'ലോകത്തിന് വേറെ പണിയുണ്ട്, ആളുകൾ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയല്ല; അവർക്ക് അവരുടേതായ ജീവിതമുണ്ട്'

കുറച്ചെങ്കിലും യാത്രകൾ ചെയ്ത് കഴിഞ്ഞാൽ മനസിലാകും, നമ്മൾ എത്രത്തോളം അപ്രസക്തമാണെന്ന കാര്യം.
Anoop Menon
Anoop Menonവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on: 
1 min read

ആളുകൾക്ക് തന്നെ കുറിച്ചുള്ള ധാരണകളെയും തെറ്റിദ്ധാരണകളെയും കുറിച്ച് തനിക്ക് അറിയില്ലെന്ന് നടൻ അനൂപ് മേനോൻ. സിനിമയിലെത്തി കഴിഞ്ഞാൽ ഒരു വലിയ വിഭാ​ഗത്തിന്റെ ധാരണ ലോകം മുഴുവൻ തങ്ങളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നാണ്. ലോകത്തിന് വേറെ പണിയുണ്ടെന്നും അവർ അതൊന്നും ശ്രദ്ധിക്കില്ലെന്നും അനൂപ് മേനോൻ പറഞ്ഞു.

ആളുകളുടെ ധാരണകളെയോ ധാരണ പിശകുകളെയോ തെറ്റിദ്ധാരണകളെയോ മാറ്റാനോ അറിയാനോ ആർക്കും സമയമില്ലെന്നും അനൂപ് മേനോൻ കൂട്ടിച്ചേർത്തു. സുജിത് ഭക്തന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അനൂപ് മേനോൻ. "ആളുകൾക്ക് എന്നെ കുറിച്ചുള്ള തെറ്റിദ്ധാരണ എന്താണെന്ന് എനിക്കറിയില്ല. ഞാൻ അത്തരം കാര്യങ്ങളിൽ നിന്ന് കട്ട് ഓഫ് ആണ്.

ഞാൻ‌ സോഷ്യൽ മീഡിയയിൽ ഇല്ല, എന്റെ അഡ്മിൻസ് ഒക്കെയാണ് അത് നോക്കുന്നത്. കമന്റുകൾ ഞാൻ വായിക്കാറില്ല. അതുകൊണ്ട് ആളുകൾക്ക് എന്നെക്കുറിച്ച് ധാരണയുണ്ടോ, തെറ്റിദ്ധാരണ ഉണ്ടോ എന്നൊന്നും എനിക്കറിയില്ല. പിന്നെ ഒരു പോയ്ന്റ് കഴിയുമ്പോൾ നമ്മളെ ഇതൊന്നും ബാധിക്കില്ല. എനിക്കത് തോന്നിയിട്ടില്ല.

കുറച്ചെങ്കിലും യാത്രകൾ ചെയ്ത് കഴിഞ്ഞാൽ മനസിലാകും, നമ്മൾ എത്രത്തോളം അപ്രസക്തമാണെന്ന കാര്യം. നമ്മളൊരു ചെറിയ മൺതരി പോലുമല്ല ഈ ലോകം വച്ചു നോക്കുമ്പോൾ. സിനിമയിലെത്തി കഴിഞ്ഞാൽ, എല്ലാവരുടെയുമല്ല, ഒരു വലിയ വിഭാ​ഗത്തിന്റെ ധാരണ ലോകം മുഴുവൻ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നാണ്. ലോകത്തിന് വേറെ പണിയുണ്ട് ആശാനേ.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

അവർ അതൊന്നും ശ്രദ്ധിക്കില്ല. എന്തെങ്കിലും ഒന്ന് സംഭവിക്കുമ്പോൾ നോക്കും, അല്ലെങ്കിൽ ഒരു കമന്റിടും. അതോടെ ആ സംഭവം കഴിഞ്ഞു. അവർക്ക് അവരുടേതായ ജീവിതങ്ങളുണ്ട്. അവരുടെ ധാരണകളെയോ ധാരണ പിശകുകളെയോ തെറ്റിദ്ധാരണകളെയോ മാറ്റാനോ അറിയാനോ ആർക്കും സമയമില്ല, ഈ സമയത്ത്. അതിൽ ഞാനത്ര ബോധവാനല്ല". -അനൂപ് മേനോൻ പറഞ്ഞു.

Anoop Menon
ബുസാൻ ചലച്ചിത്ര മേളയിൽ മലയാളത്തിന്റെ അഭിമാന ചിത്രം 'ചെവിട്ടോർമ്മ'
Anoop Menon
30 വർഷങ്ങൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ 'അന്ന' വെള്ളിത്തിരയിലേക്ക്; നിമിത്തമായി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'
Anoop Menon
10.6 ലക്ഷം കോടിയുടെ വമ്പന്‍ ഡീല്‍ ! വാര്‍ണര്‍ ബ്രോസിനെ ഏറ്റെടുത്തത് പാരമൗണ്ട്
Summary

Anoop Menon talks about social media comments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Meenakshi Anoop
Adv P Jayapala Menon|Obit
Mukesh, Mohanlal and Anoop Sathyan
Idukki Rain Havoc Anoop Jacob
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com