ബാലേട്ടനില്‍ റിയാസ് ഖാന്‍ വില്ലനാകുന്നതില്‍ ആന്റണിയ്ക്ക് സംശയം, തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഞാന്‍ പറഞ്ഞു: വിഎം വിനു

ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനെക്കുറിച്ച് പലരും തന്നോട് ചോദിച്ചിരുന്നു
Balettan
Balettan
Updated on: 
1 min read

മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രവും കഥാപാത്രവുമാണ് ബാലേട്ടന്‍. വീട്ടുകാരുടേയും നാട്ടുകാരുടേയും പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ ഓടുന്ന ബാലേട്ടന്‍ മലയാളികള്‍ക്ക് വെറുമൊരു കഥാപാത്രമല്ല, തങ്ങളുടെ പ്രിയപ്പെട്ടവനാണ്. ടിഎ ഷാഹിദ് എഴുതിയ ബാലേട്ടന്‍ സംവിധാനം ചെയ്തത് വിഎം വിനുവായിരുന്നു. അരോമ മണിയായിരുന്നു സിനിമയുടെ സംവിധാനം.

ബാലേട്ടന്‍ വന്‍ വിജയമായതോടെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനെക്കുറിച്ച് പലരും തന്നോട് ചോദിച്ചിരുന്നുവെന്നാണ് വിഎം വിനു പറയുന്നത്. എന്നാല്‍ താന്‍ തന്നെ ആ ചിത്രം നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഓര്‍മ പങ്കിട്ടത്.

''പലരും ചോദിച്ചിട്ടുണ്ട് ബാലേട്ടന്റെ രണ്ടാം ഭാഗത്തേക്കുറിച്ച്. മണി സാര്‍ എന്നോട് ചോദിച്ചിരുന്നു, നമുക്ക് രണ്ടാം ഭാഗം ഉണ്ടാക്കിക്കൂടേ എന്ന്. അത് വിജയിക്കണമെന്നില്ലെന്ന് ഞാന്‍ പറഞ്ഞു. അന്നത്തെ മോഹന്‍ലാലിന്റെ സിനിമകളുടെ അവസ്ഥ നമ്മള്‍ തിരിച്ചറിഞ്ഞിരുന്നു. അമാനുഷികനായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം മീശയും പിരിച്ച് നില്‍ക്കുന്ന സമയമായിരുന്നു. അതൊന്നുമില്ലാതെ പേടിക്കൊടലനായ, ഭീരുവായ, സൗഹൃദത്തിന് വലിയ വില നല്‍കുന്ന, ഫാമിലിയെ പൊതിഞ്ഞ നില്‍ക്കുന്ന ഒരു ഏട്ടനെ ആണ് നമ്മള്‍ അവതരിപ്പിച്ചത്'' വിഎം വിനു പറയുന്നു.

റിയാസ് ഖാന്‍ ആയിരുന്നു ബാലേട്ടനില്‍ വില്ലനായി എത്തിയത്. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്നതായിരുന്നു റിയാസ് ഖാന്റെ പ്രകടനം. എന്നാല്‍ തുടക്കത്തില്‍ മോഹന്‍ലാലിന്റെ വില്ലനായി റിയാസ് ഖാനെ അഭിനയിപ്പിക്കുന്നതില്‍ പലര്‍ക്കും സംശയമുണ്ടായിരുന്നുവെന്നും വിഎം വിനു പറയുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

''റിയാസ് ഖാനെ വില്ലനാക്കിയതിനെക്കുറിച്ച് എന്നോട് പലരും ചോദിച്ചിരുന്നു. ആന്റണി തന്നെ എന്നോട് ചോദിച്ചിട്ടുണ്ട്, വിനു ചേട്ടാ ഇത് ശരിയാകുമോ? ലാല്‍ സാറിന്റെ അടുത്ത് നില്‍ക്കുമ്പോള്‍ ഫാന്‍സിന് ഇഷ്ടപ്പെടുമോ? അതൊക്കെ ശരിയാകും, ആ തീരുമാനത്തില്‍ മാറ്റമില്ല. എല്ലാത്തിലും കീരിക്കാടന്‍ ജോസിനെ കൊണ്ടിറക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ടൊക്കെയാണ് ആ സിനിമ വ്യത്യസ്തമായത്. സുന്ദരനായൊരു വില്ലനായിരുന്നു'' എന്നാണ് വിഎം വിനു പറയുന്നത്.

Balettan
'നിങ്ങളുടെ സ്നേഹം കണ്ട് ചിലപ്പോൾ ഈശ്വരന്മാർക്ക് പോലും അസൂയ തോന്നിക്കാണും'; ലേഖ അംബുജാക്ഷന്റെ വിയോ​ഗത്തിൽ സീമ ജി നായർ
Balettan
'കാറുകളും പോത്തുകളും ശക്തിയും ദൗര്‍ബല്യവും; കല്ല മുഹമ്മദ് ബല്ലാരി രാജയായി'; ഓര്‍മയിലൂടെ വികെ ശ്രീരാമന്‍
Balettan
'നിനക്ക് എയ്ഡ്‌സ് ഉണ്ടോ?' എന്ന് ചോദിച്ചു; കഫേയില്‍ ഇരുത്തി മറ്റൊരു കാമുകിയെ കാണാന്‍ പോയി; മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്
Summary

Antony Perumbavoor had doubts about Riyaz Khan playing Villain to Mohanlal in Balettan, Says Director VM Vinu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Guinness Pakru
Anjali
riyas
Kayadu Lohar and Rajinikanth
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com