

'അന്ന'യുമായി തിരിച്ചുവരവിനൊരുങ്ങി നിർമാതാവ് ടോമിച്ചൻ മുളകുപാടം. സിനിമയുടെ നിർമാണ അവകാശം ടോമിച്ചന്റെ ഉടമസ്ഥതയിലുള്ള മുളകുപാടം ഫിലിംസ് സ്വന്തമാക്കി. കാലാനുസൃതമായ മാറ്റങ്ങളോടെ ചിത്രം അവതരിപ്പിക്കും. സൂപ്പർ ഹിറ്റ് ചിത്രം 'പുലിമുരുക'ന്റെ പത്താം വാർഷികത്തിലാണ് ടോമിച്ചൻ മുളകുപാടം ഇക്കാര്യം അറിയിച്ചത്.
നിവിൻ പോളി- ഗിരീഷ് എഡി ചിത്രമായ ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലൂടെ ‘അന്ന’ വീണ്ടും ചർച്ചയായിരുന്നു. ചിത്രത്തിൽ ഔസേപ്പച്ചൻ സംഗീതമൊരുക്കിയ യേശുദാസ് പാടിയ ‘യവനകഥയിൽ’ എന്ന ഗാനം പുതുതലമുറയുടെ ഇടയിലും ഹിറ്റ് ആയി.
"മലയാള സിനിമയുടെ കച്ചവട സമവാക്യങ്ങൾ തിരുത്തിയ പുലിമുരുകന്റെ പത്താം വാർഷികത്തിൽ ഒരു പുതിയ യാത്രയുടെ പ്രഖ്യാപനം..90 കളിൽ ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ പൂർത്തിയാകാതെ പോയ 'അന്ന’ എന്ന സിനിമയുടെ അവകാശം സ്വന്തമാക്കിയ വിവരം സന്തോഷത്തോടെ പങ്കുവയ്ക്കുകയാണ്.
വർഷങ്ങൾക്കിപ്പുറം ചിത്രത്തിലെ ‘യവന കഥയിലെ ഇടയകന്യകേ’ എന്ന ഗാനം ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിൽ തരംഗമായപ്പോൾ, ‘അന്ന’ എന്ന സിനിമയെക്കുറിച്ചും ഒരുപാട് അന്വേഷണങ്ങളും ചർച്ചകളും ഉണ്ടായി. ആ സിനിമയുടെ കഥയും അതിനോടൊപ്പമുള്ള ഓർമകളും വീണ്ടും പുതിയ തലമുറയിലേക്ക് പുതിയ രചയിതാക്കളിലൂടെ എത്തിക്കണമെന്ന ആഗ്രഹത്തിലാണ് ‘അന്ന’യുടെ നിർമ്മാണാവകാശം ഏറ്റെടുത്തിരിക്കുന്നത്.
മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ ഒരു സിനിമയ്ക്ക് ഒരു പുതിയ തുടക്കം...ചിത്രത്തിന്റെ സംവിധായകനും താരങ്ങളും ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ പിന്നീട് അറിയിക്കും. ഇപ്പോൾ അതേക്കുറിച്ച് കൂടുതൽ പറയുന്നില്ല. കുറച്ച് കാര്യങ്ങൾ നിങ്ങളിലേക്ക് എത്താൻ സമയമെടുക്കട്ടെ... മുളകുപാടം ഫിലിംസിലൂടെ ‘അന്ന’ വീണ്ടും വെള്ളിത്തിരയിലേക്ക്. നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു".- ടോമിച്ചൻ മുളുപാടം ഫെയ്സ്ബുക്കിൽ കുറിച്ചു.
അരവിന്ദ് സ്വാമി- ശ്രീദേവി കൂട്ടുകെട്ടില്‍ ജോഷി സംവിധാനം ചെയ്യാനിരുന്ന എന്‍ മോഹനന്റെ നടക്കാതെ പോയ സ്വപ്ന ചിത്രമാണ് ‘അന്ന’. അരവിന്ദ് സ്വാമിയുടേയും ശ്രീദേവിയുടേയും ഡേറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാലും മറ്റു പല സാങ്കേതിക കാരണങ്ങളാലും 30 വര്‍ഷം മുന്‍പ് മുടങ്ങി പോയ ചിത്രം ‘ബെത്‍ലഹേം കുടുംബ യൂണിറ്റ്’ ഇറങ്ങിയതോടെയാണ് വീണ്ടും ചര്‍ച്ചയായത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
പിന്നാലെ തിരക്കഥ മോഷണം പോയെന്നും നഷ്ടപ്പെട്ട് പോയെന്നുമൊക്കെയുള്ള വാദങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്ന് കുടുംബത്തെ സമീപിച്ച ടോമിച്ചന്‍ മുളകുപാടം തിരക്കഥയുടെ അവകാശം സ്വന്തമാക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates