സോഷ്യല്‍ മീഡിയ കത്തിച്ച് ഗായത്രി സുരേഷ്; 1000 ഓറയുമായി 'കോപ്പര്‍ വി'; 'ഡിസ്‌കോ' ടീസര്‍

'അഞ്ചക്കള്ളകോക്കാന്‍' എന്ന ചിത്രത്തിന് ശേഷം ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡിസ്‌കോ'
Disco
Disco
Updated on: 
1 min read

ഒരു സാധാരണ മനുഷ്യന്റെ ചിന്തകളില്‍ നിന്ന് ആരംഭിച്ച്, അണ്ടര്‍വേള്‍ഡിന്റെ ഇരുണ്ട ലോകത്തേക്കുള്ള നായകന്റെ മാറ്റം അവതരിപ്പിക്കുന്ന സംഭാഷണങ്ങളുമായി 'ഡിസ്‌കോ'യുടെ ടീസര്‍. ചെമ്പന്‍ വിനോദിന്റെ ഗംഭീര പ്രകടനവും മാസ് ഡയലോഗുമാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. മെക്‌സിക്കന്‍ സിനിമകളെ ഓര്‍മിപ്പിക്കുന്ന ടീസറിലെ ചെമ്പന്‍ വിനോദിന്റെ വാക്കുകള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ചിത്രം തിയേറ്ററുകളില്‍ മികച്ചൊരു ദൃശ്യാനുഭവം സമ്മാനിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന 'അഞ്ചക്കള്ളകോക്കാന്‍' എന്ന ചിത്രത്തിന് ശേഷം ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡിസ്‌കോ'. ചെമ്പന്‍ വിനോദ് തിരക്കഥ രചിച്ച ചിത്രം ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദും, ഫാര്‍സ് ഫിലിംസിന്റെ അഹമ്മദ് ഗോള്‍ച്ചനും സംയുക്തമായാണ് നിര്‍മ്മിക്കുന്നത്.

ആന്റണി വര്‍ഗീസ് പെപ്പെ, ദേവ് മോഹന്‍, ലുക്ക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, അര്‍ജുന്‍ അശോകന്‍, സാഗര്‍ സൂര്യ, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷെബിന്‍ ബെന്‍സണ്‍, ഫെമിന ജോര്‍ജ്, കല്യാണി അനില്‍, മീര വാസുദേവ്, ഗായത്രി സുരേഷ്, സെന്തില്‍ കൃഷ്ണ, മണികണ്ഠന്‍ ആചാരി, അപ്പാനി ശരത്, സിനോജ് വര്‍ഗ്ഗീസ്, വിനീത് തട്ടില്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'അഞ്ചക്കള്ളകോക്കാന്‍' അതിന്റെ ലോക്കല്‍ റോ ഫിലിം മെയ്ക്കിങ് കൊണ്ടാണ് ശ്രദ്ധ നേടിയതെങ്കില്‍ 'ഡിസ്‌കോ' പൂര്‍ണ്ണമായും സ്‌റ്റൈലിഷ് ഇന്റര്‍നേഷണല്‍ ലുക്കിലുള്ള കഥാപാത്രങ്ങളുടെ ലുക്ക് കൊണ്ടാണ് ഞെട്ടിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലൂക്കും ഏറെ ശ്രദ്ധേയമായിരുന്നു. ഡിസ്‌കോയുടെ ടൈറ്റിലില്‍ പോലും ഒരു തോക്കിനെ പ്രതീകാത്മമായി കാണിച്ചിട്ടുണ്ട്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

സൗത്ത് ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ ശ്രദ്ധേയരായ സാങ്കേതികനിരയാണ് ഡിസ്‌കോ എന്ന ചിത്രത്തിനായി അണിനിരക്കുന്നത്. ഛായാഗ്രഹണം: അര്‍മോ, സംഗീതം: മണികണ്ഠന്‍ അയ്യപ്പ, ചിത്രസംയോജനം: രോഹിത് വി.എസ് വാരിയത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഗോകുല്‍ ദാസ്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ആക്ഷന്‍: കലൈ കിംഗ്‌സണ്‍, കോസ്റ്റ്യൂംസ്: മെല്‍വി ജെ, കളറിസ്റ്റ്: അശ്വത് സ്വാമിനാഥന്‍, സൗണ്ട് ഡിസൈനര്‍: ആര്‍ കണ്ണദാസന്‍, സൗണ്ട് മിക്‌സ്: കണ്ണന്‍ ഗണപത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ശ്രീജിത്ത് ബാലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രണവ് മോഹന്‍, ചീഫ് അസോസിയേറ്റ്: മനീഷ് ഭാര്‍ഗവന്‍, വിഎഫ്എക്‌സ്: ഐഡന്റ് ലാബ്‌സ്, സ്റ്റില്‍സ്: ബൊയാക്, വിതരണം: ഐക്കണ്‍ സിനിമാസ്, ഡിസൈന്‍സ്: കൃഷ്ണപ്രസാദ്, മാര്‍ക്കറ്റിങ്: സ്നേക്ക്പ്ലാന്റ് എല്‍.എല്‍.പി, പി.ആര്‍.ഒ: ഹെയിന്‍സ്.

Disco
രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍
Disco
ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവൾ ഡബ്ല്യുസിസി അംഗങ്ങൾക്ക് അഭിമാനം: സം​ഗീത ജനചന്ദ്രൻ
Disco
വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നത്, 20 വയസ് മുതല്‍ നികുതി അടയ്ക്കുന്നു; ഇന്‍കം ടാക്‌സ് പരിശോധനയെക്കുറിച്ച് രാകുല്‍ പ്രീത്
Summary

Gayatri Suresh stuns social media with her bikini look in Disco teaser.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Drishyam 3
Rajinikanth
today top five news
Asif Ali
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com