പൗലോ ​ഗബ്രിയേലും കറ്റ്യൂസിയ ലീയും ഇന്‍സ്റ്റഗ്രാം
Life

പൊക്കമില്ലായ്മയാണ് ഞങ്ങളുടെ പൊക്കം! ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ

31കാരനായ പൗലോയും 28കാരിയായ കറ്റ്യൂസിയയും 2006ൽ ഓൺലൈനിലൂടെയാണ് പരിചയപ്പെടുന്നത്

സമകാലിക മലയാളം ഡെസ്ക്

പ്രണയത്തിന്റെ വലിപ്പമാണ് പ്രധാനം ശരീരത്തിന്റേതല്ലെന്ന് തെളിയിക്കുകയാണ് ബ്രസീലിൽ നിന്നുള്ള പൗലോ ​ഗബ്രിയേലും കറ്റ്യൂസിയ ലീയും. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ എന്ന ​ഗിന്നസ് റെക്കോർഡ് നേടിയ ഇരുവരുടെയും പ്രണയകഥ ഇപ്പോൾ സോഷ്യൽമീഡിയയിലും വൈറലാവുകയാണ്.

31കാരനായ പൗലോയും 28കാരിയായ കറ്റ്യൂസിയയും 2006ൽ ഓൺലൈനിലൂടെയാണ് പരിചയപ്പെടുന്നത്. സർക്കാർ ജോലിക്കാരനാണ് പൗലോ. കറ്റ്യൂസിയ ബ്ല്യൂട്ടി സലൂൺ ഉടമയാണ്. ആദ്യ കാഴ്ചയിൽ തന്നെ കറ്റ്യൂസിയയെ പൗലോ മനസ്സിൽ പ്രതിഷ്ഠിച്ചിരുന്നു. എന്നാൽ സന്ദേശം അയക്കൽ കൂടിയതോടെ പൗലോയെ കറ്റ്യൂസിയ ബ്ലോക്ക് ചെയ്തു. എന്നാൽ തോറ്റുകൊടുക്കാൻ പൗലോ തയ്യാറല്ലായിരുന്നു. നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ കറ്റ്യൂസിയയുടെ മനസ്സിൽ പൗലോ കയറിപ്പറ്റി. 35.54 ഇഞ്ചാണ് പൗലോയുടെ ഉയരം. 35.88 ഇഞ്ചാണ് കറ്റ്യൂസിയയുടെ ഉയരം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരിചയപ്പെട്ട് നാല് വർഷത്തോളം അകലങ്ങളിലിരുന്ന് പ്രണയിച്ചു. ഒടുവിൽ 2016ൽ പൗലോ കറ്റ്യൂസിയ ജീവിത പങ്കാളിയാക്കി. ഉയരക്കുറവ് മൂലം സമൂഹത്തിന്റെ കളിയാക്കലുകൾ നിരവധി ഏൽക്കേണ്ടിവന്ന ഇരുവരും ഒരുമിച്ച് ജീവിച്ചു തുടങ്ങിയതോടെ മനോധൈര്യം വർധിച്ചുവെന്നും പൗലോ പറയുന്നു. ഇപ്പോൾ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ ദമ്പതികൾ എന്ന ഗിന്നസ് ലോക റെക്കോർഡ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.

ശരീരം ചെറുതാണെങ്കിലും ഉള്ളുതൊട്ടുള്ള പരസ്പര സ്നേഹം തങ്ങൾക്കിടയിൽ വലുതാണെന്ന് പൗലോയും കറ്റ്യൂസിയയും ഒരേ സ്വരത്തിൽ പറയുന്നു. സാധാരണ മനുഷ്യരെ അപേക്ഷിച്ച് പൗലോയുടെയും കറ്റ്യൂസിയയുടെയും ജീവിതം ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതാണ്. എന്നാൽ അവയെല്ലാം ഒരുമിച്ച് നിന്ന് തരണം ചെയ്യാൻ സാധിക്കുന്നുണ്ട് എന്നതാണ് ഇവരുടെ സന്തോഷം. റെക്കോർഡ് നേട്ടത്തിന്റെ കഥ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ഇരുവരെയും ആശംസകൾ കൊണ്ട് നിരവധി ആളുകളാണ് രം​ഗത്തെത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൊഴിലുറപ്പ് ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്കു വിടില്ല, ഇന്നു തന്നെ പാസ്സാക്കാന്‍ കേന്ദ്രനീക്കം

'അത് ക്രിസ്മസിന് ഉണ്ടാക്കിയ പടക്കം, കെട്ട് അല്‍പ്പം മുറുകിയാല്‍ പൊട്ടും; ഒരു പാട്ടില്‍ കലങ്ങി പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം'- വിഡിയോ

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

'ആദ്യം പേടിയായിരുന്നു, പിന്നെ കരച്ചില്‍ വന്നു'; ചെന്നൈ 14 കോടിക്ക് വിളിച്ചെടുത്ത കാര്‍ത്തിക് ശര്‍മ പറയുന്നു

തേങ്ങ ചിരകിയെടുത്ത് ഇങ്ങനെ സൂക്ഷിച്ചാൽ മാസങ്ങളോളം ഉപയോഗിക്കാം

SCROLL FOR NEXT