ചൈനീസ് റെസ്റ്റോറന്റിൽ റോബോട്ടിക് സ്റ്റൈലിൽ ഭക്ഷണം വിളമ്പുന്ന പെൺകുട്ടി ഇന്‍സ്റ്റഗ്രാം
Life

ഒറിജിനലിനെ വെല്ലും! ചൈനീസ് റെസ്റ്റോറന്റിൽ റോബോട്ടിക് സ്റ്റൈലിൽ ഭക്ഷണം വിളമ്പുന്ന പെൺകുട്ടി

ഏതോ സയൻസ് ഫിക്ഷൻ സിനിമയിൽ നിന്നും റോബോർട്ട് നേരിട്ടിറങ്ങി വരുന്ന അത്ര പെർഫക്ഷൻ

സമകാലിക മലയാളം ഡെസ്ക്

റോബോർട്ടിക് സാങ്കേതിക വിദ്യ സേവന മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. പ്രത്യേകിച്ച് ഭക്ഷണ സേവന മേഖലയിൽ. റെസ്റ്റോറന്റുകളിലും കഫെയിലും ആളുകൾക്ക് പകരക്കാരായി റോബോർട്ടുകൾ ഭക്ഷണം തെയ്യാറാക്കുന്നതും സേർവ് ചെയ്യുന്നതു നമ്മൾ കണ്ടു. ഇപ്പോഴിതാ മനുഷ്യൻ റോബോർട്ടിന് പകരമായി പണിയെടുക്കുന്ന ഒരു കാഴ്ചയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ചൈനയിലെ ഒരു റെസ്റ്റോറന്റിൽ നിന്നാണ് ഈ അമ്പരപ്പിക്കുന്ന കാഴ്ച. ഭക്ഷണം സേർവ് ചെയ്തു അഭിവാദ്യം ചെയ്യുന്ന റോബോർട്ട് ആണ് വിഡിയോയിലുള്ളത്. ഒറ്റ നോട്ടത്തിൽ അത് അങ്ങനെ തന്നെ തെറ്റിദ്ധരിക്കും. എന്നാൽ റോബോർട്ട് വേഷത്തിലെത്തിയത് ഒരു പെൺകുട്ടിയാണെന്ന് വിഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പ് വായിച്ചു കഴിയുമ്പോഴാണ് കാഴ്ചക്കാരുടെ വാ പൊളിയുന്നത്. അത്ര പെർഫെക്ട് ആയാണ് പെൺകുട്ടി റോബോർട്ടിക് ചലനങ്ങൾ അനുകരിക്കുന്നത്.

ഏതോ സയൻസ് ഫിക്ഷൻ സിനിമയിൽ നിന്നും റോബോർട്ട് നേരിട്ടിറങ്ങി വരുന്ന അത്ര പെർഫക്ഷൻ. എന്നാൽ സൂക്ഷ്മമായി പരിശോധിച്ചാൽ ആ പ്രകടനത്തിന് പിന്നിലെ യഥാർഥ കഴിവിനെ കാണാൻ സാധിക്കുമെന്നും ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ച വിഡിയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു. ചിരുങ്ങിയ സമയം കൊണ്ട് വിഡിയോ സോഷ്യൽമീഡിയയിലും ഹിറ്റായി. പെൺകുട്ടിയുടെ കഴിവിനെ പ്രശംസിച്ച് നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. 'പറഞ്ഞില്ലായിരുന്നെങ്കിൽ ഇത് ഒരിക്കലും അറിയില്ലായിരുന്നു' എന്നാണ് ഒരാൾ കമന്റ് ആയി കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT