പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന് മുതലയെ പുറത്തെടുക്കുന്ന ദൃശ്യം 
Life

കൂറ്റന്‍ മുതലയെ വിഴുങ്ങി ഭീമന്‍ പെരുമ്പാമ്പ്, ഞെട്ടി നാട്ടുകാര്‍- വീഡിയോ 

ലോകത്തിലുള്ള അഞ്ചു വലിയ പാമ്പുകളില്‍ ഒന്നാണ് ബര്‍മീസ് പെരുമ്പാമ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ലോകത്തിലുള്ള അഞ്ചു വലിയ പാമ്പുകളില്‍ ഒന്നാണ് ബര്‍മീസ് പെരുമ്പാമ്പ്. തെക്കന്‍ ഏഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. ഇപ്പോള്‍ അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ബര്‍മീസ് പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന് കൂറ്റന്‍ മുതലയെ കണ്ടെത്തിയ നടുക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

റോസി മുറേ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതാണ് വീഡിയോ. എവര്‍ഗ്ലേഡ്‌സിലെ ദേശീയ പാര്‍ക്ക് ജീവനക്കാരാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ദയാവധത്തിന് വിധേയമാക്കിയ പെരുമ്പാമ്പിന്റെ ജഡപരിശോധനയ്ക്കിടെയാണ് അഞ്ചടി നീളമുള്ള മുതലയെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്. വയറിന്റെ ഭാഗം വീര്‍ത്തിരിക്കുന്നത് കണ്ട് കീറിമുറിച്ച് പരിശോധിച്ചപ്പോഴാണ് മുതലയെ കണ്ടത്.ചൊവ്വാഴ്ച പങ്കുവെച്ച വീഡിയോ മണിക്കൂറുകള്‍ക്കകം ഒരു കോടി ആളുകളാണ് കണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം