വിഡിയോ സ്ക്രീൻഷോട്ട് 
Life

ഉറക്കമില്ലേ?  'സ്ലീപ്പി ഗേള്‍ ഡ്രിങ്ക്' കുടിച്ചിട്ടുണ്ടോ; വെറുതെയല്ല വൈറലായത്, ഞൊടിയിടയില്‍ തയ്യാറാക്കാം 

ടാര്‍ട്ട് ചെറി ജ്യൂസ്, മഗ്നീഷ്യം, പ്രീബയോട്ടിക് സോഡ എന്നീ ചേരുവകള്‍ കൊണ്ടാണ് സ്ലീപ്പി ഗേള്‍ മോക്ടെയില്‍ തയ്യാറാക്കുന്നത്. ഇതില്‍ ടാര്‍ട്ട് ചെറി ജ്യൂസ് തന്നെയാണ് പ്രധാന ചേരുവ

Author : സമകാലിക മലയാളം ഡെസ്ക്

റക്കമില്ലാത്ത രാത്രികളെക്കുറിച്ച് പരാതിപ്പെടാറുണ്ടോ? മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് അനിവാര്യമാണെങ്കിലും ഉറക്കക്കുറവ് പലരെയും അലട്ടുന്ന ഒരു പ്രശ്‌നം തന്നെയാണ്. ഇത് പകല്‍ സമയത്ത് തളര്‍ച്ച തോന്നാനും ശ്രദ്ധക്കുറവ്, മടി തുടങ്ങിയവയ്ക്കുമൊക്കെ കാരണമാകും. എന്നാല്‍ ഉറക്കത്തെ വരുതിയിലാക്കാനുള്ള ഒരു ഡ്രിങ്ക് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലാകെ വൈറലാകുന്നത്. സ്ലീപ്പി ഗേള്‍ മോക്ടെയ്ല്‍ എന്നാണ് പേര്. 

ടാര്‍ട്ട് ചെറി ജ്യൂസ്, മഗ്നീഷ്യം, പ്രീബയോട്ടിക് സോഡ എന്നീ ചേരുവകള്‍ കൊണ്ടാണ് സ്ലീപ്പി ഗേള്‍ മോക്ടെയില്‍ തയ്യാറാക്കുന്നത്. ഇതില്‍ ടാര്‍ട്ട് ചെറി ജ്യൂസ് തന്നെയാണ് പ്രധാന ചേരുവ. ധാരാളം ആരോഗ്യഗുണങ്ങളുള്ള ടാര്‍ട്ട് ചെറി ഉറക്കത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ടാര്‍ട്ട് ചെറി ജ്യൂസില്‍ ധാരാളം ഫൈറ്റോ ന്യൂട്രിയന്റുകള്‍, കഫീക് ആസിഡ് പോലുള്ള ഫിനോളിക് ആസിഡ്, കാറ്റെച്ചിന്‍ ആന്തോസയാനിന്‍ പോലുള്ള ഫ്‌ളെവനോയിഡ് എന്നിവ ഉണ്ടെന്നാണ് മുമ്പൊരിക്കല്‍ പുറത്തുവന്ന പഠനത്തില്‍ പറഞ്ഞിരിക്കുന്നത്. ഇവ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് പുറത്തുവിട്ട് മനസ്സിനെ ശാന്തമാക്കും. ഇത് സമാധാനത്തോടെയുള്ള ഉറക്കം സമ്മാനിക്കും. 

ഉറക്കമില്ലായ്മ അലട്ടുന്ന മുതിര്‍ന്ന ആളുകളില്‍ ചെറി ടാര്‍ട്ട് ഗുണം ചെയ്യുമെന്നാണ് പഠനത്തില്‍ പറഞ്ഞിരിക്കുന്നത്. ടാര്‍ട്ട് ചെറി ജ്യൂസില്‍ ട്രിപ്‌റ്റോഫാന്‍, മെലാടോണിന്‍, എന്നിവയും ഉണ്ട്. ഇത് ഉറക്കം വര്‍ദ്ധിപ്പിക്കും. കൂടാതെ ഇതില്‍ അടങ്ങിയിട്ടുള്ള മഗ്നീഷ്യം മനസ്സിനെ വിശ്രമിക്കാന്‍ സഹായിക്കും. 

തയ്യാറാക്കുന്ന വിധം

സ്ലീപ്പി ഗേള്‍ ഡ്രിങ്ക് വീട്ടില്‍തന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാമെന്നതാണ് മറ്റൊരു ഗുണം. ഒരു നീളന്‍ ഗ്ലാസെടുത്ത് കുറച്ച് ഐസ് ഇട്ടതിന് ശേഷം പകുതി വരെ ടാര്‍ട്ട് ചെറി ജ്യൂസ് കൊണ്ട് നിറയ്ക്കാം. ഇതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ മഗ്നീഷ്യം പൊടി ചേര്‍ക്കാം. അതിനുശേഷം സോഡ ഒഴിച്ച് ഗ്ലാസ് നിറച്ചശേഷം കുടിക്കാം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21