തൊടുന്ന നിമിഷം 'ചത്ത പോലെ' അഭിനയിക്കും; വ്യത്യസ്ത പാമ്പ്- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th November 2022 04:24 PM  |  

Last Updated: 10th November 2022 04:24 PM  |   A+A-   |  

HOGNOSE_SNAKE

ഹോഗ് നോസ് ഇനത്തില്‍പ്പെട്ട പാമ്പിന്റെ ദൃശ്യം

 

പാമ്പിനെ കുറിച്ചുള്ള നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ 'ചത്തപോലെ അഭിനയിക്കുന്ന' ഹോഗ് നോസ് ഇനത്തില്‍പ്പെട്ട പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

പാമ്പിനെ തൊടുന്ന നിമിഷം തന്നെ അത് മലര്‍ന്ന് കിടന്ന് ചത്തപോലെ അഭിനയിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പൊതുവേ വിഷമില്ലാത്തതാണ് ഹോഗ് നോസ് പാമ്പുകള്‍. വടക്കേ അമേരിക്കയയിലും കാനഡയിലുമാണ് സാധാരണയായി ഈ പാമ്പിനെ കണ്ടുവരുന്നത്. കടല്‍ത്തീരങ്ങളിലും കൃഷിയിടങ്ങളിലുമാണ് ഇവ കൂടുതലായി കണ്ടുവരുന്നത്. ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു സ്രവം പുറപ്പെടുവിക്കുമെന്നല്ലാതെ പൊതുവേ മനുഷ്യര്‍ക്ക് അപകടകാരികളല്ല.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്കൂളിൽ പോയി പഠിച്ചേ തീരൂ!; ജീവൻ പണയം വെച്ച് കുത്തിയൊഴുകുന്ന പുഴ മുറിച്ചുകടക്കുന്ന പെൺകുട്ടി - വീഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ