ബൈക്കിൽ ചുറ്റിപ്പിണഞ്ഞ് കിടന്ന് മൂർഖൻ പാമ്പ് വീഡിയോ സ്ക്രീൻഷോട്ട്
Life

പാര്‍ക്ക് ചെയ്ത് ട്രെയിന്‍ പോകാന്‍ കാത്തുനിന്നു; ബൈക്കിന്റെ ഫ്യുവല്‍ ടാങ്കില്‍ പത്തി വിടര്‍ത്തി മൂര്‍ഖന്‍, അമ്പരപ്പ്- വീഡിയോ

ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ കടുത്ത ചൂടായത് കാരണം വാഹനങ്ങള്‍ പുറത്തേയ്ക്ക് എടുക്കുന്നതിന് മുന്‍പ് ഏറെ ശ്രദ്ധ ആവശ്യമാണ്. ഈര്‍പ്പം തേടി പാമ്പ് വാഹനത്തിനുള്ളിലേക്ക് ഇഴഞ്ഞുകയറാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. ലെവല്‍ക്രോസ് അടച്ചപ്പോള്‍ ബൈക്ക് റോഡരികില്‍ നിര്‍ത്തി ഇറങ്ങിയ യുവാവിനാണ് അനുഭവം ഉണ്ടായത്. ബൈക്ക് എടുക്കാന്‍ തിരിച്ചെത്തിയപ്പോള്‍ വാഹനത്തില്‍ പാമ്പ് ഇഴഞ്ഞുകയറുന്നത് കണ്ട് യുവാവ് ഞെട്ടി. തുടര്‍ന്ന് ഓടിക്കൂടിയ വഴിയാത്രക്കാരുടെ സഹായത്തോടെയാണ് പാമ്പിനെ വാഹനത്തില്‍ നിന്ന് നീക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

57 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ പാമ്പ് ഇന്ധനടാങ്കിനെ ചുറ്റി കിടക്കുന്നത് കാണാം. ഇരുട്ടായതിനാല്‍ ഏത് പാമ്പാണ് എന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞില്ല. പിന്നീട് മൊബൈലിന്റെ ഫ്‌ലാഷ് ലൈറ്റിന്റെ വെളിച്ചത്തിലാണ് പാമ്പ് മൂര്‍ഖനാണ് എന്ന് തിരിച്ചറിഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT