തിയറ്ററിൽ വർക്കായില്ല, പൃഥ്വിരാജ് ചിത്രം ഒടിടിയിലെത്തുന്നത് ഒന്നിലധികം പ്ലാറ്റ്ഫോമുകളിൽ; 'ഖലീഫ' എവിടെ കാണാം

മാമ്പറക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി മോഹൻലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്
Khalifa
Khalifaഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

വൻ ഹൈപ്പോടെ തിയറ്ററുകളിലെത്തി പരാജയം നേരിടേണ്ടി വന്ന ചിത്രമാണ് പൃഥ്വിരാജ്- വൈശാഖ് കൂട്ടുകെട്ടിൽ എത്തിയ ഖലീഫ. ചിത്രമിപ്പോൾ ഒടിടി റിലീസിനൊരുങ്ങുകയാണ്. വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രമെത്തുന്നത്. പ്രൈം വീഡിയോ, ലയൺസ്‌ഗേറ്റ് പ്ലേ, മനോരമ മാക്സ്, എപി ഇന്റർനാഷണൽ സൗത്ത് സിനിമ, സിംപ്ലി സൗത്ത്, ആഹ എന്നീ പ്ലാറ്റ്ഫോമുകളിലാണ് ചിത്രമെത്തുക. ഒക്ടോബര്‍ 9 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിൽ കാണാനാകും.

ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹനിർമാതാവ് - സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി. ചിത്രത്തിലെ നായക കഥാപാത്രമായ ആമിർ അലിയായുള്ള പൃഥ്വിരാജ് സുകുമാരന്റെ പ്രകടനമാണ് ഖലീഫയുടെ ഹൈലൈറ്റ്.

മാമ്പറക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തുന്ന മോഹൻലാൽ, ഐവർ അലക്സാണ്ടർ എന്ന അതിഥി കഥാപാത്രമായി എത്തുന്ന ടൊവിനോ തോമസ് എന്നിവരുടെ സാന്നിധ്യവും ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യത സമ്മാനിച്ചിരുന്നു. ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, തെലുങ്ക് താരം മാളവിക ശർമ്മ, ഇന്ദ്രൻസ്, രൺജി പണിക്കർ, മോഹിനി,

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകൻ, വൈഷ്ണവി, റുഷിൻ, ആനന്ദ് മന്മഥൻ, ഡോൺ മൈക്കൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. മോഹൻലാൽ ആണ് രണ്ടാം ഭാഗത്തിലെ നായകൻ. ഛായാഗ്രഹണം ജോമോൻ ടി ജോൺ. സംഗീതം ജേക്സ് ബിജോയ്, എഡിറ്റിങ് ചമൻ ചാക്കോ.

Khalifa
'ലോകത്തിലെ ഏറ്റവും വലിയ വൈകല്യം ഭയം'; കോഴിക്കോട് നിന്ന് അർജന്റീന ക്യാംപ് വരെ എത്തിയ ക്യാപ്റ്റന്റെ കഥ
Khalifa
'ഷോയിൽ പറഞ്ഞതെല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച്, ഒരിക്കലും എന്റെ വ്യക്തിപരമായ കാഴ്ചപ്പാട് അല്ല'; വിവാദങ്ങളിൽ സഞ്ജയ് ദത്ത്
Khalifa
ബാലേട്ടനില്‍ റിയാസ് ഖാന്‍ വില്ലനാകുന്നതില്‍ ആന്റണിയ്ക്ക് സംശയം, തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഞാന്‍ പറഞ്ഞു: വിഎം വിനു
Summary

Pritviraj starrer Khalifa movie OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com