'നിനക്ക് എയ്ഡ്‌സ് ഉണ്ടോ?' എന്ന് ചോദിച്ചു; കഫേയില്‍ ഇരുത്തി മറ്റൊരു കാമുകിയെ കാണാന്‍ പോയി; മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

ഞങ്ങള്‍ രണ്ടു പേരും കൂടെ കാറില്‍ പോകുമ്പോഴാണ് ആക്‌സിഡന്റ് വിവാദമുണ്ടാകുന്നത്.
Gayathri Suresh
Gayathri Suresh
Updated on: 
2 min read

പ്രണയ ബന്ധത്തില്‍ നേരിടേണ്ടി വന്ന ദുരിതം തുറന്നു പറയുകയാണ് നടി ഗായത്രി സുരേഷ്. കാമുകന് താനുമായി പ്രണയമുള്ളപ്പോള്‍ തന്നെ മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് ഗായത്രി പറയുന്നത്. ബിഗ് ബോസ് ഷോയില്‍ വച്ച് ഗായ്ത്രി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഷോയില്‍ നിന്നും പുറത്താകും മുമ്പായിരുന്നു ഗായത്രിയുടെ തുറന്നു പറച്ചില്‍.

ഷോയിലെ ഒരു ടാക്‌സ്‌കിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു ഗായത്രി സുരേഷ്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചയാളോട് സംസാരിക്കാന്‍ സാധിച്ചാല്‍ എന്താകും പറയുക എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. ആ വാക്കുകളിലേക്ക്:

''എന്നെ ജീവിതത്തില്‍ ഒരുപാട് പേര്‍ വേദനിപ്പിച്ചിട്ടുണ്ട്. പക്ഷെ എന്നെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ച, ട്രോമറ്റൈസ് ചെയ്ത സംഭവമുണ്ട്. 2021 ല്‍ ഒരു വിവാദത്തില്‍ പെട്ടിരുന്നു. ആ സമയത്ത് ഞാനൊരു സിറ്റുവേഷന്‍ഷിപ്പിലായിരുന്നു. എന്റെ വിചാരം അതൊരു റിലേഷന്‍ഷിപ്പാണെന്നായിരുന്നു. പക്ഷെ ഇപ്പോള്‍ തോന്നുന്നത് അതൊരു സിറ്റുവേഷന്‍ഷിപ്പായിരുന്നു എന്നാണ്.

എല്ലാവരുടേയും റെഡ് ഫ്‌ളാഗ്‌സ് ശ്രദ്ധിക്കുന്ന ആളാണ് ഞാന്‍. ഞാന്‍ എല്ലാവര്‍ക്കും ചാന്‍സസ് കൊടുക്കും. മൂന്ന് ചാന്‍സാകും കൊടുക്കുക. അതിന് ശേഷം ആ വ്യക്തി എന്റെ ജീവിതത്തില്‍ നിന്നും പുറത്താകും. ഈ വ്യക്തിയുമായി റിലേഷന്‍ഷിപ്പിലായ ആദ്യത്തെ ആഴ്ച തന്നെ അയാള്‍ എന്നോട് ചോദിച്ചത് തനിക്ക് എയ്ഡ്‌സ് ഉണ്ടോ എന്നായിരുന്നു. ആ നിമിഷത്തില്‍ ഞാന്‍ അയാളെ കട്ട് ചെയ്തു.

പക്ഷെ, നമുക്കറിയില്ലല്ലോ ഇനി നമ്മളാണോ നെഗറ്റീവ് എന്ന്. നമ്മള്‍ റെഡ് ഫ്‌ളാക്‌സ് നോക്കി നടക്കുന്നതു കൊണ്ടാണെങ്കിലോ. എന്നിട്ടും ഞാന്‍ അയാളുമായുള്ള റിലേഷന്‍ഷിപ്പ് തുടര്‍ന്നു. പിന്നെയാണ് ഞാന്‍ അറിയുന്നത് അയാള്‍ക്ക് വേറൊരാളുമായി റിലേഷന്‍ഷിപ്പുണ്ടെന്ന്. ഞാന്‍ തൃശ്ശൂരും അയാള്‍ എറണാകുളത്തുമായിരുന്നു. എറണാകുളത്ത് അയാള്‍ക്ക് വേറൊരു റിലേഷന്‍ഷിപ്പുണ്ടായിരുന്നു.

ആ സമയത്ത് ഞാനും റോക്ക് ബോട്ടത്തിലായിരുന്നു. എനിക്കും ദുശ്ശീലങ്ങളുണ്ടായിരുന്നു. ഞാന്‍ ഭയങ്കര നല്ല മനുഷ്യത്തിയാണെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷെ ഒരു നന്മ എന്റെ മനസിലുണ്ടായിരുന്നു. വേണം എന്നു കരുതി ആളുകളെ വേദനിപ്പിക്കുന്ന ആളല്ല ഞാന്‍. അയാള്‍ എന്നെ തീരെ മൈന്റ് ആക്കാതിരിക്കാന്‍ തുടങ്ങി. എനിക്ക് കണ്ടേ പറ്റൂവെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ അയാള്‍ വന്നു.

ഞങ്ങള്‍ രണ്ടു പേരും കൂടെ കാറില്‍ പോകുമ്പോഴാണ് ആക്‌സിഡന്റ് വിവാദമുണ്ടാകുന്നത്. പിന്നീട് പൊലീസ് വന്നു. പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് പിടിച്ചു കൊണ്ടു പോയി. പൊലീസ് സ്റ്റേഷനില്‍ നിന്നും തിരിച്ചുവന്ന ശേഷം, എന്നെ ഒറ്റയ്ക്ക് ഒരു കഫേയില്‍ ഇരുത്തിയിട്ട് അയാള്‍ തന്റെ കാമുകിയുടെ അടുത്തേക്ക് പോയി. അതാണ് എന്നെ ഭയങ്കരമായി ട്രോമറ്റൈസ് ചെയ്ത സംഭവം.

ഇപ്പോള്‍ അയാളെ വീണ്ടും കണ്ടാല്‍ ഞാന്‍ പറയും, താങ്ക്യു സോ മച്ച്. അയാളുടെ കാമുകി കടന്നു പോയത് എന്താകുമെന്ന് എനിക്ക് വളരെ നന്നായിട്ട് ആലോചിക്കാന്‍ പറ്റും. അതൊരു നാര്‍സിസ്റ്റിക് റിലേഷന്‍ഷിപ്പായിരുന്നു. ഇപ്പോള്‍ കണ്ടാല്‍ ഞാന്‍ അയാളോട് നന്ദി പറയും, വേറൊരു ആളെ തേടി പോയതില്‍. അല്ലെങ്കില്‍ ഞാന്‍ ആ റിലേഷന്‍ഷിപ്പില്‍ കിടന്ന് കഷ്ടപ്പെടേണ്ടി വന്നേനെ. ഈ പ്രശ്‌നം കാരണമാണ് ഞാന്‍ ഗ്രോ ചെയ്തത്. അന്നാണ് ഇനി നന്നാകുമെന്ന് ഞാന്‍ തീരുമാനിക്കുന്നത്''.

Gayathri Suresh
'തെറ്റുപറ്റി, ഇനി ആവര്‍ത്തിക്കില്ല; ജീവിതത്തില്‍ ചെയ്ത ഏക നിയമവിരുദ്ധ കാര്യം'; പ്രതികരിച്ച് അശ്വന്ത് കോക്ക്
Gayathri Suresh
സോഷ്യല്‍ മീഡിയ കത്തിച്ച് ഗായത്രി സുരേഷ്; 1000 ഓറയുമായി 'കോപ്പര്‍ വി'; 'ഡിസ്‌കോ' ടീസര്‍
Gayathri Suresh
'മച്ചാനേ ദേ, ഷാനിക്ക ചായ വിൽക്കുന്നു'; ആ വൈറൽ വിഡിയോയ്ക്ക് പിന്നിലെ സത്യമിതാണ്
Summary

Gayathri Suresh shares about her ex boyfriend. Reveals he asked do you have AIDS?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com