10.6 ലക്ഷം കോടിയുടെ വമ്പന്‍ ഡീല്‍ ! വാര്‍ണര്‍ ബ്രോസിനെ ഏറ്റെടുത്തത് പാരമൗണ്ട്

പുതിയ കമ്പനി 'സ്‌കൈഡാന്‍സ് കോര്‍പ്പറേഷന്‍' എന്ന പേരില്‍ പ്രവര്‍ത്തിക്കും
Paramount completed a massive ₹10.6 lakh crore ($110 billion) acquisition of Warner Bros Discovery
Warner BroS, ParamountANI
Edited By:
Updated on: 
1 min read

വാഷിങ്ടണ്‍: ഹോളിവുഡിലെ ചലച്ചിത്രനിര്‍മാണ കമ്പനികളായ പാരമൗണ്ട് സ്‌കൈഡാന്‍സും വാര്‍ണര്‍ ബ്രോസ് ഡിസ്‌കവറിയും ലയിച്ചു. 10.6 ലക്ഷം കോടിരൂപയ്ക്കാണ് വാര്‍ണര്‍ ബ്രോസിനെ പാരമൗണ്ട് ഏറ്റെടുത്തത്. പുതിയ കമ്പനി 'സ്‌കൈഡാന്‍സ് കോര്‍പ്പറേഷന്‍' എന്ന പേരില്‍ പ്രവര്‍ത്തിക്കും.

ലയനത്തോടെ എച്ച്.ബി.ഒ., വാര്‍ണര്‍ ബ്രോസ്, സിബിഎസ്, നിക്കലോഡിയന്‍, ഷോടൈം, കോമഡി സെന്‍ട്രല്‍, ഡിസി സ്റ്റുഡിയോസ്, ഫുഡ് നെറ്റ്വര്‍ക്ക് തുടങ്ങിയ ഒട്ടേറെ പ്രമുഖ സ്ഥാപനങ്ങള്‍ ഒരു കമ്പനിയുടെ കീഴിലാകും. ഹാരി പോട്ടര്‍, ഗെയിം ഓഫ് ത്രോണ്‍സ്, ദ ലോര്‍ഡ് ഓഫ് ദ റിങ്സ്, മിഷന്‍ ഇംപോസിബിള്‍, ഇന്‍ഡ്യാന ജോണ്‍സ് തുടങ്ങിയ പ്രശസ്ത ചലച്ചിത്ര പരമ്പരകളും ഇനി ഒരേ ഉടമസ്ഥതയിലാകും.

Paramount completed a massive ₹10.6 lakh crore ($110 billion) acquisition of Warner Bros Discovery
'ആറ് വിരലോ ? എഐ ഉപയോ​ഗിക്കുമ്പോൾ കുറച്ചു മെനയ്ക്ക് ചെയ്തൂടെ'; 'ജയിലർ 2' ട്രെയ്‌ലറിലെ മിസ്റ്റേക്ക് കണ്ടുപിടിച്ച് സോഷ്യൽ മീഡിയ

ചലച്ചിത്രമേഖലയിലെ മത്സരത്തെ ബാധിക്കുമെന്നും ഉപഭോക്താക്കള്‍ക്ക് ചെലവ് വര്‍ധിക്കുമെന്നും ആരോപിച്ച് ലയനത്തിനെതിരേ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിയമവ്യവഹാരങ്ങളുണ്ടായിരുന്നു. ഒടുവില്‍ ചില നിബന്ധനകള്‍ അംഗീകരിച്ചതിനെത്തുടര്‍ന്നാണ് ലയനത്തിന് അനുമതി ലഭിച്ചത്. വാര്‍ണര്‍ ബ്രോസിന് കീഴിലുള്ള വാര്‍ത്താസ്ഥാപനങ്ങളായ സിഎന്‍എന്‍, സിബിഎസ് എന്നിവയുടെ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കാമെന്ന് കമ്പനി സമ്മതിച്ചിട്ടുണ്ട്.

Paramount completed a massive ₹10.6 lakh crore ($110 billion) acquisition of Warner Bros Discovery
സം​ഗീത് പ്രതാപിന്റെ ഫാന്റസി ഡ്രാമ, 'മെഡിക്കൽ മിറക്കിൾ' ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം
Paramount completed a massive ₹10.6 lakh crore ($110 billion) acquisition of Warner Bros Discovery
'ബോളിവുഡ് മുഴുവന്‍ കള്ളന്മാര്‍, എന്റെ പുസ്തകങ്ങള്‍ അടിച്ചുമാറ്റി സിനിമയാക്കി'; ആരോപണമുന്നയിച്ച ജെഫ്രി ആര്‍ച്ചര്‍
Summary

Paramount completed a massive ₹10.6 lakh crore ($110 billion) acquisition of Warner Bros Discovery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com