ല മികച്ച ഒരു അമ്മ കൂടിയാണ്' പുഞ്ചിരിച്ചുകൊണ്ട്  തൊട്ടടുത്ത് നിന്ന തന്റെ അമ്മയുടെ കൈകൾ ഉയർത്തി കോൾ ഡോസ് അമ്മയെ യാത്രക്കാർ‌ക്ക പരിചയപ്പെടുത്തി.

'എന്റെ അമ്മയും ഈ യാത്രയിൽ എനിക്കൊപ്പം ഉള്ളതിൽ അഭിമാനവും ആവേശവും തോന്നുന്നു. രണ്ട് വർഷമായി ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും ആദ്യമായാണ് ഞങ്ങള്‍ക്ക് ഒരുമിച്ച് പറക്കാനുള്ള അവസരം ലഭിക്കുന്നതെന്നും കോൾ പറഞ്ഞു. തുടർന്ന് യാത്രക്കാർ ഒന്നടങ്കം കയ്യടിച്ച് ഇരുവരെയും ആശംസിക്കുന്നതും വിഡിയോയിൽ കാണാം. യുണൈറ്റഡ് എയര്‍ലൈന്‍സ് ആണ് ഈ വൈകാരിക നിമിഷങ്ങള്‍ ഇൻ‍സ്റ്റഗ്രാമിൽ പങ്കുവെച്ചത്.

അമ്മയുയെയും മകനെയും ആശംസിച്ച് നിരവധി ആളുകളാണ് കമന്റുമായി രംഗത്തെത്തിയത്. 'ഏറ്റവും മികച്ച പൈലറ്റും ഏറ്റവും മികച്ച അമ്മയും ഒരുമിച്ച്' എന്നായിരുന്നു ഒരാളുടെ കമന്റ്. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT