Rat repellents Meta AI Image
Life

എലിയെ തുരത്താനുള്ള മാർ​ഗം തിരയുകയാണോ? അത് വീട്ടിൽ തന്നെ ഉണ്ട്

എലി തുരത്താൻ വീട്ടിലെ വസ്തുക്കൾ കൊണ്ട് തന്നെ ചില പൊടിക്കൈകളുണ്ട്.

സമകാലിക മലയാളം ഡെസ്ക്

വീട്ടിലെ എലി ശല്യം കൊണ്ട് പൊറുതിമുട്ടുന്ന നിരവധി ആളുകളുണ്ട്. എത്ര ശ്രദ്ധിച്ചാലും അവ വീട്ടിൽ കയറിപ്പറ്റും. ഇലക്ട്രിക് വയറുകളും തുണികളും ഭക്ഷണസാധനങ്ങളും അവ കരണ്ട് നശിപ്പിക്കും. എലിയെ തുരത്താൻ വീട്ടിലെ വസ്തുക്കൾ കൊണ്ട് തന്നെ ചില പൊടിക്കൈകളുണ്ട്.

വെളുത്തുള്ളി

വെളുത്തുള്ളിയുടെ മണം എലികളെ തുരത്താൻ സഹായിക്കും. എലികളെ തുരത്താൻ അവ കടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ചതച്ച വെളുത്തുള്ളി ഇടുന്നത് ശല്യം കുറയ്ക്കാൻ സഹായിക്കും.

മുളകുപൊടി

സുരക്ഷിതമായി ഉപയോ​ഗിച്ചാൽ മുളകുപൊടിയും എലിയെ തുരത്താൻ സഹായിക്കും. മുളകുപൊടിയുടെ മണം എലിക്ക് അസഹനീയമാണ്. എലി കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ മുളകുപൊടി വിതറുന്നത് നല്ലതാണ്.

കർപ്പൂരതുളസി തൈലം

എലി ശല്യം ഇല്ലാതാക്കാൻ കർപ്പൂരതുളസി തൈലം ഫലപ്രദമാണ്. കുറച്ച് പഞ്ഞിയെടുത്ത് കർപ്പൂരതൈലത്തിൽ മുക്കി ജനൽ, വാതിൽ എന്നിവയുടെ അടുത്തായി വയ്‌ക്കുന്നത് എലി കയറാതെ സഹായിക്കും.

ഗ്രാമ്പൂ

കോട്ടൻ തുണിയിൽ ഏതാനും ​ഗ്രാമ്പൂ കെട്ടി എലി വരാൻ സാധ്യതയുള്ള സ്ഥലത്ത് സൂക്ഷിക്കുന്നത് എലി കടക്കാതെ സഹായിക്കും.

കറുവപ്പട്ടയുടെ ഇല

കറുവപ്പട്ടയുടെ ഇല എലികളെ തുരത്താൻ ഫലപ്രദമാണ്. ഇവയുടെ രുചിയും മണവും എലികളെ അസ്വസ്ഥമാക്കും. എലിയുടെ ശല്യമുള്ള ഇടങ്ങളിൽ കറുവപട്ടയുടെ ഇല വിതറുക.

ഇതിനെക്കാളൊക്കെ പ്രധാനം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ ഉപയോഗ ശൂന്യമായ പെട്ടികൾ, കുപ്പികൾ, പാത്രങ്ങൾ തുടങ്ങിയവ വീട്ടിൽ നിന്നും ഒഴിവാക്കുക. പഴയ പുസ്‌തകങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവ നീക്കം ചെയ്യുക.

ആവശ്യമില്ലാത്ത വസ്‌തുക്കൾ വീട്ടിലോ പരിസരത്തോ സൂക്ഷിക്കുന്നത് എലികളുടെ ശല്യം വർധിക്കാൻ ഇടയാകും. വീടിൻറെ പരിസരത്ത് പൊത്തുകൾ ഉണ്ടെങ്കിൽ മണ്ണോ കല്ലോ ഉപയോഗിച്ച് അടയ്ക്കുക. വീടിനുള്ളിലേക്ക് എലിക്ക് കടക്കാൻ പാകത്തിലുള്ള ദ്വാരങ്ങൾ ഉണ്ടെങ്കിൽ അതും അടയ്ക്കുക.

Rat repellents home remedy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഹുലിന്റെ പീഡനത്തിനിരയായ അതിജീവിതമാര്‍ ഇനിയുമുണ്ട്'; റിനിയെ ചോദ്യം ചെയ്യണം, മുഖ്യമന്ത്രിക്ക് പരാതി

ഐഷാ പോറ്റി കോണ്‍ഗ്രസില്‍; രാഹുല്‍ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'അധികാരമുള്ളപ്പോള്‍ പാര്‍ട്ടിക്കൊപ്പം, അധികാരമില്ലാത്തപ്പോള്‍ പ്രവര്‍ത്തിക്കാതിരുന്നു, ഇത് ഇടതുപക്ഷ പ്രവര്‍ത്തകയ്ക്ക് ചേര്‍ന്നതല്ല'

'ഇത്തരം നിസാര കാര്യങ്ങളുമായി വരരുത്, പിഴ ചുമത്തും', പാര്‍ലമെന്റില്‍ നിന്ന് സവര്‍ക്കറുടെ ചിത്രം നീക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി

തിയറ്ററുകള്‍ അടച്ചിടും; ഷൂട്ടിങ് നിര്‍ത്തിവയ്ക്കും; 23ന് സിനിമാ പണിമുടക്ക്

SCROLL FOR NEXT