പ്രതീകാത്മക ചിത്രം 
Life

"ഞങ്ങൾ ഒന്നിക്കാൻ കാരണം ട്രാഫിക് ബ്ലോക്ക്"; ​ഗതാ​ഗത കുരുക്കിൽ മൊട്ടിട്ട പ്രണയകഥ, കുറിപ്പ് 

ഒരു റൊമാന്റിക് ലവ് സ്‌റ്റോറിക്ക് കാരണമായിരിക്കുകയാണ് ബംഗളൂരുവിലെ ഗതാഗത കുരുക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ട്രാഫിക് ബ്ലോക്ക് എന്ന് കേള്‍ക്കുമ്പോളേ പലരും നെറ്റി ചുളിക്കും. മടുപ്പിക്കുന്ന കഥകളാണ് പലപ്പോഴും ഗതാഗതകുരുക്കുമായി ബന്ധപ്പെട്ട് കേള്‍ക്കാറ്. പക്ഷെ ഇപ്പോഴിതാ ഒരു റൊമാന്റിക് ലവ് സ്‌റ്റോറിക്ക് കാരണമായിരിക്കുകയാണ് ബംഗളൂരുവിലെ ഗതാഗത കുരുക്ക്. 

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് ഒരു യുവാവ് തന്റെ പ്രണയകഥ വിവരിച്ചത്. സുഹൃത്തുക്കളായിരുന്ന ഇരുവരും ട്രാഫിക് ബ്ലോക്കില്‍ നിന്ന് രക്ഷപെടാനാണ് ആദ്യമായി ഒന്നിച്ച് ഡിന്നറിന് പോയത്. അങ്ങനെ പ്രണയത്തിലായി. പിന്നീട് ഇരുവരും വിവാഹം കഴിച്ചു. ഈജിപുര മേല്‍പ്പാലം പണിയുന്നതാണ് ഇവരെ തമ്മില്‍ ഒന്നിപ്പിച്ചത്. തങ്ങളുടെ ഈ പ്രണയകഥയ്ക്ക് അഞ്ച് വര്‍ഷം പഴക്കമുണ്ടെന്നും മേല്‍പ്പാലത്തിന്റെ പണി ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്നുമാണ് യുവാവ് കുറിപ്പില്‍ പറയുന്നത്. 

'അന്ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമായിരുന്നു. ഒരു ദിവസം ഓഫീസില്‍ നിന്ന് വീട്ടിലേക്ക് ഡ്രോപ്പ് ചെയ്യാന്‍ പോയതാണ്. അപ്പോഴാണ് ഈജിപുര മേല്‍പ്പാലം പണി കാരണം വഴിയില്‍ കുടുങ്ങിയത്. ഞങ്ങള്‍ക്ക് വല്ലാതെ ദേഷ്യം വന്നും, നല്ല വിശപ്പും. അങ്ങനെ അടുത്തരു സ്ഥലത്തുനിന്ന് ഒന്നിച്ച് ഡിന്നര്‍ കഴിച്ചത്. അതുകഴിഞ്ഞ് ഞങ്ങള്‍ മൂന്ന് വര്‍ഷം പ്രണയിച്ചു. ഇപ്പോള്‍ കല്യാണം കഴിഞ്ഞിട്ട് രണ്ട് വര്‍ഷമായി. പക്ഷെ 2.5കിലോമീറ്ററിന്റെ ആ ഫ്‌ളൈഓവറിന്റെ പണി ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്', യുവാവ് കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍