കീരിയും മൂർഖൻ പാമ്പും തമ്മിലുള്ള ഏറ്റുമുട്ടൽ ദൃശ്യം സ്ക്രീൻഷോട്ട്
Life

റണ്‍വേയില്‍ മൂന്ന് കീരികളെ ഒറ്റയ്ക്ക് നേരിട്ട് മൂര്‍ഖന്‍- ഏറ്റുമുട്ടൽ വീഡിയോ

പാമ്പിനെയും കീരിയെയും ബന്ധവൈരികളായാണ് പൊതുവേ പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: പാമ്പിനെയും കീരിയെയും ബന്ധവൈരികളായാണ് പൊതുവേ പറയുന്നത്. ഇപ്പോള്‍ മൂന്ന് കീരികള്‍ ചേര്‍ന്ന് ഒരു മൂര്‍ഖന്‍ പാമ്പിനെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

പട്‌ന വിമാനത്താവളത്തിലെ റണ്‍വേയിലാണ് സംഭവം. കാമറയില്‍ പകര്‍ത്തിയ അപൂര്‍വ്വ ദൃശ്യം സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. തുടക്കത്തില്‍ മൂര്‍ഖന്‍ പാമ്പിനെ ഒരു കീരിയാണ് ആക്രമിക്കുന്നത്. ഇതിന് പിന്നാലെ മറ്റു കീരികള്‍ കൂടി കൂട്ടിനെത്തി ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടുന്നതാണ് പിന്നീട് ദൃശ്യമായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പത്തി വിടര്‍ത്തി മൂര്‍ഖന്‍ പാമ്പ് മൂന്ന് കീരികളെയും ഒറ്റയ്ക്ക് നേരിടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ കീരികള്‍ പിന്മാറാന്‍ കൂട്ടാക്കിയില്ല. അവര്‍ മൂര്‍ഖനെ കീഴ്‌പ്പെടുത്തണമെന്ന ഒറ്റ ചിന്തയില്‍ ആക്രമണത്തിന്റെ ശക്തി കൂട്ടുന്നതാണ് പിന്നീട് കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

കളര്‍ എല്‍സിഡി ഡിസ്‌പ്ലേ, സ്വിച്ച്ഗിയര്‍, വില 2.54 ലക്ഷം രൂപ; ട്രയംഫ് ബോണ്‍വില്ലെ ടി4 വിപണിയില്‍

'രതീഷ് പക്കാ ബിജെപിക്കാരന്‍; നിയമനം ഞാനോ ഓഫീസോ അറിയാതെ'; പിരിച്ചിവിടാന്‍ നിര്‍ദേശം നല്‍കി മന്ത്രി

'ലോകത്തിന് വേറെ പണിയുണ്ട്, ആളുകൾ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയല്ല; അവർക്ക് അവരുടേതായ ജീവിതമുണ്ട്'

മാർക്കറ്റിൽ നിന്ന് 'സ്വീറ്റ്സ്' വാങ്ങുമ്പോൾ ശ്രദ്ധിക്കണം, ഉത്സവകാലത്ത് ഭക്ഷ്യവിഷബാധ ഒഴിവാക്കാൻ ടിപ്സ്