

വിഖ്യാത എഴുത്തുകാരന്‍ ജെഫ്രി ആര്‍ച്ചറിന്റെ വിയോഗ വാര്‍ത്തയുടെ വേദനയിലാണ് സാഹിത്യ ലോകം. തന്റെ അവസാന നോവലായ ആദം ആന്റ് ഈവ് പൂര്‍ത്തിയാക്കിയ ശേഷമാണ്, 50 വര്‍ഷത്തെ എഴുത്തു ജീവിതത്തിന് വിരാമമിട്ടു കൊണ്ട് അദ്ദേഹം യാത്രയാകുന്നത്. ഇന്ത്യന്‍ എഴുത്തുകാരന്‍ ആര്‍കെ നായരുടെ വലിയ ആരാധകനായിരുന്ന ജെഫ്രി. അതേസമയം ബോളിവുഡിനോട് കടുത്ത വിമര്‍ശനങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നു.
തന്റെ പുസ്തകങ്ങള്‍ അനുവാദമില്ലാതെ മോഷ്ടിച്ച് സിനിമകളുണ്ടാക്കുന്നുവെന്നായിരുന്നു ജോഫ്രിയ്ക്ക് ബോളിവുഡിനോടുണ്ടായിരുന്ന വിമർശനം. ''നിങ്ങളുടെ ബോളിവുഡിനെ നോക്കൂ, ആ കള്ളന്മാര്‍ ഒരു വാക്ക് പോലും പറയാതെ എന്റെ പല പുസ്തകങ്ങളും മോഷ്ടിച്ചു. ലേഡീസ് വെഴ്‌സസ് റിക്കി ബേലും, കുദ്ഖര്‍സും അടക്കം നിരവധിയുണ്ട്'' എന്നാണ് അദ്ദേഹം പറഞ്ഞത്.
''താന്‍ ബോളിവുഡിലെ സ്റ്റാര്‍ നിര്‍മാതാവാണെന്ന് പറയുന്ന ഏതോ രണ്ടാം കിട നിര്‍മാതാവല്ല ഇതൊന്നും ചെയ്യുന്നത്. എന്ത് പറയാനാണ്. ഇന്ത്യയില്‍ നിന്നും എനിക്ക് ഇത്തരം അനുഭവങ്ങളാണുള്ളത്'' എന്നും അദ്ദേഹം പറഞ്ഞു. 2011 ല്‍ പുറത്തിറങ്ങിയ രണ്‍വീര്‍ സിങ് ചിത്രമായിരുന്നു ലേഡീസ് വെഴ്‌സസ് റിക്കി ബേല്‍. മനീഷ് ശര്‍മ ഒരുക്കിയ ചിത്രം തന്റെ 1976 ല്‍ പുറത്തിറങ്ങിയ നോട്ട് എ പെന്നി മോര്‍ നോട്ട് എ പെന്നി ലെസ് എന്ന പുസ്തകത്തിന്റെ കഥയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
രണ്‍വീര്‍ സിങ് നായകനായ ചിത്രത്തില്‍ അനുഷ്‌ക ശര്‍മ, ദിപന്നിത ശര്‍മ, പരിനീതി ചോപ്ര എന്നിവരായിരുന്നു നായികമാര്‍. യഷ് രാജ് ഫിലിംസ് ആയിരുന്നു നിര്‍മാണം. രാകേഷ് റോഷന്‍ ആദ്യമായി സംവിധാനം ചെയ്ത കുദ്ഖര്‍സ് തന്റെ കെയ്ന്‍ ആന്റ് ആബേല്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ശത്രുഘ്‌നന്‍ സിന്‍ഹയും ജീതേന്ദ്രയുമായിരുന്നു ചിത്രത്തിലെ നായകന്മാര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates