പ്രിന്‍സ് വില്യം 
Life

ലോകത്തിലെ ഏറ്റവും സുന്ദരനായ കഷണ്ടിക്കാരന്‍, ഹോളിവുഡ് താരത്തെ പിന്നിലാക്കി പ്രിന്‍സ് വില്യം

റീബൂട്ട് ഏജന്‍സി നടത്തിയ സര്‍വേയില്‍ 10ല്‍ 9.9 പോയിന്‍റ് അദ്ദേഹത്തിന് ലഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ലോകത്തിലെ ഏറ്റവും സുന്ദരനായ കഷണ്ടിക്കാരന്‍, ദി സെക്‌സിയസ്റ്റ് ബാള്‍ഡ്മാന്‍ എന്ന പദവി തുടര്‍ച്ചയായ രണ്ടാം തവണയും വില്യം രാജകുമാരന്. ഹോളിവുഡ് താരങ്ങളെ പോലും പിന്നിലാക്കിയാണ് വെയില്‍സിന്‍റെ രാജകുമാര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. റീബൂട്ട് ഏജന്‍സി നടത്തിയ സര്‍വേയില്‍ 10ല്‍ 9.9 പോയിന്‍റ് അദ്ദേഹത്തിന് ലഭിച്ചു. ഹോളിവുഡ് നടന്‍ ഡ്വെയ്ൻ ജോൺസൺ ആണ് രണ്ടാം സ്ഥാനത്ത്. ഡിജിറ്റല്‍ സര്‍വേ വഴിയായിരുന്നു വിവരശേഖരണം.

2021 മുതലാണ് പരിപാടിയാരംഭിച്ചത്. ആദ്യവര്‍ഷവും 2023ലും വില്യം തന്നെയാിരുന്നു ഒന്നാമന്‍. ഈ വര്‍ഷം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഓണ്‍ലൈനായി തിരഞ്ഞെടുത്തതു വില്യത്തെയായിരുന്നു. കഷണ്ടിക്കാര്‍ ലോകത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ മനം കവര്‍ന്നെന്ന് സര്‍വേയ്ക്ക് നേതൃത്വം കൊടുത്ത റീബൂട്ട് ഏജന്‍സിയിലെ സ്റ്റാന്‍ലി ടുക്കി ചൂണ്ടിക്കാട്ടി.

വില്യമിനെ തേടിയും വര്‍ഷത്തില്‍ 16800 സെര്‍ച്ചുകളാണ് ഗൂഗിളിന് വരുന്നതെന്ന് റീബൂട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് അദ്ദേഹത്തോടുള്ള ആരാധനയുടെ തെളിവാണെന്നും ഏജന്‍സി പറയുന്നു. പ്രിൻസ് വില്ല്യം എന്ന വാക്കിനായിരുന്നു ആവശ്യക്കാർ എറെ. ഷർട്ട്ലെസ്, നേക്കഡ് തുടങ്ങിയ പദങ്ങളായിരുന്നു തുടർന്ന് സെർച്ചിലുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം, വില്യം തന്റെ താടിയില്‍ പുതിയ പരീക്ഷണം നടത്തി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ തന്റെ താടി മകള്‍ ഷാര്‍ലറ്റിനെ കരയിപ്പിച്ചുവെന്നും അതോടെ താടി ഷേവ് ചെയ്തു നീക്കിയെന്നു വില്യം പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു