R Madhavan 
Life

നടന്‍ മാത്രമല്ല, ജൈവ കര്‍ഷകനുമാണ്; 17.5 കോടിയുടെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണി ഓര്‍ഗാനിക് ഫാമാക്കിയ മാധവന്‍

തക്കാളി, വെണ്ടയ്ക്ക, വഴുതനങ്ങ, ബ്രൊക്കോളി, വെള്ളരി തുടങ്ങി സീസണല്‍ പച്ചക്കറികളെല്ലാം മാധവന്‍ തന്റെ ബാല്‍ക്കണിയില്‍ വളര്‍ത്തിയെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

സിനിമയില്‍ ചോക്ലേറ്റ് ബോയ് മുതല്‍ പക്വതയാര്‍ന്ന കഥാപാത്രങ്ങള്‍ വരെ അവതരിപ്പിച്ച് മലയാളിക്ക് പ്രിയങ്കരനാണ് ആര്‍ മാധവന്‍. അഭിനയത്തിന് പുറമേ മാധവനെക്കുറിച്ച് അധികം ആര്‍ക്കും അറിയാത്ത രസകരമായ വിശേഷമുണ്ട്. അദ്ദേഹം മികച്ച കര്‍ഷകന്‍ കൂടിയാണ്. മുംബൈയിലെ 17.5 കോടി രൂപ വിലമതിക്കുന്ന തന്റെ ആഡംബര ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ അദ്ദേഹം പച്ചക്കറി വിളയിച്ചെടുത്ത കഥയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും തരംഗമാണ്.

ഒരു സിനിമയുടെ തിരക്കഥാ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് വീട്ടില്‍ വെറുതെയിരിക്കേണ്ടി വന്നപ്പോഴാണ് മാധവന് കൃഷിയില്‍ താല്‍പ്പര്യമുണ്ടാകുന്നത്. കടകളില്‍ നിന്ന് വാങ്ങുന്ന പച്ചക്കറികളിലെ കീടനാശിനികളുടെയും രാസവസ്തുക്കളുടെയും ഉപയോഗം അദ്ദേഹത്തെ ചിന്തിപ്പിച്ചു. അങ്ങനെയാണ് മുംബൈയിലെ തന്റെ വലിയ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണി ഒരു ചെറിയ ജൈവകൃഷിത്തോട്ടമാക്കി മാറ്റാന്‍ അദ്ദേഹം തീരുമാനിച്ചത്.

തുടക്കത്തില്‍ ചെറിയ തോതില്‍ തുടങ്ങിയെങ്കിലും, പിന്നീട് അതൊരു ഹോബിയായി മാറി. കൃഷിയെക്കുറിച്ചുള്ള പുസ്തകങ്ങളും ലേഖനങ്ങളും വായിച്ച് അദ്ദേഹം തോട്ടം വലുതാക്കി. തക്കാളി, വെണ്ടയ്ക്ക, വഴുതനങ്ങ, ബ്രൊക്കോളി, വെള്ളരി തുടങ്ങി സീസണല്‍ പച്ചക്കറികളെല്ലാം മാധവന്‍ തന്റെ ബാല്‍ക്കണിയില്‍ സമൃദ്ധമായി വളര്‍ത്തിയെടുത്തു. കുടുംബത്തിന്റെ സീസണല്‍ പച്ചക്കറി ആവശ്യങ്ങളുടെ 70 ശതമാനവും ബാല്‍ക്കണി തോട്ടത്തില്‍ നിന്നുതന്നെയാണ് കണ്ടെത്തുന്നതെന്ന് അദ്ദേഹം മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

വെള്ളം പാഴാക്കില്ല; ഡ്രിപ്പ് ഇറിഗേഷന്‍

മുംബൈ നഗരത്തില്‍ പലപ്പോഴും ഉണ്ടാകാറുള്ള ജലക്ഷാമത്തെക്കുറിച്ചും മാധവന്‍ ബോധവാനാണ്. അതിനാല്‍ തോട്ടത്തില്‍ ഡ്രിപ്പ് ഇറിഗേഷന്‍ (തുള്ളിനന രീതി) ആണ് അദ്ദേഹം ഉപയോഗിച്ചത്. സാധാരണ രീതിയില്‍ ചെടികള്‍ നനയ്ക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഇരുപതില്‍ ഒന്ന് മാത്രമാണ് ഈ രീതിക്ക് വേണ്ടി വരുന്നത്.

മുന്‍പ് തമിഴ്നാട്ടിലെ പഴനിക്ക് സമീപമുള്ള തരിശുഭൂമി തന്റെ സഹോദരനുമായി ചേര്‍ന്ന് ജൈവകൃഷിയിലൂടെ ഫലഭൂയിഷ്ഠമാക്കിയ അനുഭവസമ്പത്തും മാധവനുണ്ട്. ആഡംബര ജീവിതത്തിനിടയിലും പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന മാധവന്റെ ലളിതമായ കാര്‍ഷിക പാഠം നിരവധി പേര്‍ക്കാണ് പ്രചോദനമാകുന്നത്.

When R Madhavan Turned His Rs 17.5 Crore Mumbai Home Balcony Into An Organic Farm

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീയില്‍ നിന്ന് ഇനി പിന്മാറാനാകില്ല; വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം ലഭിക്കില്ല: വിഡി സതീശന്‍

'ഹിറ്റ്മാന്‍ തുടരും'; രോഹിത് ശര്‍മയുടെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

കനറാ ബാങ്ക് എടിഎം സേവന നിരക്കുകൾ കൂട്ടി; സൗജന്യ പരിധി കഴിഞ്ഞാൽ പണം പിൻവലിക്കാൻ 23 രൂപയും ജിഎസ്ടിയും

കാന്തപുരത്തിന്റേത് സമൂഹത്തിന്റെ മുന്നേറ്റം ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന; ആരായാലും സിപിഎം അംഗീകരിക്കില്ല

'വെട്ടാൻ വാളുമായി അവർ എന്റെ അടുത്തേക്ക് വന്നു; രക്ഷപ്പെട്ടത് കളരി അറിയാവുന്നതു കൊണ്ട്'